വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം

കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാണ് 36-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചത്.ഉദ്ഘാടനത്തിന് മുന്നോടിയായി കോട്ടയം മാമ്മൻ മാപിള ഹാളിൽ നിന്ന് പ്രധാന വേദിയായ എം.ഡി സെമിനാരി ഹയർ സെക്കൻഡ് റി സ്കൂളിലേയ്ക്ക് നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർത്ഥികളും, അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.

കോട്ടയം

ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ കോട്ടയം ജില്ലാ നേതൃ സംഗമം

ഈരാറ്റുപേട്ട .മത നിരപേക്ഷ ജനാധിപത്യ ഭാരതത്തിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികമായ അവകാശങ്ങൾ കവർന്നെടുക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തു തോൽപിക്കാൻ മുഴുവൻ രാജ്യ സ്‌നേഹികളും ഐക്യപ്പെടണമെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രസ്‌താവിച്ചു. സംഘടനയുടെ കോട്ടയം ജില്ലാ പ്രവർത്തക കൺവൻഷൻ ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് അബ്‌ദുനാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ,സി.എ.മൂസാ മൗലവി,മുഹമ്മദ് നദീർ മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി,അഫ്സാർ പുള്ളോലിൽ, മുഹമ്മദ് സാലിഹ്, അഷറഫ് മൗലവി കൗസരി,സുബൈർ മൗലവി,അബ്ദുൽ സലാം മൗലവി,നൗഫൽ ബാഖവി, അനസ് മൗലവി ,പാറത്തോട് നാസർ മൗലവി തുടങ്ങിയവർ സംസാരിച്ചു  

കോട്ടയം

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർദ്ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിൽകുമാറിൻ്റെ മകനെതിരെ നേരത്തേയും സാമ്പത്തിക ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റ് പ്രചരണ പരിപാടികൾക്കും നേതൃത്വം നൽകുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ. ബിജു ഇളംതുരുത്തിയിൽ പ്രസിഡൻറ് ആയി ജോയി ജോർജ്, കൺവീനർ ആയി പി എസ് സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയിൽ ഉള്ള മറ്റ് അംഗങ്ങൾ സിജു സി ആർ, രമ മോഹൻ, സുനിൽകുമാർ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, സോജൻ ആലക്കുളം, ജോസുകുട്ടി ഏർത്തേൽ, അലക്സാണ്ടർ വി എ, മജു പ്ലാത്തോട്ടം, സി കെ ഹരിഹരൻ, കെ ശ്രീകുമാർ, സുരേഷ് സി ജി, മോഹനൻ പുളിക്കൽ, സണ്ണി വാവലാങ്കൽ, ആൻറണി അറക്കപ്പറമ്പിൽ.

കോട്ടയം

വാഗമണ്ണിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു

തീക്കോയി: വാഗമൺ റൂട്ടിൽ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചേർത്തല നഗരസഭയുടെ ബോർഡ് വെച്ച വണ്ടിയുടെ ഓരോ വശങ്ങളിലും വ്യത്യസ്ത വണ്ടി നമ്പരുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വണ്ടിയിൽ തന്നെയാണ് കഴിഞ്ഞ ദിവസവും ഇതേ സ്ഥലങ്ങളിൽ വന്ന് കക്കൂസ് മാലിന്യംതള്ളിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നാട്ടുകാർ സ്ഥിരീകരിച്ചു. ചേർത്തല സ്വദേശികൾ തന്നെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരന്തരമായി മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നതിനാൽ നാട്ടുകാർ ഇപ്പോൾ ജാഗ്രതയിലാണ്. മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഉപകാരവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കോട്ടയം

പത്രിക സമർപ്പണം പൂർത്തിയായി;6276 മത്സരാർഥികൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം  ജില്ലയിൽ  ലഭിച്ചത് 6276 പേരുടെ പത്രികകൾ. പുരുഷന്മാർ - 2937, സ്ത്രീകൾ -3339. ആകെ 10850 സെറ്റ്  പത്രികകൾ ആണ് ലഭിച്ചത്.

കോട്ടയം

റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്

മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റൽ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു.

കോട്ടയം

പാലായിൽ പിതാവും സഹോദരനും മകളും മത്സരരംഗത്ത്..

പാലാ: അച്ഛനും മകളും മത്സരരംഗത്ത് .നേർക്കുനേർ മത്സരത്തിനല്ല,രണ്ടു വാർഡുകളിലായി അവർ എതിരാളികളെ നേരിടുന്നു.ഒപ്പം അച്ഛൻറെ ജേഷ്ഠനും മറ്റൊരു വാർഡിൽ .   പാലാ മുനിസിപ്പാലിറ്റി 14-ാം വാർഡിൽ അച്ഛൻ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാർഡിൽ മകൾ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പൽ കൗൺസിലറായിരുന്നെങ്കിലും മകൾ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിൻ്റെ ജേഷ്ഠൻ ബിജു 13-ാം വാർഡിലും മത്‌സര രംഗത്തുണ്ട് മൂവരും സ്വതന്ത്രർ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാർഡുകളിലും പടർന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകൾ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.മൂവരും വിജയിച്ചാൽ ഇത്തവണ പാലാ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ആരാണെന്ന് ഒരു പക്ഷെ ഇവരായിരിക്കും തീരുമാനിക്കുക.