വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം.  ജൂലൈ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതില്‍ വില കുറഞ്ഞത്.

കേരളം

ഐഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സെർട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിൾ സോഫ്‌റ്റ്‌വെയറുകളിലുള്ള തകരാറുകൾ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നൽകി. ആപ്പിൾ ഉപകരണങ്ങളിലേക്ക് ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും കഴിയുന്നതാണ് തകരാറുകൾ. തന്ത്രപ്രധാനമായ വിവരങ്ങള്‍ മനസിലാക്കാനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് ഈ തകരാറുകള്‍ ഉപയോഗിക്കാനാകുമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. ഉപകരണത്തിൽ നിന്നും വിവരങ്ങൾ ചോർത്താനും ഉപയോക്താവ് കബളിപ്പിക്കപ്പെടാനുമുള്ള സാധ്യതകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ആപ്പിൾ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അവ പാലിക്കണമെന്നും ഉപയോക്താക്കളോട് സിഇആർടി നിര്‍ദേശിച്ചു. പരിചിതമല്ലാത്ത വെബ്സൈറ്റുകള്‍, ലിങ്കുകള്‍, ഫയലുകള്‍ എന്നിവ ആക്സസ് ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. ആപ്പിളിൻ്റെ എല്ലാ സുരക്ഷാ അപ്ഡേറ്റുകകളും കൃത്യസമയത്ത് പുതുക്കുകയും വേണം. ഡാറ്റാ ചോർച്ചയും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്ന നിർദേശവും കേന്ദ്ര ഏജൻസികൾ നൽകുന്നു. അതേസമയം, ആപ്പിൾ കമ്പനി ഈ സുരക്ഷാ തകരാറുകൾ സംബന്ധിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ഐഫോണ്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സമാനമായ മുന്നറിയിപ്പ് സെർട്ട് നൽകിയിരുന്നു. പുതിയ സുരക്ഷാവീഴ്ച ബാധിക്കുന്ന സോഫ്‌റ്റ്‌വെയറുകളും ആപ്പിൾ ഉൽപന്നങ്ങളും 17.6-ന് മുമ്പുള്ള Apple iOS പതിപ്പുകളും 17.6-ന് മുമ്പുള്ള iPadOS പതിപ്പുകളും 16.7.9-ന് മുമ്പുള്ള Apple iOS പതിപ്പുകളും 16.7.9-ന് മുമ്പുള്ള iPadOS പതിപ്പുകളും 14.6-ന് മുമ്പുള്ള Apple macOS Sonoma പതിപ്പുകൾ 13.6.8-ന് മുമ്പുള്ള Apple macOS Ventura പതിപ്പുകൾ 12.7.6-ന് മുമ്പുള്ള Apple macOS Monterey പതിപ്പുകൾ 10.6-ന് മുമ്പുള്ള Apple watchOS പതിപ്പുകൾ 17.6-ന് മുമ്പുള്ള Apple tvOS പതിപ്പുകൾ 1.3-ന് മുമ്പുള്ള Apple visionOS പതിപ്പുകൾ 17.6-ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകൾ

കേരളം

കുഞ്ഞുമക്കളോട് ദുരന്തത്തെക്കുറിച്ച് ചോദിക്കരുതേ…’; മാധ്യമങ്ങളോട് ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥന

സജീവ മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണ ജോർജ് എംഎൽഎ ആയതും മന്ത്രിസ്ഥാനത്തേക്ക് എത്തിയതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ അതിന് ശേഷം മാധ്യമങ്ങളുമായി പഴയതുപോലെ അടുപ്പം പുലർത്താൻ വീണക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി വാർത്തകളുടെ പേരിൽ കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഏത് ആശയവിനിമയവും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ നേരിട്ട് സംബോധന ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരോഗ്യമന്ത്രിയുടേതായി ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. ദുരന്തസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ചാനലുകളടക്കം മാധ്യമങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മന്ത്രിയെന്ന നിലയിൽ വീണ ജോർജ് ഓർമിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാംപിലും മറ്റും കഴിയുന്ന കുഞ്ഞുങ്ങളെ സമീപിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന നിലയിൽ മന്ത്രി ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. ദുരന്തത്തെ അതിജീവിച്ച കുട്ടികളോട് അവയെക്കുറിച്ച് വീണ്ടും ചോദിച്ച് വേദനിക്കുന്ന കാര്യങ്ങൾ ഓർമിപ്പിക്കാതിരിക്കുക. ദുരന്തത്തിൽ മരിച്ചുപോയ സഹപാഠികളെക്കുറിച്ചോ തകർന്ന സ്കൂളിനെക്കുറിച്ചോ ചോദിക്കാതിരിക്കുക…. തുടങ്ങി, കുട്ടികളുടെ വീഡിയോ ചിത്രീകരിക്കും മുൻപ് മാതാപിതാക്കളുടെ അനുവാദം വാങ്ങുക എന്നിങ്ങനെ സുപ്രധാന നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുട്ടികളടക്കം ഉള്ളവരോട് ഇത്തരം കാര്യങ്ങൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇനിയവ ഒഴിവാക്കാനുള്ള അഭ്യർത്ഥന. പൊതുവിൽ മാധ്യമങ്ങൾ അഭിനന്ദനാർഹമായ നിലയിലാണ് വയനാട്ടിൽ നിന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന മുഖവുരയോടെയാണ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം) മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.

കേരളം

ഭക്ഷണ വിതരണം തടയില്ല ; വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈറ്റ് ഗാർഡ് മുസ്ലിം ലീഗിൻ്റേതാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത്  അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.

കേരളം

Keralaകർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും

കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് പരിശോധിക്കും. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞസാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

കേരളം

*എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്.  എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി  സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.... എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് സൂക്ഷിക്കുക! എസ്ബിഐ റിവാർഡുകൾ റിഡീം ചെയ്യാൻ ഒരു  ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എസ്ബിഐ ഒരിക്കലും എസ്എംഎസ്/ വാട്സ്ആപ് വഴി ലിങ്കുകളോ ഫയലുകളോ അയയ്‌ക്കില്ല, അജ്ഞാത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്,” എന്ന് പിഐബി പോസ്റ്റ് ചെയ്തിട്ടുണ്ട്.  തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ഇതാ; * നിങ്ങൾക്ക് അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന  ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുയോ ചെയ്യരുത്.   * യഥാർത്ഥ യുആർഎൽ പരിശോധിക്കാൻ ക്ലിക്ക് ചെയ്യാതെ ലിങ്കുകൾക്ക് മുകളിൽ സ്ക്രോൾ ചെയ്യുക.   * പരിചിതമല്ലാത്തതോ അക്ഷരത്തെറ്റുള്ളതോ ആയ സന്ദേശങ്ങൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.   * പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കുക   * രണ്ട് തവണയുള്ള വെരിഫിക്കേഷൻ എന്ന ഓപ്‌ഷൻ ഓൺ ചെയ്തിടുക,  ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.   * സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ ഇതുവഴി വിവരങ്ങൾ ചോർത്തുന്നത് ഹാക്കർമാർക്ക് എളുപ്പമാണ്

കേരളം

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍സംസ്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ദുരിതബാധിതർക്ക് ആശ്വാസമാകാൻ നടൻ മോഹൻലാൽ ദുരന്ത ഭൂമിയിൽ

കേരളം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.  നാളെയും ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.