വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അരുവിത്തുറ :1965 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ്  ബർസാർ ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  ഐക്യു ഏസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് നാക്ക് കൺവീനർ ഡോ.മിഥുൻ ജോൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ചെണ്ടമേളവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും  സംഘടിപ്പിച്ചിരുന്നു.

കേരളം

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. പെരുമഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

മരണം

ഇന്നാലില്ലാഹി.. ഫാത്തിമ ഈരാറ്റുപേട്ട.

ഫാത്തിമ ഈരാറ്റുപേട്ട. നടയ്ക്കൽ നെടുമ്പുറത്ത് പരേതനായ അബ്ദുൽ സലാമിൻ്റെ ഭാര്യ ഫാത്തിമ (79) നിര്യാതയായി.പരേത തൊടുപുഴ കുമ്പം കല്ല് മുണ്ടയ്ക്കൽ കുടുംബാംഗംമക്കൾ. മുഹമ്മദ് ഹാഷിം, ഹാരിസ്, ഹാറൂൺ, റസിയ ഇഖ്ബാൽ,ഷിബ താജുദ്ദീൻ (ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ്)മരുമക്കൾ .ഇഖ്ബാൽ, താജുദ്ദീൻ, നെസി, ഷെമി, റാഷിദ

മരണം

ഇന്നാലില്ലാഹി..... നൗഫൽ 52 (മങ്കൊബ്ബൻ )

ഇന്നാലില്ലാഹി..... നൗഫൽ 52 (മങ്കൊബ്ബൻ ) പടിപ്പുരക്കൽ മരണപ്പെട്ടു

ജനറൽ

ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്

മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുൾബുളിന്റെ ചിത്രം നടൻ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. പക്ഷി നിരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർഥം നടത്തുന്ന ചിത്രപ്രദർശനമാണ് ദർബാർ ഹാളിൽ നടക്കുന്നത്.മമ്മൂട്ടി ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. 30 ജൂൺ വരെയാണ് പ്രദർശനം നടക്കുക.രാവിലെ 11 മണി മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശന സമയം.

ജനറൽ

അമ്മ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഞായറാഴ്‌ച കലൂർ ഗോകുലം കൺവഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിന്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ സിദ്ദിഖിനെ തെരഞ്ഞെടുത്തത്‌. സിദ്ദിഖിന്‌ 157 വോട്ട്‌ ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്‌ മത്സരിച്ചത്‌. ജോയിന്റ്‌ സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. 198 വോട്ടാണ്‌ ലഭിച്ചത്‌. അനൂപ്‌ ചന്ദ്രനാണ്‌ എതിരെ മത്സരിച്ചത്‌. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ ജഗദീഷ്‌ 245 വോട്ടും ജയൻ ചേർത്തലയ്‌ക്ക്‌ 215 വോട്ടും നേടി തെരഞ്ഞടുക്കപ്പെട്ടു. മഞ്ജുപിള്ളയാണ്‌ ഒപ്പം മത്സരിച്ചത്‌. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേർ വോട്ട്‌ രേഖപ്പെടുത്തി. ഇന്നസെന്റ്‌ സ്ഥാനമൊഴിഞ്ഞ 2018ലാണ്‌ മോഹൻലാൽ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്‌. തുടർന്ന്‌ രണ്ട്‌ ടേമിലും എതിരില്ലാതെ വിജയമാവർത്തിച്ചു. മുൻ ഭരണസമിതിയിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ്‌ പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോൻ, മണിയൻപിള്ള രാജു, ട്രഷറർ ജയസൂര്യ, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സുധീർ കരമന, ലെന, രചന നാരായണൻകുട്ടി, ലാൽ, വിജയ്‌ബാബു എന്നിവർ മത്സരിച്ചില്ല. വാർഷിക പൊതുയോഗത്തിൽ നടൻ ഇന്ദ്രൻസ്‌, കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ തുടങ്ങിയവർക്ക്‌ ചടങ്ങിൽ സ്വീകരണം നൽകി. മമ്മൂട്ടി യുകെയിലായതിനാൽ യോഗത്തിന് എത്തിയിട്ടില്ല. എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ അനന്യ–-271, കലാഭവൻ ഷാജോൺ–-294, സരയു, സുരാജ്‌ വെഞ്ഞാറമൂട്‌–-289, സുരേഷ്‌ കൃഷ്‌ണ–-275, ടിനി ടോം–-274, ടൊവിനോ തോമസ്‌–-267, അൻസിബ ഹസൻ, ജോയ്‌ മാത്യു–-279, വിനു മോഹൻ–-271 എന്നിവരാണ്‌ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ. സരയു, അൻസിബ ഹസൻ എന്നിവരുടെ വേട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല. പതിനൊന്നംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ 12 പേരാണ്‌ മത്സരിച്ചത്‌. രമേഷ്‌ പിഷാരടി, റോണി ഡേവിഡ്‌ എന്നിവർ പരാജയപ്പെട്ടു.

മരണം

പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി നിര്യാതനായി

കടുവാമുഴി: പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി (80) നിര്യാതനായി. ഭാര്യ: ജമീല വെട്ടിക്കൽ കുടുംബം. മക്കൾ: ബീന, ഷാനി,സാജിദ,റാഷി. മരുമക്കൾ : അബ്ദുൽ റഹീം (പരേതൻ) നൗഫൽ തമ്പി റാവുത്തർ, അഫ്സാർ പുള്ളോലി, റാസി ചെറിയവല്ലം. ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.

പ്രാദേശികം

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം . പ്രൊഫ ഡോ സി .റ്റി അരവിന്ദ കുമാർ .

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും   വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ  ആദരിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു .