വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മുസ്‍ലിം വിരുദ്ധ പരാമർശം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി

കൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ്​ പി.സി. ജോർജിന്​ അനുവദിച്ച ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിൽ. വെണ്ണല തൈക്കാട്ട്​ മഹാദേവ ​ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെ, മതസ്പർധയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക വിഭാഗത്തിനെതിരെ അപകീർത്തികരമായി പ്രസംഗിച്ചതിന്​ 2022 മേയ്​ എട്ടിന്​പി.സി. ജോർജിനെതിരെ പാലാരിവട്ടം പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കാനാണ്​ എസ്.എച്ച്​.ഒ മുഖേന സർക്കാർ ഹൈകോടതിയെ സമീപിച്ചത് ജാമ്യം ലഭിച്ച ശേഷം മതവിദ്വേഷ പ്രസംഗം ആവർത്തിച്ചതിനെ തുടർന്ന്​ഈരാറ്റുപേട്ട പൊലീസ്​കേസെടുത്ത സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥകളുടെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ്​ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ്​ പി. ഗോപിനാഥ്​ ജോർജിന്റെ വിശദീകരണം തേടി. പാലാരിവട്ടം എസ്.എച്ച്.ഒ മുഖേനയാണ്​ കോടതി ജോർജിന് നോട്ടീസ്​അയക്കാൻ ഉത്തരവായത്​. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിലിരിക്കെയാണ്​ വെണ്ണലയിൽ അതാവർത്തിച്ചത്. തിരുവനന്തപുരത്തെ കേസിൽ അറസ്റ്റിലായെങ്കിലും മതസ്‌പർധ വളർത്തുന്ന പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. എന്നാൽ, വെണ്ണലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യം റദ്ദാക്കുകയും പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട്​ ഹൈകോടതി ഈ കേസിൽ ജാമ്യം അനുവദിച്ചു. വെണ്ണലയിലെ പ്രസംഗത്തിൽ 2022 മേയ്​ 27ന്​ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമായിരുന്നു പ്രധാന വ്യവസ്ഥ. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നും നിഷ്​കർഷിച്ചിരുന്നു. എന്നാൽ, ചാനൽ ചർച്ചയിൽ മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയതിന്​ ഈരാറ്റുപേട്ട പൊലീസ് ഈ വർഷം ജനുവരി അഞ്ചിന്​ കേസെടുത്തു. ജാമ്യ വ്യവസ്ഥ വീണ്ടും ലംഘിച്ച സാഹചര്യത്തിൽ വെണ്ണല കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ്​ ആവശ്യം.

കേരളം

നാളെ KSRTC ബസുകൾ സർവീസ് നടത്തും കെബി ഗണേഷ് കുമാർ

തിരുവനന്തപുരം∙കൺസഷൻ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.സ്പീഡ് ഗവർണർ ഒഴിവാക്കണം എന്നാണ് ബസ് ഉടമകൾ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചു. ഉടമകളുടെ ഇഷ്ടനുസരണം പെർമിറ്റ്‌ നൽകണമെന്നും ആവശ്യമുയർത്തി. ഇതൊന്നും പ്രാവർത്തികമല്ലെന്നും മന്ത്രി അറിയിച്ചു. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അവർ സമരം ചെയ്യട്ടെ. നഷ്ടത്തിൽ ഓടുന്ന വണ്ടികൾ ഒതുക്കിയിടാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച് ആർക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു.ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സമര നോട്ടിസ് ആരും നൽകിയിട്ടില്ല. കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണ്. വ്ലോഗർ ജ്യോതി മലഹോത്രയുടെ ക്ഷണത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചുവെന്നത് കൊണ്ട് മുഹമ്മദ്‌ റിയാസിനെ ക്രൂശിക്കേണ്ടതില്ല. ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ല. വ്ലോഗർ എന്ന നിലയിലാണ് ക്ഷണിച്ചത്. 41 വ്ലോഗർമാരെ ക്ഷണിച്ചു. പാക് ചാരയെന്ന് അറിഞ്ഞിട്ടല്ല അവരെ വിളിച്ചത്. ഇതൊക്കെ കേൾക്കുന്നവർ പൊട്ടൻമാർ അല്ലല്ലോ. പത്രങ്ങൾക്കും ചാനലുകൾക്കും ടൂറിസം വകുപ്പ് പരസ്യം നൽകാറുണ്ട്. മാധ്യമങ്ങൾ ചെയ്യുന്നതിനൊക്കെ ടൂറിസം വകുപ്പ് ഉത്തരവാദി എന്ന് പറയാനാകുമോയെന്നും മന്ത്രി വിമർശിച്ചു

കേരളം

കോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

കോന്നി: പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി ഒഡീഷ സ്വദേശിയായ ഒരാളും ബീഹാർ സ്വദേശിയായ മറ്റൊരാളുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് കുടുങ്ങിക്കിടക്കുന്നത്. മഹാദേവ്(51) അജയ് റായ് (38) എന്നിവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. സ്ഥലത്തേക്ക് ക്രയിൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കേരളം

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കേരളം

ബുധനാഴ്ച കേരളം നിശ്ചലമാകും; എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂനിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്ന്‌ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പണിമുടക്കിൽ വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ്‌ ഗതാഗതം, നിർമാണം, മത്സ്യ മേഖലകളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖല ജീവനക്കാരും, ബാങ്ക്‌- ഇൻഷുറൻസ്‌ ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചു., സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്‌, യു.ടി.യു.സി, എച്ച്‌.എം.എസ്‌, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്‌, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്‌.എം.കെ.പി തുടങ്ങിയ ട്രേഡ്‌ യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിന്റെ പ്രചാരണത്തിനായി പഞ്ചായത്തുകളിൽ കാൽനട ജാഥകൾ നടത്തും. തൊഴിലാളികൾ ബുധനാഴ്ച സംസ്ഥാനത്തെ 1020 സമര കേന്ദ്രങ്ങളിൽ ഒത്തുചേരും. തലസ്ഥാനത്ത്‌ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും സംഘടിപ്പിക്കും. അവശ്യ സർവിസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. കെ.എൻ. ഗോപിനാഥ്‌, സി. ജയൻബാബു (സി.ഐ.ടി.യു), ടോമി മാത്യു (എച്ച്‌.എം.എസ്‌), സോണിയ ജോർജ്‌ (സേവ), സജിത്‌ ലാൽ (എ.ഐ.ടി.യു.സി), കവടിയാർ ധർമൻഅഖിലേന്ത്യാ പണിമുടക്ക്‌; എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി 

കേരളം

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഞായറാഴ്ചയാണ് നിലവിൽ കലണ്ടറിൽ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

കേരളം

യൂത്ത് ലീഗ് നാളെ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കും: പി കെ ഫിറോസ്

ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വീണാ ജോർജ് കൊലയാളി മന്ത്രിയെന്നും ഫിറോസ് വിമർശിച്ചു. റോഡിൽ ഇറങ്ങിയാൽ നായയെ പേടിക്കണം. ആരോഗ്യമന്ത്രിക്ക് മന്ത്രിക്ക് അഹങ്കാരം. ആശുപത്രിയിൽ എത്തിയാൽ വീണ ജോർജിനെ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കുമെന്നും ഫിറോസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റമല്ല, സിസ്റ്റത്തിൻ്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതി. വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.