വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ജനകീയ വികസനത്തിന് ത്രിതല പഞ്ചായത്തുകൾ ശക്തീകരിക്കണം -റസാഖ് പാലേരി

ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന  ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ  കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന യു.ഡി.എഫ് നേതാവ് പരീത് കുന്നപ്പള്ളിക്ക് കൈമാറി റസാഖ് പാലേരി വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ട്രഷറർ പി.കെ. ഷാഫി, കൗൺസിലർ സഹല ഫിർദൗസ്, എ.എം.എ. സമദ്, അൻവർ അലിയാർ, ഫിർദൗസ് റഷീദ്, എം.എസ്. ഇജാസ്, എ.എം. ജലീൽ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് നന്ദി പറഞ്ഞു. 

കോട്ടയം

സ്ത്രീകളുടെ തിരോധാനം, സെബാസ്റ്റ്യന്‍റെ വീട്ടിലെ മൂടിയ കിണർ തുറന്ന് പരിശോധിക്കും

കോട്ടയം ; ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.സംഭവത്തില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്ന് കരുതുന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.ജെയ്‌നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി അയാളില്‍ നിന്ന് തന്നെ സൂചനകള്‍ ലഭിച്ചെങ്കിലും ബിന്ദു പത്മനാഭന്റെയും ഐഷയുടെയും തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ രണ്ടുതവണ തിരച്ചില്‍ നടത്തിയപ്പോളും കാണാതിരുന്ന ഒരു കിണര്‍ നിലവില്‍ മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം

മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്ന സംഭവംമോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്ട്രെയിനിൽ എത്തി കവർച്ച നടത്തി മടക്കുന്ന സംഘമെന്നും നിഗമനംപ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനു കൈമാറിശനിയാഴ്ച പുലർച്ചെയാണ് അമ്പുങ്കയത്ത് അന്നമ്മ തോമസിൻ്റെ വീട്ടിൽ കവർച്ച നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

കേരളം

ബീഹാർ മോഡൽ കേരളത്തിലേക്കും; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക പരിഷ്കരിക്കും

തിരുവനന്തപുരം: കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക പരിഷ്കരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാ​ഗ്രതയോടെയാകും കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുക. വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലഭിച്ചാലുടൻ കേരളത്തിലും നടപടിക്രമങ്ങൾ ആരംഭിക്കും. വീഴ്ചകൾ ഒഴിവാക്കി കൂടുതൽ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികൾ. അതേസമയം, വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് കമ്മിഷനിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ്‌ വോട്ടർ പട്ടികയുടെ പുതുക്കലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കലിന് മാർഗരേഖയിറക്കുമെന്നും രത്തൻ യു. ഖേൽക്കർ കൂട്ടിച്ചേർത്തു.

കോട്ടയം

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മരിച്ചത്, ഇടുക്കി ബൈസണ്‍ വാലി സ്വദേശി

കോട്ടയം: കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റം!

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റം! സംവരണ സീറ്റിലേക്കുള്ള ഇത്തവണത്തെ നറുക്കെടുപ്പ് ഇങ്ങനെ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും. പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ട് തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ട് തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ട് വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക. സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും. ഇത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പതിവ് കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും. നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സംവരണ വാർഡുകൾ ഏതൊക്കെയാകും എന്നറിയാൻ സെപ്റ്റംബർ വരെ കാത്തിരിക്കാം.

കേരളം

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.    

ജനറൽ

ICICI ബാങ്ക് സേവിങ്സ് അക്കൗണ്ട്: മിനിമം ബാലൻസ് കുത്തനെ കൂട്ടി, ഇനി 50,000 രൂപ വേണം

ബാങ്ക് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി മിനിമം ബാലൻസ് പരിധി കുത്തനെ ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക്. പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട് ഈ മാസം ആദ്യം മുതൽ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപയും അർധ നഗര പ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമീണ മേഖലകളിൽ 10,000 രൂപയും മിനിമം ശരാശരി ബാലൻസ് നിർബന്ധമാക്കി. ബാങ്കിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. മിനിമം ബാലൻസിന് താഴെപ്പോയാൽ ബാങ്ക് പിഴ ഈടാക്കും. ഐ.സി.ഐ.സി.ഐ ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സില്‍ കുറവുള്ള തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പണം പിന്‍വലിക്കലിനും ഇതേ നിരക്ക് ബാധകമാണ്. നോണ്‍ ബാങ്ക് സമയങ്ങളിലോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവര്‍ മാസത്തില്‍ 10,000 രൂപ കടന്നാല്‍ ഓരോ ഇടപാടിനും 50 രൂപ ഫീസ് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 2020 മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന കനറാ ബാങ്ക്, പഞ്ചാബ്, ബാങ്ക് ഓഫ് ബറോഡ്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളും ഒഴിവാക്കിയിരുന്നു.