വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു

എരുമേലി : പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു..

പ്രാദേശികം

ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങൾ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രഭാഷണ പരമ്പര.

അരുവിത്തുറ :ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങളെക്കുറിച്ചും ആരോഗ്യരംഗത്ത് ഭൗതികശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ചും അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനാ മേരി ജോൺ പ്രഭാഷണ പരമ്പരയുടെയും ഫിസിക്സ് അസോസിയേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഭൗതികശാസ്ത്രം ആരോഗ്യ മേഖലയുടെ അഭിവാദ്യ ഘടകമായി മാറിക്കഴിഞ്ഞു.ഭൗതികശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുംമെന്നുംഅവർ പറഞ്ഞു. ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ ആശംസകൾ നേർന്നു.ചടങ്ങിൽ വിദ്യാർത്ഥികളാപ്പം അധ്യാപകരായ ഡോ.സുമേഷ് ജോർജ്. ബിറ്റി ജോസഫ്.  ഡാനാ ജോസ്. മരിയ ജോസ് , നിഷ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലാ ഏറ്റുമാനൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം മാലേിയപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.  

കോട്ടയം

പാലായുടെ നൊമ്പരമായി അന്നമോൾ; സംസ്കാരം തിങ്കളാഴ്ച

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ സംസ്കാരം തിങ്കളാഴ്ച(11 ആഗസ്റ്റ് 2025) നടക്കും.തിങ്കളാഴ്ച  9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും . തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11.00 മണി മുതൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ  പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ. ഇടമറുക് സ്വദേശിനി ധന്യ അന്നമോളുടെ അമ്മ ജോമോൾ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.

പ്രാദേശികം

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം.

അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് ബർസാർ  റവ. ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പൊളിറ്റിക്സ് വിഭാഗം അധ്യാപകനായ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു

കോട്ടയം

പ്രാർത്ഥനകൾ വിഫലമായി മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്ന മോളും യാത്രയായി

പാലാ മുണ്ടാങ്കൽ ഉണ്ടായ അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അന്നമോൾ മരിച്ചു. ഇന്ന് രാത്രി 8.37 ഓടുകൂടിയായിരുന്നു മരണം സ്ഥിരീകരിച്ചത്. പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം .മുണ്ടാങ്കൽ നടന്ന വാഹനാപകടത്തിൽ ഇപ്പോൾ അന്ന മോളും മരണമടഞ്ഞതോടെ മരണം മൂന്നായി. ഇടമറുക് സ്വദേശിനി ധന്യയും മരണപ്പെട്ടിരുന്നു.നാല് ചെറുപ്പക്കാർ അമിത സ്പീഡിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ആയിരുന്നു അന്ന മോൾ ,അന്ന മോൾക്കായി സ്കൂളിൽ പ്രത്യേക വ്യർത്ഥനകളും നടത്തിയിരുന്നെങ്കിലും അന്ന മോൾ ദൈവ സന്നിധിയിലേക്ക് യാത്രയാവുകയായിരുന്നു

പ്രാദേശികം

കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു

ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ കെ.എം.എ. ലത്തീഫ്, അഡ്വ. മുഹമ്മദ് ഇല്യാസ്, സി.പി. അബ്ദുൽ ബാസിത്, അഡ്വ.വി.പി. നാസർ, ഒ.എ. ഹാരിസ്, മുഹമ്മദ് സക്കീർ, കെ. മുഹമ്മദ് ഹാഷിം,ഹാഷിർ നദ്‌വി ,  സാബത്ത് മൗലവി,  കെ.എം. ബഷീർ, യാസിർ കാരയ്ക്കാട്, മുജീബ്, യൂസുഫ് ഹിബ, റഫീഖ് പട്ടരുപറമ്പിൽ, ഷനീർ മഠത്തിൽ, അസീസ് പത്താഴപ്പടി, മോനി വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.   ഹെഡ്മിസ്ട്രസ് സമീന വി.കെ. അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പൂർവ അധ്യാപക-വിദ്യാർഥി സംഗമം മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.  വി.കെ. കബീർ അധ്യക്ഷത വഹിച്ചു. അബ്സാർ മുരിക്കോലി, റഷീദ് വടയാർ, എം.എച്ച്. ഷിഹാസ്, റഹീസ് മാങ്കുഴയ്ക്കൽ, ജലീൽ കെ.കെ.പി. എന്നിവർ സംസാരിച്ചു. അമീൻ ഒപ്ടിമ, അസിം തട്ടാ പറമ്പിൽ എന്നിവർ സംഗമം ഏകോപിപ്പിച്ചു. പൂർവ അധ്യാപകരെ വിദ്യാർഥികൾ പൊന്നാട നൽകി ആദരിച്ചു. തുടർന്ന്, പൂർവ വിദ്യാർഥികളുടെ ഗാനസന്ധ്യയും അരങ്ങേറി.

കോട്ടയം

സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്‌റ്റേഡിയം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സർക്കാർ 2020-21 ലെ ബജറ്റിൽ  കായികവകുപ്പിന് പ്ലാൻ ഫണ്ട് വഴിയാണ് സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചത്. ഗാലറിയുടെ നവീകരണം, മഡ്ഫുട്ബോൾ കോർട്ട്, ഫ്ളഡ് ലൈറ്റിംഗ്, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്,  ശുചിമുറി, ഗേറ്റ്, ഡ്രെയ്നേജ്, ഫെൻസിംഗ് എന്നീ സൗകര്യങ്ങളാണ് സ്‌റ്റേഡിയം സമുച്ചയത്തിൽ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികൾ നിലവിൽ പൂർത്തികരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ്  സ്റ്റേഡിയത്തിന്റെ നിർവഹണ ഏജൻസി.  സെപ്റ്റംബർ അവസാനത്തോടെ സ്‌റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുളള അക്കരപ്പാടം ടർഫ് സ്റ്റേഡിയം കഴിഞ്ഞ മാസമാണ് തുറന്നുകൊടുത്തത്. കൂടാതെ വൈക്കം തെക്കേനട ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലും ഗവൺമെന്റ് വൈക്കം വെസ്റ്റ് വൊക്കേണൽ ഹയർ സെക്കൻഡറി സ്‌കൂളിലും രണ്ട് സ്റ്റേഡിയങ്ങൾ കൂടി നിർമാണം ആരംഭിക്കാനുളള നടപടികളും പൂർത്തിയായിവരികയാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.