വൈകിയുറങ്ങുന്നവരാണോ?എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
പുതുതലമുറയിൽപ്പെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്.അർധരാത്രി കഴിഞ്ഞാണ് പലരും ഉറക്കത്തെക്കുറിച്ച്ചിന്തിക്കുന്നതുപോലും. ജോലി ആവശ്യങ്ങള്‍, സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍, ചികിത്സ സംബന്ധമായ അവസ്ഥകള്‍, ഉറക്ക തകരാറുകള്‍ തുടങ്ങിയവയെല്ലാം ഇതിനുകാരണമാണ്. എന്നാൽ, എത്രയൊക്കആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗകാരണമാവും.ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി,ചർമരോഗങ്ങൾ, കരൾരോഗങ്ങൾ...തുടങ്ങിയവ യുവാക്കളിൽ വൻതോതിൽ വർധിച്ചുവരികയാണ്.ഇത് ഒരു പ്രധാന കാരണമാണ് ഉറക്കക്കുറവ്.ശരീരത്തിനും മനസിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയയാണ് ഉറക്കം.ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഹൃദ്രോഗം മുതൽ മാനസികാസ്വാസ്ഥ്യം വരെ സങ്കീർണമായ അവസ്ഥകൾക്ക് ഉറക്കക്കുറവ് കാരണമാകുന്നുണ്ട്.പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ് മുതൽ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്.ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞാൽ അത് ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങൾ (Metabolism) താറുമാറാക്കും.ആന്തരികാവയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് തലച്ചോറിന് തുടർച്ചയായി എട്ട് മണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണ്.കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത് രാത്രിയിലാണ്.അപകടകരമായ ഏകാഗ്രതക്കുറവ്, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്നങ്ങൾ, കുടലിലെ അൾസർ, അകാലവാർധക്യം, ലൈംഗികശേഷിക്കുറവ്, അമിതകോപം തുടങ്ങിയവും ഉറക്കമില്ലായ്മയുടെ പാർശ്വഫലങ്ങളാണ്. ഉറക്കം മെച്ചപ്പെടുത്താൻ എല്ലാ ദിവസവും ഉറങ്ങാൻ കൃത്യസമയം പാലിക്കണം. ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്. ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക. വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക. കാപ്പി, ചായ, പുകയില ഉത്പന്നങ്ങൾ പോലുള്ള നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന വസ്തുക്കൾ വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം.പകൽസമയത്ത് ആരോഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നതും ഗുണം ചെയ്യും