വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 6 മരണം, സ്ഥിരീകരിച്ച് മന്ത്രി

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍.  താനൂർ തൂവൽത്തീരത്താണ് അപകടം നടന്നത്. 7 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

പ്രവാസം

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്നര്‍ ലഭ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് ഒരു കാരണമാണ്.വരും ദിവസങ്ങളില്‍ വിലക്കുറവ് രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരി, ശീതീകരിച്ച ചിക്കന്‍, പാചകത്തിനായുള്ള എണ്ണ എന്നിവയ്ക്കുള്‍പ്പെടെ മൊത്തവിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. എന്നാല്‍, ഇറക്കുമതിച്ചെലവ് കുറഞ്ഞെങ്കിലും ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. അതേസമയം, വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ലെന്നും ഇറക്കുമതിച്ചെലവ് കുറച്ചിട്ടും വ്യാപാരികള്‍ സാധനങ്ങളുടെ വില കുറയ്ക്കുന്നില്ലെന്നും ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നുണ്ട്.

മരണം

ഇസ്മായിൽപ്പറമ്പിൽ വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു

ഇസ്മായിൽപ്പറമ്പിൽ  വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു ഖബറടക്കം  *(29/04/2023) ഉച്ചക്ക്  1 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മരണം

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ)

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ) ഖബറടക്കം നൈനാർ പള്ളി  11.30 എ. എം ഏരിയ : മുരിക്കോലിൽ

മരണം

ഹുസൈൻ നൈനക്കാൻ കുന്നേൽ

ഹുസൈൻ  നൈനക്കാൻ കുന്നേൽ കടുവാമുഴി കബറടക്കം: ഇന്ന്‌ വൈകുന്നേരം നൈനാർ ജുമാ മസ്ജിദിൽ

കേരളം

അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമലയിൽ

അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ എത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ റെയിഞ്ചറുടെ നേതൃത്വത്തിൽ 20 അംഗ സംഘം മേഘമലയിൽ എത്തിയിട്ടുണ്ട്. എന്നാൽ മണലാർ റിസർവോയറിന് സമീപത്ത് എത്തിയിരുന്ന അരിക്കൊമ്പൻ സമീപത്തെ തോട്ട തൊഴിലാളികളുടെ വീട്ടിൽ നിന്ന് അരി എടുത്ത് കൊണ്ടുപോയിരുന്നു. കൊമ്പൻ ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി എത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ജനവാസമേഖലയിലേക്കിറങ്ങിയ അരികൊമ്പൻ വീട് തകർത്തുവെന്ന വാർത്ത വ്യാജമെന്ന് തെളിഞ്ഞു. വീട് തകർത്തതുമായി ബന്ധപ്പെട്ട വാർത്തകൾ ന്യൂസ് പേപ്പറുകളിലും മറ്റും വന്നെങ്കിലും അത് അരികൊമ്പൻ തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിതികരണം വന്നിട്ടില്ല അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

പ്രാദേശികം

വേനൽതുമ്പി കലാജാഥ ആരംഭിച്ചു

തലനാട് :  ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥ ആരംഭിച്ചു. തലനാട് ചാമപ്പാറയിൽ നിന്നും രാവിലെ ഒമ്പത്തിന് ആരംഭിച്ച ജാഥ മജിഷ്യൻ പി എം മിത്ര ഉദ്ഘാടനം  ചെയ്തു. മേഖല പ്രസിഡന്റ്‌ കാർത്തിക ജയൻ ആദ്യക്ഷയായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അനൂപ് കെ കുമാർ, ആശാ റിജു, ലോക്കൽ സെക്രട്ടറി ജോസഫ് ഡേവിഡ്, ലോക്കൽ കമ്മിറ്റി അംഗം ഐബി റിജു, ബ്രാഞ്ച് സെക്രട്ടറി ജയൻ അലഞ്ചേരി,തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, പഞ്ചായത്ത്‌ അംഗങ്ങളായ  രാഖിണി ശിവരാമൻ, സോണി ബിനീഷ്, ബാലസംഘം  ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി രാജേഷ്,  ഏരിയ സെക്രട്ടറി ശ്രീജിത്ത്‌ കെ സോമൻ, ഏരിയ പ്രസിഡന്റ്‌ സുമിനാമോൾ ഹുസൈൻ, കൺവീനർ വികെ ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അസ്‌ലം , സുഷമ്മ മുരളി, ജോയിൻ കൺവീനർ ടി സുഭാഷ്, എക്സിക്കൂട്ടീവ് അംഗം കെ എൻ ഹുസൈൻ എന്നിവർ സംസാരിച്ചു.തീക്കോയി ടൗൺ, പൂഞ്ഞാർ മണ്ഡപത്തിപ്പാറ, കുന്നോന്നി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. കുന്നോന്നി നടന്ന സമാപനസമ്മേളനത്തിൽ സിപിഐഎം  ഏരിയ കമ്മിറ്റി ടിഎസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടി എസ് സിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ  പിജി പ്രമോദ്, പി വി വിജേഷ്,വി ടി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു ,ബീന മധുമോൻ,  വി ഡി  ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.ഇന്ന് (വ്യാഴം) രാവിലെ ഒമ്പത്തിന് ഭരണങ്ങാനം ഉള്ളനാട് നിന്നും ആരംഭിക്കുന്ന ജാഥ തലപ്പലം സബ് സ്റ്റേഷൻ, തിടനാട് വലിയപ്പാറ, ഈരാറ്റുപേട്ട ആനിപ്പടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  

പ്രാദേശികം

രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായി -സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ

ഇന്ത്യയുടെ സംസ്കൃതികളെയും ജനാധിപത്യമതേതര സംവിധാനങ്ങളെയും ഭരണാധികാരികൾ തന്നെ തകർത്തു മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ സന്നദ്ധമാകണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ അഭിപ്രായപ്പെട്ടു.ജമാഅത്ത് ഫെഡറേഷൻ 40ആം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജന മുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണാർത്ഥമുള്ള ജനമുന്നേറ്റ പ്രചരണ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന സമാപന സമ്മേളനം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     വൈവിധ്യവും ബഹുസ്വരതയുമാണ് ഗാന്ധിജി ഉൾപ്പെടെയുള്ള മുൻഗാമികൾ നമുക്ക് കാട്ടിത്തരികയും  ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിക്കുകയും ചെയ്തത്.ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗത്തെ അപരവൽക്കരിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്.ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഉടനീളം പര്യടനം നടത്തി. മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ യാത്രയുടെ സന്ദേശവുമായി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ നിന്നും പാണക്കാട് സാദിക്കലി ഷിഹാബ് തങ്ങൾ പതാക നൽകി ആരംഭിച്ച ജാഥ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് മുണ്ടക്കയത്ത് എത്തിച്ചേർന്നത്.സംസ്ഥാന പ്രസിഡൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയാണ് ജാഥാ ക്യാപ്റ്റൻ.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഡയറക്ടറും പാങ്ങോട് ഖമറുദ്ദീൻ മൗലവി കോ ഓർഡിനേറ്ററുമാണ്‌ അഡ്വ കെ പി .മുഹമ്മദ്, ശംസുദ്ദീൻ മന്നാനി, സഫീർ ഖാൻ മന്നാനി', കടക്കൽ ജുനൈദ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. വർഗ്ഗീയ ഫാസിസത്തിനെതിരെ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം ശൃഷ്ടിക്കുവാനുള്ള റാലിയിൽ ഒരു ലക്ഷം പേർ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലിയെ അഭിസംബോധന ചെയ്യും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി', കോട്ടയം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഈരാറ്റുപേട്ടയിൽ പ്രചരണജാഥ സമാപിച്ചു. ജില്ലയിലെ പരിപാടികൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ,ജില്ലാ പ്രസിഡൻറ് മുഹമ്മദ് നദീർ മൗലവി, പി.എ.ഇർഷാദ്, കെ.ഇ.പരീത്, സുബെർ മൗലവി,അഷറഫ് കൗസരി, ഡോ.അർഷദ് ബാഖവി, താഹാ മൗലവി, നാസർ മൗലവി, നിസാർ മൗലവി,ജലാൽ പൂതക്കുഴി, അബ്ദുൽ സമദ് മൗലവി, നൗഫൽ ബാഖവി, പി.എസ്.ഷ ഫീക്ക്, അബ്ദുൽ കരീം, ഷിഹാബ് മൗലവി, ഷെമീർ മൗലവി, അനസ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബദുൽ അസീസ് മൗലവി നയിക്കുന്ന ജനമുന്നേറ്റ പ്രചാരണ യാത്രയുടെ ജില്ലാ തല സമാപന സമ്മേളനം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.