വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അനധികൃത രൂപമാറ്റം വേണ്ട; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നാളെ മുതല്‍ കര്‍ശന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആര്‍ടിയില്‍ 5 ദിവസത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാലേ ലൈസന്‍സ് പുതുക്കി നല്‍കൂ.

മരണം

ഇന്നാലില്ലാഹി.... പരീത് 73.

ഇന്നാലില്ലാഹി.... പരീത് 73...വട്ടക്കയം ഭാഗം.. ഖബർ അടക്കംഇന്ന് 12 മണി പുത്തൻപള്ളി

പ്രാദേശികം

ഫെയ്സ് വായനാദിന പ്രചരണ ജാഥ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട. ഫെൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫെയ്സ് ) സംഘടിപ്പിച്ച വായനാദിന പരിപാടി ശ്രദ്ധേയമായി. പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സംഘടന കലാ, സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്. വായനാദിനത്തോടനുബന്ധിച്ചു നടന്ന വായന പ്രചാരണ ജാഥക്കു പുറമേ ഈ മാസം 23 ന് കുടുംബ സംഗമവും കലാപരിപാടികളും നടത്തും. ആഗസ്റ്റ് 15 ന് വർഗ്ഗീയതക്കെതിരെ ജാഗ്രതാ റാലിയും തെരുവുനാടകവും സംഘടിപ്പിക്കും. കലാ സാംസ്കാരികരംഗത്തുള്ളവരെ ആദരിക്കുകയും, മാധ്യമ സെമിനാർ, സിൽവർ ജൂബിലി സുവനീർ, ഈരാറ്റുപേട്ടയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തക പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികൾ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കും. വായനാ ദിന പ്രചാരണ പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുഹറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന യോഗത്തിൽ ഫെയ്സ് പ്രസിഡന്റ് സക്കീർ താപി അദ്ധ്യക്ഷനായി. ചരിത്രകാരൻ കെ. എം. ജാഫർ വായനാദിന സന്ദേശം നൽകി. ഡയറക്ടർ പത്മനാഭൻ, കെ.പി.എ. നടക്കൽ, നവാസ് കെ.കെ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നഗരസഭാ കൗൺസിലർ അനസ് പാറയിൽ, അഡ്വ. വി.പി. നാസ്സർ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, ഹാഷിം ലബ്ബ, ജബ്ബാർ പാറയിൽ, പി.കെ. നൗഷാദ്, വി.എം.എ. സലാം, വി.എം. അബ്ദുള്ളാ ഖാൻ, വി. ടി. ഹബീബ്, എസ്. എഫ്. ജബ്ബാർ, ബിജിലി സെയിൻസ്, റാസി കടുവാമുഴി, ഹാഷിം ഡയ്റ, റിയാസ് പടിപ്പുരക്കൽ, സജികുമാർ തലപ്പലം, പി.എസ്. നാസ്സർ, നൗഫൽ മേത്തർ, ഹാഫിസ് , അഫ്സൽ ആമി, പി.എം. നാസർ, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രശ്നോത്തരി മൽസരത്തിന് മുഹ്സിൻ പഴയമ്പള്ളി നേതൃത്വം നൽകി.

പ്രവാസം

കു​വൈ​റ്റ് ദു​ര​ന്തം; മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

കു​വൈ​റ്റ്സി​റ്റി: ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 1.15 ഓ​ടെ പു​റ​പ്പെ​ട്ട വി​മാ​നം രാ​വി​ലെ 8.45 ഓ​ടെ കൊ​ച്ചി​യി​ലെ​ത്തും. പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍​ബി​ടി​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 49 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ 24 പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണ്. 23 മ​ല​യാ​ളി​ക​ളു​ടെ​യും ഏ​ഴ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ​യും ഒ​രു ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് നോ​ര്‍​ക്ക അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങും.

പ്രവാസം

കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയരുന്നു; മരിച്ചത് 24 മലയാളികളെന്ന് സ്ഥിരീകരിച്ച് നോർക്ക

കുവൈത്ത് സിറ്റി  കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോ​ഗമിക്കുകയാണ്.  മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട്  അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ➖➖➖➖➖➖➖➖➖➖

പ്രവാസം

കുവൈത്ത് ലേബര്‍ ക്യാമ്പിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി റിപോര്‍ട്ട്. ( At least 40 people killed in fire in southern Kuwait ) മരിച്ചവരില്‍ മലയാളികള്‍ അടക്കം 4 ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് റിപോര്‍ട്ട്. 35 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.പരിക്കേറ്റവരെ ആവശ്യമായ എല്ലാ ചികില്‍സകളും നല്‍കാന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സംഘത്തിനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനും മികച്ച ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും രാജ്യത്തെ ബന്ധപ്പെട്ട ആശുപത്രികളുമായും അധികാരികളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

മരണം

നടക്കൽ മുല്ലൂപ്പാറ കടുക്കാപറമ്പിൽ ദിലീപ് (സിനാജ്) ഭാര്യ തസ്‌നി (33) നിര്യാതയായി.

ഈരാറ്റുപേട്ട: നടക്കൽ മുല്ലൂപ്പാറ കടുക്കാപറമ്പിൽ  ദിലീപ് (സിനാജ്) ഭാര്യ തസ്‌നി (33) നിര്യാതയായി.മക്കൾ : ദിന, അമൽ സമാൻ, അംന ബത്തൂൻ, ദിൽന , ദുഅ. ഖബറടക്കംനടത്തി 

കോട്ടയം

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്.