വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കത്തോളീ' റിലീസിനൊരുങ്ങുന്നു

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്.  ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആൻ ശീതൾ, ഗ്രേസ് ആന്റണിയുമാണ് നായികമാർ. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‌ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കിരൺ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്. 

ജനറൽ

സംവിധാനം സെന്ന ഹെഗ്‍ഡെ; വേറിട്ട കാഴ്ചയൊരുക്കാന്‍ '1744 വൈറ്റ് ആള്‍ട്ടോ'; ടീസര്‍

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ കൌതുകം പകരുന്ന ഒന്നാണ്. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം). 

ജനറൽ

പ്രകടനത്തില്‍ ഞെട്ടിക്കാന്‍ വീണ്ടും ഇന്ദ്രന്‍സ്; 'പുള്ളി' ടീസര്‍

സമീപകാലത്ത് ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രന്‍സ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രധാന പ്രോജക്റ്റുകളിലൊക്കെ ഇന്ദ്രന്‍സിന് ഇപ്പോള്‍ വേഷമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുള്ളി എന്നാണ് പേര്. ദേവ് മോഹന്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ ആണ് നിര്‍മ്മാണം. ദേവ് മോഹനും ഇന്ദ്രന്‍സിനുമൊപ്പം കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. നവംബർ ആദ്യം ആഗോള റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ.  ഛായാഗ്രഹണം ബിനുകുര്യൻ, എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ട്രൈലെർ, ടീസർ, സ്പെഷല്‍ ട്രാക്‌സ് മനുഷ്യർ, ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്. ഈ വര്‍ഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പട, പുഴു, ഉടല്‍, പാല്‍തു ജാന്‍വര്‍ എന്നിവയാണ് അവ.

ജനറൽ

ഹിറ്റ് ചാര്‍ട്ടുകളിലേക്ക് ആ തീം സോംഗ്; 'ജയ ജയ ജയ ജയ ഹേ'യിലെ ഗാനം

റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ബേസില്‍ ജോസഫ് നായകനാവുന്ന ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിന്‍റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ശ്രേയ ആര്‍, ആദിത്യ അജയ്, സഞ്ജന ജെ, ഗൌരി എന്നിവരാണ് പാടിയിരിക്കുന്നത്.  ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസ് ആണ്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.  ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് സൂചന. ടീസര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ഇതിനകം പ്രേക്ഷകശ്രദ്ധയില്‍ എത്തിയിട്ടുണ്ട് ചിത്രം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

ജനറൽ

ബോക്സ് ഓഫീസില്‍ മമ്മൂട്ടി തരംഗം; ഒരു തിയറ്റര്‍ പോലും കുറയാതെ 'റോഷാക്ക്' രണ്ടാം വാരത്തിലേക്ക്

സമീപകാല മലയാള സിനിമയിലെ വ്യത്യസ്‍ത പരീക്ഷണമെന്ന് അഭിപ്രായം ലഭിച്ച മമ്മൂട്ടി ചിത്രം റോഷാക്ക് വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിലെ സെക്കന്‍ഡ് വീക്ക് തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് 219 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഒരു സ്ക്രീന്‍ പോലും കുറയാതെ അതേ സ്ക്രീന്‍ കൌണ്ട് തുടരുകയാണ് ചിത്രം. രണ്ടാം വാരവും കേരളത്തില്‍ ചിത്രത്തിന് 219 സ്ക്രീനുകള്‍ ഉണ്ട്. ഇതില്‍ 209 സെന്‍ററുകള്‍ റിലീസ് ചെയ്‍തവയും മറ്റ് 10 സ്ക്രീനുകള്‍ ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നവയുമാണ്. അതേസമയം ചിത്രം ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു ചിത്രത്തിന്. ഒപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളിലും അതേദിവസം ചിത്രം എത്തിയിരുന്നു. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കും.      

ജനറൽ

Screen Time : ഫോണില്‍ നോക്കിയിരിക്കുന്ന സമയം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍...

കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. പ്രായഭേദമെന്യേ ആളുകള്‍ ഫോണിനോട് അടിപ്പെടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. വലിയൊരു വിഭാഗം പേര്‍ ജോലിയുടെ ഭാഗമായി തന്നെ ദിവസത്തില്‍ ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപിലോ നോക്കിയിരിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മൊബൈല്‍ സ്ക്രീനിലും മണിക്കൂറുകള്‍ നോക്കിയിരിക്കുന്നത്. ഇത് കണ്ണുകളെ മാത്രമാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ അതും തെറ്റി. കണ്ണുകള്‍ക്ക് പുറമെ നടു, കഴുത്ത്, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണില്‍ ചെലവിടുന്നത് മോശമായി ബാധിക്കാം. കൂട്ടത്തില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു.  പലരും തങ്ങള്‍ക്ക് ഫോണിനോടുള്ള അഡിക്ഷൻ തിരിച്ചറിയുന്നുണ്ട്. എന്നാലിത് എങ്ങനെയാണ് മാറ്റേണ്ടത് എന്നറിയില്ല. പരിശ്രമിക്കാതെ ഈ ശീലത്തില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല. ആദ്യം ഇതിനുള്ള മനസാണ് വേണ്ടത്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്.  സമയം ക്രമീകരിക്കാം... വ്യക്തപരമായ സമയങ്ങളില്‍ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ ഫോണില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് കുറയ്ക്കാനായി ഫോണില്‍ തന്നെ സമയം സെറ്റ് ചെയ്യാം. ഉദാഹരണത്തിന്  ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് സമയപരിധി വയ്ക്കാം. ഇത് ഫോണില്‍ തന്നെ ചെയ്യാവുന്നതാണ്. ഈ പരിധി കഴിയുമ്പോള്‍ ഫോണ്‍ മാറ്റിവച്ച് ശീലിക്കണം. ഇത്തരത്തില്‍ പതിയെ സമയം കുറച്ചുകൊണ്ടുവരാൻ സാധിക്കും.  കിടപ്പുമുറിയും ഫോണും... കിടക്കയില്‍ കിടന്നുകൊണ്ട് ദീര്‍ഘനേരം ഫോണില്‍ ചെലവിടാൻ താല്‍പര്യമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം തീര്‍ത്തും ഉപേക്ഷിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ കിടപ്പുമുറിയില്‍ അനാവശ്യമായ ഫോണ്‍ ഉപയോഗം വേണ്ടെന്ന് വയ്ക്കണം. പതിവായി ഇത് ചെയ്തുകഴിഞ്ഞാല്‍ പിന്നെ കിടപ്പുമുറിയിലെ ഫോണുപയോഗം നിങ്ങള്‍ക്ക് തന്നെ സ്വയം അനാരോഗ്യകരമായി അനുഭവപ്പെടാം.  മാറ്റിവയ്ക്കാം... പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കില്‍- ഉദാഹരണത്തിന് അവധി ദിവസങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മണിക്കൂറുകള്‍ മാറ്റിവയ്ക്കാം. അല്ലെങ്കില്‍ സൈലന്‍റ് മോഡിലിട്ട് അടുത്ത് നിന്ന് മാറ്റിവയ്ക്കാം. ഫോണ്‍ അടുത്തില്ലെങ്കില്‍ അപ്പോള്‍ തന്നെ 'ടെൻഷൻ' അടിക്കുന്ന- ഫോണ്‍ തെരഞ്ഞ് ഓടുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാൻ നല്ലൊരു മാര്‍ഗമാണിത്.  ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ വേണ്ട... വലിയൊരു വിഭാഗം ആളുകള്‍ക്കും ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഫോണ്‍ വേണം. എന്തെങ്കിലും വീഡിയോകളോ ആപ്പുകളോ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുക തന്നെ. ഈ ശീലം പാടെ ഉപേക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവപ്പെടൂ. അത് കടന്നാല്‍ പിന്നെ പുതിയ ശീലത്തിലേക്ക് മാറും.  അലാമും ടൈമറും... ഫോണില്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് തന്നെ ഓര്‍മ്മിപ്പിക്കാൻ അലാമോ ടൈമറോ എല്ലാം സെറ്റ് ചെയ്ത് വയ്ക്കാം. ഇതിന് അനുസരിച്ച് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.  മറ്റ് കാര്യങ്ങള്‍... ആവശ്യമില്ലാത്ത സമയത്ത് ഫോണ്‍ മാറ്റിവച്ച് മറ്റ് കാര്യങ്ങളില്‍ കൂടി സജീവമാകാം. ഗാര്‍ഡനിംഗ്, പാട്ട്, വായന, നടത്തം എന്ന് തുടങ്ങി ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷവും ഉന്മേഷവും പകരുന്ന കാര്യങ്ങളില്‍ പങ്കാളിയാകാം. സ്ക്രീൻ സമയവും കുറയും ഒപ്പം ആരോഗ്യവും മെച്ചപ്പെടുത്താം. 

ജനറൽ

തരം​ഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ​ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ​ഗാനം.  ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’​ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആ​ഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.  നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ജനറൽ

ബാം​ഗ്ലൂര്‍ ഡെയ്‍സ്' ഹിന്ദി റീമേക്കില്‍ അനശ്വര രാജനും പ്രിയ വാര്യരും; റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മലയാളത്തില്‍ നിന്നെത്തിയ ജനപ്രിയ ചിത്രങ്ങളില്‍ ബാംഗ്ലൂര്‍ ഡെയ്‍സിനോളം ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവായിരിക്കും. ഒടിടി കാലത്തിന് മുന്‍പെത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്. ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രം യാരിയാന്‍റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‍ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പെരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.