വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; കാരണം..

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്.ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ        

കേരളം

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന്  പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴി തെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ  ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും  സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനങ്ങൾക്ക് സന്ദർശാനാനുമതി നൽകുക. ഡാമിൻ്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.  http://www.keralahydeltourism.com വെബ്സൈറ്റ്  വഴിയും പാസ് നേടാം.

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.ആർ.ടിസി ഡിപ്പോയോട് വീണ്ടും അവഗണ; പുതിയ ബസുകൾ അനുവദിച്ചില്ല

ഈരാറ്റുപേട്ട: പുതിയതായി സംസ്ഥാനത്ത് 140 കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കിയപ്പോൾ ഈരാറ്റുപേട്ടയ്ക്ക് ഒരു ബസ് പോലും അനുവദിച്ചിട്ടില്ല. കോട്ടയം ജില്ലയിൽ ഏറ്റവും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഡിപ്പോയായി ഈരാറ്റുപേട്ട മാറിയിരിക്കുകയാണ്. കോവിഡിനു മുമ്പ് 60 ലധികം സർവ്വീസുകൾ ഉണ്ടായിരുന്ന ഈ ഡിപ്പോയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി സർവ്വീസുകളാണ് പിൻവലിച്ചത്. ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഈരാറ്റുപേട്ട ഡിപ്പോയോടുള്ള അവഗണനക്കെതിരെ വിവിധ കക്ഷികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ അവഗണന തുടർന്നുകൊണ്ടേയിരിക്കുകയാണ്.പാലാ ഡിപ്പോയ്ക്ക് ഫാസ്റ്റ് പാസഞ്ചറായി ഓടാൻ രണ്ട് ബസുകൾ പുതുതായി അനുവദിച്ചുകിട്ടിയിട്ടുണ്ട്.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് നവദമ്പതികളടക്കം സഞ്ചരിച്ച കാർ ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപമാണ് ദേശീയ പാത 183ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് മരിച്ചത്. അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു.ദീപുവിനെയും ,  ആതിരയെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്.ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു

പ്രാദേശികം

ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല

അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും ക്വാണ്ടം കമ്പ്യൂട്ടിംഗിനുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ ദേശീയ ക്വാണ്ടം മിഷൻ രാജ്യത്തെ ബഹുദൂരംമുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്വാണ്ടം സാങ്കേതികവിദ്യകളിലും ആപ്ലിക്കേഷനുകളിലും ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും, നൂതന കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും ലക്ഷ്യമിടുന്നതാണ്  എൻക്യുഎം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ക്യാമ്പസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്റ്റുഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.കോളേജ് കോഴ്‌സ് കോർഡിനേറ്ററും ബർസാറുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. ജെസ്റ്റിൻ ജോയ്, അസോസിയേഷൻ ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. സൗമ്യ ജോർജ്, വിദ്യാർത്ഥി പ്രതിനിധി  ആൻജോ ജോയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു  സംസാരിച്ചു.

കോട്ടയം

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുന്നതു വരെ പെൻഷൻ ഫയൽ കൃത്യമായിരിക്കും. സെക്രട്ടറി ഒപ്പിട്ട ശേഷം ബാങ്കിലേക്ക് പണം അയയ്ക്കുന്നതിനുള്ള സ്ലിപ്പിൽ അഖിലിന്റെ അമ്മയുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തായിരുന്നു തട്ടിപ്പെന്നു നഗരസഭാ ഉദ്യോഗസ്ഥർ കണ്ടെത്തി. പതിവുപോലെ ബാങ്ക് വഴി നേരിട്ട് പണം അയയ്ക്കുന്നതിന് ഒരിക്കൽ തടസ്സം വന്നു. പെൻഷൻ സ്ലിപ്പുകൾ പതിവില്ലാതെ ട്രഷറി വഴി ബാങ്കിലേക്ക് അയയ്ക്കാൻ തുടങ്ങിയപ്പോൾ അക്കൗണ്ടിൽ സംശയം ഉണ്ടായി. വിവരം അറിഞ്ഞ നഗരസഭയിലെ സെക്‌ഷൻ ക്ലർക്ക് പെൻഷൻ ഫയലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിച്ചിരുന്നു

കോട്ടയം

ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ധനസഹായം നൽകുന്ന "കാരുണ്യ സ്പർശം" പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കോരുത്തോട്- കൊമ്പുകുത്തിയിൽ സ്വാതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യർ മങ്കുഴിയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ലതാ സുശീലിന്റെ അധ്യക്ഷതയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുധീർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാണി കുമ്പുക്കൽ, ജോർജ് കരീക്കുന്നേൽ, ഷാജി തുണ്ടത്തിൽ, ജോസഫ് പെരുവാച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.  തുടർന്ന് ഓരോ ഭവനങ്ങളിലും എംഎൽഎ നേരിട്ട് എത്തി കിറ്റുകൾ കൈമാറി. വരും ദിവസങ്ങളിൽ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കിടപ്പ് രോഗികളുടെ ഭവനങ്ങളിൽ എത്തി കിറ്റുകൾ കൈമാറും എന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

10 ശതമാനം ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ

പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു. കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധികളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ.ബി.ഐ മാനദണ്ഡമായ മൂന്ന് ശതമാനം നെറ്റ് എൻ.പി.എ എന്നത് 'ഒരു ശതമാനം നെറ്റ് എൻ.പി.എ എന്ന സ്വപ്‌പ്ന സമാന നേട്ടത്തിലേക്ക് എത്തുവാൻ സാധിച്ചത് ഭരണസമിതി യംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ കഠിന പ്രയത്നത്തിന്റെ ഫലമാണ്. ദശാബ്ദങ്ങളോളം തുടർച്ചയായി ലാഭത്തിൽ തന്നെ പ്രവർത്തിച്ചുവരുന്ന ബാങ്കിലെ ഓഹരിയുടമകൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലാഭവിഹിതം ശാഖകളിൽ നിന്നും കൈപ്പറ്റാവുന്നതാണ്. കോട്ടയം ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീവായ്‌പകൾ നൽകി വരുന്ന ബാങ്കിൽ മൊബൈൽ ബാങ്കിംഗ്, ഗൂഗിൾ പേ ഉൾപ്പെടെയുള്ള സേവനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കുന്നതാണ്.