വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക  ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. മേലുകാവ് പഞ്ചായത്തിൽ പിഎച്ച്എസിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വളരെ സൗകര്യപ്രദമായ രീതിയിൽ ഫിറ്റ്നസ് സെന്റർ നിർമിക്കാൻ കഴിയുമ്പോൾ കളത്തൂക്കടവ് മൂന്നിലവ് പ്രദേശത്തുള്ള ആളുകൾക്ക് ഇത് വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഈരാറ്റുപേട്ട തൊടുപുഴ മെയിൻ റോഡിനോട് ചേർന്നാണ് വലിയമംഗലത്ത് ഓപ്പൺ ജിമിനേഷൻ തുടങ്ങുന്നത്.കായിക വ്യായാമരംഗങ്ങളിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കുന്നത്. തലപ്പലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വനിതാ വികസന കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് ജിം ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു

കോട്ടയം

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോ തെറാപ്പി യൂനിറ്റിന്റേയും ഉദ്ഘാടനം 12 ന്

ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും.   വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റാപ്പിൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത സാമൂഹിക നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് പുറമേ പാലിയേറ്റീവ് കുടുംബ സംഗമവും, കലാ വിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുൽ ഖാദർ (അജ്മി), സാലി നടുവിലേടത്ത്, മജീദ് വട്ടക്കയം, എ.എം.എ. ഖാദർ, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായിരിക്കും. ചെയർമാൻ: ഹാഷിർ നദ്‌വി, ജനറൽ കൺവീനർ: അവിനാഷ് മൂസ, ട്രഷറർ: സി.എച്ച്. നാസർ, വൈസ് ചെയർമാൻമാർ: ടി.എം.കെ. ഷെരീഫ് (നിഷ യൂണിഫോം), പി.പി.എം. നൗഷാദ്, ജോയിന്റ് കൺവീനർമാർ: അജ്മൽ പാറനാനി, സഹൽ സലീം എന്നിവർ മറ്റു ഭാരവാഹികളാണ്.

കേരളം

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം  സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

പ്രാദേശികം

കെ.പി.സി.സി വിചാർ വിഭാഗ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ; കെ.പി.സി .സി . വിചാർ വിഭാഗ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി എക്സിക്യൂട്ടിവ് മെംമ്പർ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യുതിയിലും വർഗ്ഗീയവൽക്കരണത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺസൺ ചെറുവള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.കെ.എം ബെന്നി, മുഹമ്മദ് ഇല്യാസ് , ജോർജ്ജ് ജേക്കബ്, പി.എച്ച് നൗഷാദ്, അഡ്വ.വി. ജെ ജോസ്, വസന്ത് തെങ്ങുംപള്ളി,റോയി തുരുത്തി, ടോമി മാടപ്പള്ളി ജോസ് ഒട്ടലാങ്കൽ, അബ്ദുൾ ഖാദർ, പി.സി.ജോസപ്പ് പരപരാകം, അനസ് നാസർ, എബി കിഴക്കേത്തോട്ടം, റോജി മുതിരേന്തി, അജിത്ത് കുമാർ നെല്ലിക്കച്ചാലിൽ, ജോർജ് സെബാസ്റ്റ്യൻ, എം.സി വർക്കി, ബിനോയി ജോസഫ്, സുബ്രമണ്യൻ പുത്തൻ കൈപ്പുഴ, ഓൾ വിൻ തോമസ്, കെ ഇ എ ഖാദർ ,മുഹമ്മദ് ബിൻ, വി.പി നൗഷാദ്, മോഹനകുമാർ കെ.സി കൃഷ്ണകാന്ത് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന  എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ  നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി,  നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം പൂഞ്ഞാറിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 കിടപ്പ് രോഗികൾക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  അവരവരുടെ വീടുകളിൽ  നേരിട്ടെത്തി ഓണക്കിറ്റ് നൽകുന്നു. കിറ്റ് വിതരണം 25.08.2025 , 2.PM ന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയ്ക്കുള്ളിലുള്ള പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിലെ ഗുണഭോക്താവിന് നൽകിക്കൊണ്ട്  സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ. രവീന്ദ്രൻ വൈദ്യർ നിർവഹിക്കും കിറ്റ് വിതരണ സമയ വിവര പട്ടിക :  25-08-2025 :  02.00 PM മുതൽ കോരുത്തോട് 26-08-2025 :10.00 AM മുതൽ പൂഞ്ഞാർ 12.30 PM മുതൽ പൂഞ്ഞാർ തെക്കേക്കര 04.00 PM മുതൽ കൂട്ടിക്കൽ 28-08-25 : 02.00 PM മുതൽ മുണ്ടക്കയം 29-08-25 : 01.00 PM മുതൽ തീക്കോയി  30-08-25 :02.30 PM മുതൽ ഈരാറ്റുപേട്ട 01-09-25 :09.30 AM മുതൽ പാറത്തോട് 02.30 PM മുതൽ തിടനാട് 04-09-25 : 02.30 pm മുതൽ എരുമേലി

കേരളം

മാസപ്പിറവി കണ്ടു; കേരളത്തിൽ നബി ദിനം സെപ്തംബർ അഞ്ചിന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ( തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്തംബർ 5നും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

കോട്ടയം

ഇല്ലിക്കൽ കല്ല്: സുരക്ഷ ഉറപ്പാക്കണം -പി.ഡി.പി നിവേദനം നൽകി

ഈരാറ്റുപേട്ട: ദിനംപ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തി ചേരുന്ന മൂന്നിലവ് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറയിൽ വലിയ വിള്ളൽ കണ്ടെത്തിയെന്ന വാർത്ത ഭീതിജനകമാണ്. ഇതിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി അടിയന്തിരമായി മൈനിങ്ങ് ആന്റ് ജിയോളജി വിഭാഗവും ദുരന്തനിവാരണ വിഭാഗവും പഠനം നടത്തണം. സംഭവത്തിന്റെ പ്രാധ്യന്യം കണക്കിലെടുന്ത് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കലക്ടർക്ക് പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിവേദനം നൽകി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും.

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്റർ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കലാലയമാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്. വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുന്ന പുതിയ അവസരം പ്രയോജനപ്പെടുത്താൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് കോളേജ് മാനേജർ വെരി. റവ .ഫാ . സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ  പറഞ്ഞു.