വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ, കോട്ടയത്ത് പരിശോധന

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല പ്രദേശങ്ങളിൽ നിന്നും മുഴക്കം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ചൊവ്വാ‍ഴ്ച രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തും.

മരണം

അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി 80) നിര്യാതനായി

ഈരാറ്റുപേട്ട: നടക്കൽ വല്ലത്ത് (മുളന്താനം)  അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി  80) നിര്യാതനായി ഭാര്യ :  കുന്നപ്പള്ളിൽ കുടുംബാംഗം ഫാത്തിമ മക്കൾ :  ജസീല , മുഹമ്മദ് കുട്ടി , ബുഷ്റ, താഹിർ, അമീന, ഐഷ , അഫ്സൽ.മരുമക്കൾ :  പി എഫ് ഷറഫുദ്ദീൻ, ബുഷ്റ, നൗഷാദ് (ഗൾഫ് ), മുംതാസ്,  സക്കീർ, ഷാഹിദ  പരേതനായ ഇബ്രാഹീം ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക്  1 ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ

പ്രാദേശികം

ശ്രദ്ധേയമായി എജ്യൂ -എക്സ്പോ

 ഈരാറ്റുപേട്ട എസ് എസ് എൽ സി, പ്ലസ് ടു , ഡിഗ്രി കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദേശമൊരുക്കാൻ സംഘടിപ്പിച്ച  എജ്യൂക്കേഷൻ ആന്റ് കരിയർ  എക്സിബിഷൻ  വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഈരാറ്റുപേട്ട  പി.റ്റി എം എസ് ഓഡിറ്റോറിയത്തിൽ . പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെഎംഎൽഎ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ടും ഈരാറ്റുപേട്ട ഇ ഫോമും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.      കരിയർ ഗുരു എം എസ് ജലീൽ, ഡോ എസ് വെങ്കിടേശ്വരൻ , തസ്നി മാഹിൻ , ഡോ ആൻസി ജോസഫ് മുഹമ്മദ് ഷബാബ്എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോയും  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും  സജ്ജീകരിച്ചിരുന്നു . ഉൽഘാടന  പ്രോഗ്രാമിൽപൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റൽ കുളത്തുങ്കൽ അദ്ധ്യക്ഷനായി.ആസൂത്രണ ബോർഡ് അംഗവും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര ഓൺലൈനിൽ ഉൽഘാടനം ചെയ്തു.ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ കോർഡിനേറ്റർ ഫാദർ . ബിജു കുന്നക്കാട്ട്എം ഇ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ്, വി എം സിറാജ്പ്രൊഫ. ബിനോയി സി ജോർജ് . ഡോ. ആൻസി ജോസഫ് , എം എഫ് അബ്ദുൽ ഖാദർ, സുജ  എം ജി , പി.പി.എം നൗഷാദ്, റാഷിദ് ഖാൻ ഡി.എം, ഹുസൈൻ അമ്പഴത്തിനാൽ ഫയാസ് ഷക്കിൽ എന്നിവർ സംസാരിച്ചു

പ്രാദേശികം

മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും

മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും  ഈ രാറ്റുപേട്ട മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ DCC ജനറൽ സെക്രട്ടറി Ad ജോമോൻ ഐക്കര അനുസ്മരണ പ്രഭാഷണം നടത്തി Dcc മെംമ്പർ PH നൗഷാദ്  ലത്തീഫ് വെള്ളൂ പറബിൽ കൗൺസിലർ അൻസർ ഷിയാസ് CCM  കെ ഇ എ ഖാദർ  ട m കബീർ   റാഷിദ് കൊല്ലം പറമ്പിൽ സക്കീർ K| P  പരിത് കാരയ്ക്കാട്  ഷിഹാബ് വടയാർ ഹക്കീം പുതുപ്പറമ്പിൽ മനക്കൽ സെയ്ദ് ഇൻഷാ സലാം അൻസാരി   യൂനസ് നിസാം അനസ് എന്നിവർ പങ്കെടുത്തു

പ്രാദേശികം

മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കാറ്റിൽ മരം വീണ് നാലു പേർക്ക് പരിക്കേറ്റു, ആറ് വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. വ്യാഴാഴ്ച രണ്ടരയോടു കൂടിയാണ് കനത്തമഴയും കാറ്റും ഉണ്ടായത്. മുട്ടം കവലക്ക് സമീപത്ത തേക്ക് മരം കടപുഴകി വീണ് ഒട്ടോറിക്ഷാ ഡ്രൈവർ  പത്താഴപാടി പുത്തൻവീട്ടിൽ ഹാറൂൺ ( 19) യാത്രകാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്മായിലിനും (68) പരിക്കേറ്റു. ഒട്ടോറിക്ഷാ പൂർണമായും തകർന്നു. വീടിന് മുകളിൽ വീണ മരം വെട്ടിമാറ്റുന്നതിനിടെ തോട്ടുമുക്ക് വെള്ളുപ്പറമ്പിൽ ഹുബൈൻ (39), ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ തെക്കേക്കര കല്ലോലിൽ ഷാമോൻ ഷാജഹാൻ (31) എന്നിവർക്കും പരിക്കേറ്റു. മുന്ന് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലപ്പുലം പഞ്ചായത്തിലെ പനക്കപ്പാലത് റോഡ് സൈഡിലെ മരം വീണ് പാണ്ടിയാംമാക്കൽ ഗോപിയുടെ പെട്ടിക്കട തകർന്നു. അപകട സമയത്തും ഗോപിയും ഭാര്യയും കടയിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. കൊണ്ടൂരിൽ പുതിയകുന്നേൽപറമ്പിൽ ഓമന, കുഴിവിളപുത്തൻവീട്ടിൽ മായ രാജേന്ദ്രൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ്് നാശനഷ്ടമുണ്ടായി. ആരാറ്റുപേട്ട നടക്കലിൽ കാറ്റിൽ മരം വീണ് നെടുവേലിൽ സത്താർ, പാറയിൽ റഫീഖ്, ഷെരിഫ്, പരീത് എന്നിവരുടെ വീടുകൾക്കും, മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി.  ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് പരിസരത്ത് മരം ഒടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന കാറിന് നാശനഷ്ടം ഉണ്ടായി. വിവിധ ഇടങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. അരുവിത്തറ കോളേജ് പടി, ആറാം മൈയിൽ, പനക്കപ്പാലം, കീഴമ്പാറ, ജീലാനിപ്പടി എന്നിവിടങ്ങളിലാണ് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി തൂണുകൾ ഒടിഞ്ഞ ഈരാറ്റുപേട്ടയിലെ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടു.  

പ്രാദേശികം

ഈരാറ്റുപേട്ട:വലിയ വലിയ സ്വപ്നങ്ങൾ കണ്ടു ഉയരങ്ങളിലേക്ക് പറക്കുവാൻ വിദ്യാർത്ഥികൾ അവരുടെ ചിന്തയെ ഉപയോഗപ്പെടുത്തണമെന്ന് google കമ്പനി ഡാറ്റ ഇൻഫ്രസ്ട്രെക്ച്ചർ എൻജിനീയർ ജെയ്സ് മാത്യൂസ് ആഹ്വാനം ചെയ്തു

ഈരാറ്റുപേട്ട:വലിയ വലിയ സ്വപ്നങ്ങൾ കണ്ടു ഉയരങ്ങളിലേക്ക് പറക്കുവാൻ വിദ്യാർത്ഥികൾ അവരുടെ ചിന്തയെ ഉപയോഗപ്പെടുത്തണമെന്ന് google കമ്പനി ഡാറ്റ ഇൻഫ്രസ്ട്രെക്ച്ചർ എൻജിനീയർ ജെയ്സ് മാത്യൂസ് ആഹ്വാനം ചെയ്തു.കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി നടത്തിയ മോട്ടിവേഷണൽ പ്രോഗ്രാമിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.പ്രപഞ്ചത്തിലെയും സാങ്കേതികവിദ്യകളിലെയും ഓരോ പ്രവർത്തനത്തെയും എങ്ങനെയാണ് അത് നടക്കുന്നതെന്ന് മനസ്സിനോട് നിരന്തരം ചോദിക്കണമെന്നും ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി എം മുഹമ്മദ് അധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ ഉസ്താദ് മുഹമ്മദ് ഉനൈസ് മൗലവി ഉദ്ഘാടനം ചെയ്തു.നൂറിലേറെവിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.ഡി എസ് എ പ്രോഗ്രാം കോഡിനേറ്റർ സനൂഖാൻആശംസ പ്രസംഗം നടത്തി. പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ് ഉപ്പള സ്വാഗതവും സ്നേഹ അഫ്രേം നന്ദിയും ആശംസിച്ചു.

കേരളം

ഡോ. വന്ദനയുടെ അച്ഛനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

ഡോ വന്ദന ദാസിന്റെ വീട്ടില്‍ മമ്മൂട്ടിയെത്തി. അച്ഛന്‍ മോഹന്‍ദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. രാത്രി 8.25 ഓടെ എത്തി 10 മിനിറ്റ് അവിടെ കുടുംബാംഗങ്ങളുമായി ചിലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും എത്തിയിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോ.വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് വന്ദന മരിക്കുന്നത്. പൊലീസുകാരടക്കം സന്ദീപിന്‍റെ  കുത്തേറ്റ 5 പേർ ചികിത്സയിലാണ്. ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.

കേരളം

തീരാനോവായി ഡോക്ടര്‍ വന്ദന; അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. വന്ദനയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയില്‍ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.