വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കറിയേക്കാള്‍ കിടിലന്‍ രുചി; ബ്രേക്ക്ഫാസ്റ്റിനരുക്കാം ഗ്രീന്‍പീസ് കൊണ്ടൊരു സ്‌പെഷ്യല്‍ ഐറ്റം

രാവിലെ ദോശയ്‌ക്കൊപ്പം ഒരു വെറൈറ്റിഗ്രീന്‍പീസ് കറി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഗ്രീന്‍പീസ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗ്രീന്‍പീസ് – 1/2 കപ്പ് ജീരകം – 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ പച്ചമുളക് – 1 കാപ്‌സിക്കം – 2 ടേബിള്‍ സ്പൂണ്‍ തേങ്ങ – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 ഗ്ലാസ് തയ്യാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ചു ചൂടായാല്‍ ജീരകം ചേര്‍ക്കാം. ശേഷം കാപ്‌സിക്കം, പച്ചമുളക്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റുക. അതിലേക്ക് ഗ്രീന്‍ പീസും ഉപ്പും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക. വെന്ത ശേഷം തേങ്ങ ചേര്‍ത്തു വാങ്ങാം.  

പ്രാദേശികം

എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു

ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ മെയ്ദിനത്തിനാധാരമായ തൊഴിലാളി പ്രകടനവും ഭരണകൂടങ്ങൾ വെടിവെച്ച് തൊഴിലാളികളെ കൊന്നൊടുക്കിയ ചരിത്രവും ജനതയുള്ള കാലം മറക്കുന്നതല്ല. നിരവധി ആളുകളുടെ ജീവന്റെയും രക്തത്തിന്റെയും വിലയായി തൊഴിലാളികൾ ലോകമാകെ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യ അടക്കമുള്ള മുതലാളിത്ത ശക്തികളും ഭരണകൂടങ്ങളും കുത്തക കോർപ്പറേറ്റുകളും തിരിച്ചുപിടിക്കാനും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കാനും തീവ്രശ്രമം നടത്തുകയാണ്. കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. പോരാട്ടങ്ങളിൽ ജനങ്ങൾ ഒന്നിച്ചണിനിരക്കാതിരിക്കാൻ വർഗീയമായി ജനങ്ങളെ ആകെ ഭിന്നിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ഐക്യപ്പെട്ട അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് തയ്യാറാവണമെന്നും മെയ്ദിന സന്ദേശം നൽകിക്കൊണ്ട് സഖാവ് അഡ്വക്കറ്റ് വി ബി ബിനു ആഹ്വാനം ചെയ്തു. യോഗത്തിൽ സഖാവ് ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു സഖാവ് പി എസ് ബാബു സ്വാഗതം പറഞ്ഞു. എം ജി ശേഖരൻ, അഡ്വക്കറ്റ് പി എസ് സുനിൽ, കെ വി അബ്രഹാം, ഷമ്മാസ് ലത്തീഫ്, സോളി ഷാജി, ഓമന രമേശ്, കെ ഐ നൗഷാദ്, എം എം മനാഫ് എന്നീ സഖാക്കൾ പ്രസംഗിക്കുകയും കെ എസ് രാജു, കെ ശ്രീകുമാർ, കെ എസ് നൗഷാദ്, പി രാമചന്ദ്രൻ നായർ, എൻ ജെ ബിജു, കെ എം പ്രശാന്ത് സി എസ് സജി, ജോസ് മാത്യു, റജീന സജിൻ, പ്രസിൽ പി വിദ്യാധരൻ, രതീഷ് പി എസ്, പത്മിനി രാജശേഖരൻ, ആർ രതീഷ്, മിനിമോൾ ബിജു, എം എ നാസറുദ്ദീൻ, മുഹമ്മദ് ഹാഷിം, കെ കെ അജ്മൽ, റ്റി പി ബിജിലി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

കേരളം

പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇക്കുറി ആൻ്റോ ആൻ്റണിയോ തോമസ് ഐസക്കോ അനിൽ ആൻ്റണിയോ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോളിങ് ശതമാനത്തിൽ 2019 നെ അപേക്ഷിച്ച് വൻ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ. പത്തനംതിട്ടയിൽ പോളിങ് ശതമാനം 2019 ലെ 74.24 ൽ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. ഇതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പായി  2019 ൽ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തിൽ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെൻഷൻ, കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിലക്കയറ്റം, റബ്ബർ വിലയിടിവ് തുടങ്ങയവയെല്ലാം ചർച്ചയായി. പോളിങ് ശതമാനം 70 ന് മുകളിൽ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65 ൽ താഴെ പോകുമെന്ന് മുന്നണികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികൾ.

ജനറൽ

ജനഹൃദയം കീഴടക്കാൻ സച്ചിനും റീനുവും വീണ്ടും; പ്രേമലു 2 വരുന്നു

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക.(Premalu 2 official announcement) കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സക്സസ് പാര്‍ട്ടിയിലാണ് പ്രേമലു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാം ഭാ​ഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് മലയാളത്തിന് പുറകെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളം

കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 ന്; എങ്കിലും പോളിംഗ് കുറവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിയും നീണ്ടു. ഒടുവിൽ അവസാന പോളിംഗ് രേഖപ്പെടുത്തുമ്പോൾ സമയം 11.43. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായതിനാല്‍ അന്തിമ കണക്കുകൾ പുറത്തു വരുന്നെയുള്ളൂ. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.

കേരളം

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട്  തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 28ന് രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് ദേശീയ  സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം- എന്നിവയാണ് നിർദേശങ്ങൾ.

ജനറൽ

‘സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..’: ഗൾഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ.

ജനറൽ

വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ?

വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ മസാല ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ദോശയ്ക്ക് വേണ്ട ചേരുവകള്‍ ദോശ മാവ് – 1 ലിറ്റര്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് നെയ്യ് – ആവശ്യത്തിന് മസാല തയാറാക്കാന്‍ വേണ്ട ചേരുവകള്‍ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ കടുക് – 1 ടീസ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കറിവേപ്പില – 2 തണ്ട് ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 ½ ടേബിള്‍ സ്പൂണ്‍ പച്ചമുളക് – 4 എണ്ണം സവാള – 4 എണ്ണം ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)- 4 എണ്ണം വലുത് കാരറ്റ് – 1 മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മല്ലിയില – ½ കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് മസാല തയാറാക്കുന്ന വിധം ഒരു ഫ്രൈ പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ തീ കുറയ്ക്കാം. അതിനുശേഷം നാല് വറ്റല്‍മുളക്, കുറച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ക്കാം. സവാള പെട്ടെന്ന് വഴന്നു വരാന്‍ വേണ്ടി ഉപ്പ് ചേര്‍ത്തു കൊടുക്കാം. ഇതിന്റെ കൂടെ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഇളക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം. ഇനി സവാളയിലേക്ക് നമുക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്തിളക്കുക. ഇനി ഒരു അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേര്‍ക്കാം. ഇനി ഉപ്പും വെള്ളവും വേണമെങ്കില്‍ ആവശ്യത്തിന് വീണ്ടും ചേര്‍ക്കുക. മസാല റെഡി ഇനി നമുക്ക് ദോശ റെഡിയാക്കാം ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് കൊടുക്കുക. കല്ല് നന്നായി ചൂടായിരിക്കുകയാണെങ്കില്‍ ദോശ നന്നായി പരത്താന്‍ പറ്റില്ല. അപ്പോള്‍ ആ ചൂടൊന്നു കുറയ്ക്കാന്‍ വേണ്ടി കുറച്ച് വെള്ളം ദോശക്കല്ലിലേക്ക് ഒഴിച്ചു പരത്തുക ദോശ മാവ് ഒഴിച്ച് ചെറുതായി ഒന്ന് വാടിതുടങ്ങുമ്പോള്‍ കുറച്ച് നെയ്യ് ഒഴിക്കുക. മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല മിക്‌സ് വച്ച് മടക്കി എടുക്കുക. ഈ സമയം തീ കുറച്ച് വയ്ക്കുക.