വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

ഈരാറ്റുപേട്ട സ്വദേശി വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഈരാറ്റുപേട്ട സ്വദേശി വനിതാ ഡോക്ടറെ പെരുമ്പാവൂരിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.ഇന്നലെ രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിൽ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷിയെ രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തയത്. ഇവർ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം. പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

പ്രാദേശികം

സമര സംഗമം സംഘടിപ്പിച്ചു.

പൂഞ്ഞാർ :പൂഞ്ഞാർ ഞങ്ങൾക്ക് വേണം ജോലി. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യംഉയർത്തി ഡിവൈഎഫ്ഐ പൂഞ്ഞാർബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമര സംഗമം സംഘടിപ്പിച്ചു.തെക്കേകരയിൽ സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് ഇ എ സവാദ് അധ്യക്ഷനായി സിപിഐഎം  ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ, ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി.ലോക്കൽ സെക്രട്ടറി കെ ശശി എന്നിവർ സംസാരിച്ചു.

പ്രാദേശികം

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ "യുവ സംഗമം" സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഇന്ത്യാ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ "ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം" എന്ന മുദ്രാവാക്യമുയർത്തി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ "യുവ സംഗമം" സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ പി എ സലാം യുവ സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി R രതീഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, മിനി മോൾ ബിജു,അസിസ്റ്റൻറ് സെക്രട്ടറി K ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ്, മണ്ഡലം കമ്മിറ്റി അംഗം KS നൗഷാദ്   ഷാജി ജോസഫ്, റോബിൻ ജോസഫ് AIYF ജില്ലാ കമ്മിറ്റി അംഗം റെജീന സജിൻ , സഹദ് K സലാം, തുടങ്ങിയവർ സംസാരിച്ചു. AIYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാവ് അമീൻ K E, നിസാം വയലങ്ങാട്ട് , ഷമൽ, എബിൻ പയസ്സ്, ജോബിഷ് തോമസ്,സുമേഷ്,ദീപു ഗോപി, ശിവ പ്രസാദ്, സതീഷ്,രാജേഷ് തലനാട്, ജിസ്സ്മോൻ, വിനീഷ് ,തുടങ്ങിയവർ യുവസംഗമത്തിന് നേതൃത്വം കൊടുത്തു

പ്രാദേശികം

എം ഇ എസ് കോളേജിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു

തിടനാട് : ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു .പ്രോഗ്രാം ഓഫീസർ ഐഷ സാലി എസ് ന്റെ അധ്യക്ഷയതയിൽ ചേർന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്‌ വി എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷുക്കൂർ വോളന്റീർ സെക്രട്ടറി ഫാത്തിമ റഷീദ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു.സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് ദേശാഭക്തി ഗാനം അങ്ങനെ വിവിധ പ്രോഗ്രാമുകൾ നടത്തി. എൻ എസ് എസ് വോളന്റിയർ  സെക്രട്ടറി റൈഹാൻ നൗഷാദ് പരിപാടിക്ക് നന്ദി അറിയിച്ചു

പ്രാദേശികം

സ്വാതന്ത്ര്യ സമരസ്മരണാഞ്ജലികളുമായി അരുവിത്തറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷം.

അരുവിത്തുറ :സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വല സ്മരണകളിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ വാരാഘോഷത്തിന് തുടക്കമായി.കോളേജ് അങ്കണത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ ബിജു കുന്നയ്ക്കാട്ട് സ്വാതന്ത്ര്യദിന പതാക ഉയർത്തി.കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു. ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് സമർപ്പിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.പൊളിറ്റിക്കൽ സയൻസ് ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓപ്പൺ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.പിജി കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബാറ്റിൽ ഓഫ് ബ്രെയിൻസ് എന്ന പേരിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ പിന്തുടർച്ചയും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകൻ റോണി കെ ബേബി പ്രഭാഷണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അധ്യക്ഷയായിരുന്നു. കോളേജിലെ സെൽഫ് ഫിനാൻസ് പിജി കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുംസെൽഫ് ഫിനാൻസ് ബി.സി.എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ.ഓൺലൈൻ ആർട്ട് കോമ്പറ്റീഷൻ സംഘടിപ്പിക്കും.വിവിധ പരിപാടികൾക്ക്എൻ.സി.സി ക്യാപ്റ്റൻ ഡോ.ലൈജു വർഗീസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് ഡിപ്പാർട്ട്മെൻ്റ് മേധാവിമാരായ ഡോ സന്തോഷ് കുമാർ, ഗ്യാബിൾ ജോർജ്,ഡോ തോമസ് പുളിയ്ക്കൻ,അനീഷ് പി സി , ബിൻസി മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: രാജ്യത്തിൻറെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ദേശീയ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, എം എം മനാഫ്, നൗഫൽ ഖാൻ,റസാക്ക്, മുഹമ്മദ് ഹാരിസ്, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഹദ് K സലാം, ഷമൽ, നിസാം, മുബാറക്, അമീൻ തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.

കോട്ടയം

ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പാലാ ടൗണിൽ യുവാവ് തോട്ടിൽ ചാടി

പാലാ:ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പാലാ ടൗണിൽ യുവാവ് തോട്ടിൽ ചാടി. വീണത് വെള്ളമില്ലാതിരുന്ന ഭാഗത്ത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഉള്ളനാട് സ്വദേശിയായ അനുരാജ് തോട്ടിലേക്ക് ചാടിയത്. പാലാ ടൗണിൽ വച്ച് അനുരാജും ഭാര്യയും തമ്മിൽ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ നിയന്ത്രണം വിട്ട് അനുരാജ് പുഴക്കര പാലത്തിന് സമീപം ളാലം തോട്ടിൽ ചാടുകയുമായിരുന്നു.വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണ അനുരാജിന് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി ഇയാളെ കരയ്ക്കെത്തിച്ചു.കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ച അനുരാജിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രാദേശികം

അരുവിത്തുറ കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനും ക്ലബ്ബും ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ :ഗണിതശാസ്ത്ര സ്പന്ദനങ്ങളെ തൊട്ടറിയുന്ന വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനും ക്ലബ്ബും പ്രവർത്തനമാരംഭിച്ചു.ഇരു സംരംഭങ്ങളുടെയും ഉദ്ഘാടനം ചിന്മയ വിദ്യാപീഠം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോസ്നാ ജയിംസ് നിർവഹിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ബൗദ്ധിക സ്വത്തവകാശ സെമിനാറിൽ അവർ മുഖ്യപ്രഭാഷണം നടത്തി.കോളേജ് ബർസാർ റവ ഫാബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽകോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഗണിതശാസ്ത്ര വിഭാഗം മേധാവി എലിസബത്ത്, അഗസ്റ്റിൻ അധ്യാപിക ഡോ അഞ്ചു തോമസ് തുടങ്ങിയവർ സംസാരിച്ചു.