വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഹജ്ജ് 2023 സാങ്കേതിക പഠന ക്ലാസ്സ് നടത്തി.

ഈരാറ്റുപേട്ട:കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ  ഹജ്ജ് കർമ്മത്തിന് കോട്ടയം ജില്ലയിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടവർക്കും, വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരം വരെയുള്ള വർക്ക് വേണ്ടി നടത്തിയ ആദ്യഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ ട്രെയിനർ ഷിഹാബ് പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഹജ്ജ് ട്രെയിനർ എൻ പി ഷാജഹാൻ പഠന ക്ലാസിന് നേതൃത്വം നൽകി ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അഷ്റഫ് മൗലവി,ഹാഫിസ് മുഹമ്മദ് ഇയാസ് മൗലവി. മുഹമ്മദ് മുനീർ മൗലവി എന്നിവർ സംസാരിച്ചു.ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ ഖമർ തോട്ടത്തിൽ. സിയാദ്. റസീന അയ്യൂബ്. ഫസീല. മുഹമ്മദ് മിസാബ് ഖാൻ. സഫറുളളാ ഖാൻ എന്നിവർ പഠന ക്ലാസിന് നേത്യതം നൽകി.ഏറ്റുമാനൂർ മണ്ഡലം ഹജ്ജ് ട്രെയിനർ നാസർദാറുസലാം സ്വാഗതവും, വൈക്കം നിയോജക മണ്ഡലം ഹജ്ജ് ട്രെയിനർ അബൂബക്കർ കൃതജ്ഞത രേഖപ്പെടുത്തി.

കേരളം

പ്രധാനമന്ത്രി തലസ്ഥാനത്ത്; ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്.  

കേരളം

വന്ദേഭാരത്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറിയ മോദി സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേ ഭാരതിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം അൽപനേരം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുത്തു . വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തിൽ നിർവഹിക്കുമ്പോൾ ഈ ജില്ലകളിൽ പ്രാദേശികമായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയിൽവേ മന്ത്രി നേമം, കൊച്ചുവേളി റെയിൽ‍വേ ടെർമിനലുകൾ സന്ദർശിക്കും.

പ്രാദേശികം

ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു

ഈരാറ്റുപേട്ട നഗരത്തിലെ തിരക്കേറിയ മുട്ടംകവലയില്‍ ട്രാഫിക്ക് ഐലൻ്റ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പത്രവാർത്തയും പ്രദേശിക കൂട്ടായ്മയുടെ നിവേദനഫലമായി ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു.

പ്രാദേശികം

ധാർമിക മൂല്യങ്ങൾപകർന്നു നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് നിസ്തുലം.നദീർ മൗലവി.

ഈരാറ്റുപേട്ട.പരസ്പര ബന്ധങ്ങളും,ധാർമിക മൂല്യങ്ങളും ഇല്ലാതാവുന്ന പുതിയ കാലക്രമത്തിൽ സദാചാര നിഷ്ടകൾ പാലിക്കുന്ന നവതലമുറയെ സൃഷ്ടിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്വം നിസ്തുലമാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ കെ എ മുഹമ്മദ് നദീർ മൗലവി ബാഖവി അഭിപ്രായപ്പെട്ടു.നന്മയും സ്നേഹവും സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്,ബന്ധങ്ങളുടെ ഊഷ്മളതക്ക് കുടുംബന്തരീക്ഷം കരുത്താവണം.സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിക്ക് കുടുബത്തിൽ നിന്നും ലഭിക്കുന്ന പ്രചോദനം  വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു."അലിയാരുപ്പൂപ്പയും മക്കളും " കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമര സേനാനി വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ്  ഹാജിയുടെ പൗത്രൻ പരേതനായ അലിയാർ മൗലവിയുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ പി ഈ അബ്ദുറഊഫ് നദ്‌വി അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഉനൈസ് ഖാസിമി,മുഹമ്മദ് അമീൻ ഹസനി,പിഎം അനസ് മദനി,ഹാഷിർ നദ്‌വി നാസിഹ്,നസീബ് ബാഖവി കുടുബ ശാഖകളെ പരിചയപ്പെടുത്തി സംസാരിച്ചു.ബഷീർ മൗലവി,അൻസർ ഫാറൂഖി,മുസ്സമ്മിൽ,ബഷീർ,ഇയാസ് സഖാഫി സംസാരിച്ചു.ഹാഷിം ഡൈറ യുടെ ഗാനമേളയും.കുട്ടികളുടെ കരവിരുന്നും അരങ്ങേറി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു.

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു. കുട്ടികൾക്കുള്ള ഗ്രീൻ കാർഡ് വിതരണം സിഡിഎസ് മെമ്പർ ഉമ്മുൽ മുസ്തഫ നിർവഹിച്ചു.

മരണം

നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു. ഭാര്യ .റംല പടിപ്പുരയ്ക്കൽ കുടുംബാംഗംമക്കൾ .സഹിൽ, സഹ് ലത്ത് മരുമക്കൾ. റഷീദ്, ഐഷ ഖബറക്കം നടത്തി.  

പ്രവാസം

പെരുന്നാൾ അവധി പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ; 11 ദിവസം അവധി നൽകി ഖത്തർ

ദുബായ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ​ഗൾഫ് രാജ്യങ്ങളിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലാണ് ഈദുൽ ഫിത്ർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ ഖത്തർ 11 ദിവസത്തെ അവധിയാണ് നൽകുന്നത്. ഒമാനും കുവൈറ്റും അഞ്ച് ദിവസത്തെ അവധി നൽകും. ഈദുൽ ഫിത്ർ ഈ മാസം 22ന് ആകാൻ സാധ്യതയെന്നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. 20 ന് ഇസ്‌ലാമിക രാജ്യങ്ങൾ ചന്ദ്രക്കല നിരീക്ഷണം നടത്തും. ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൃത്യമായ തീയതി സ്ഥിരീകരിക്കുകയുള്ളൂ. 20ന് വൈകിട്ട് ശവ്വാൽ ചന്ദ്രക്കല നിരീക്ഷിക്കാനും കണ്ടാൽ അടുത്തുള്ള കോടതിയിലോ കോൺടാക്ട് സെന്ററിലോ റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് ഏതാണ്ട് അസാധ്യമാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ഈദുൽ ഫിത്ർ 22 ന് വരുമെന്ന് കേന്ദ്രം പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ ജ്യോതിശാസ്ത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസത്തിന്റെ ആരംഭത്തിനുള്ള മാനദണ്ഡങ്ങൾ ഇസ്‍ലാമിക ലോകത്തിലുടനീളം വ്യത്യസ്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.