വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തീക്കോയിലും തലനാട്ടിലും ഓരോ വീടുകൾക്ക് കെട്ടുകൾ ഇടിഞ്ഞുവീണ് നാശനഷ്ടം

ഇന്നലെ മീനച്ചിൽ താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട്, അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റർ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്റർ അധികം മഴയുണ്ടായി.തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിൻ്റെ ഒരു ഭിത്തി തകർന്നു. സംഭവ സമയത്ത് വീട്ടിൽ ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.തലനാട് മേലെടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്‌ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം, ഇസ്തിരിപ്പെട്ടി, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ.്എം.പി.എസ്., ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പി.സി.ബി. ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീന്‍,നഗരസഭഗംങ്ങളായ നാസര്‍ വെള്ളൂപറമ്പില്‍, അഡ്വ.മുഹമ്മദ് ഇലിയാസ്, അനസ് പാറയില്‍, സജീര്‍ ഇസ്മായില്‍, സുഹാന ജിയാസ്, ഹബീബ് കപ്പിത്താന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ അന്‍ഷാദിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് ക്ലാസും പരിശീലനവും നല്‍കി.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . കല്ലത്തിനു സമീപം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെത്തുടർന്നാണ് അപകടമുണ്ടായത് എന്ന് പറയുന്നു.നിയന്ത്രണം നഷ്ടമായ ജീപ്പ് എതിർവശത്ത് പാർക്ക് ചെയിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന് സമീപത്താണ് വാഹനംഇടിച്ചുകയറിയത്.അപകടത്തെ തുടർന്ന് ജീപ്പിന്റെ എയർബാഗുകൾ പുറത്തുവന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രീതി എന്ന സ്ത്രീക്കും, അഭിചിത്ര എന്ന കുട്ടിക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശികം

മോഷണക്കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്‌ത്‌ മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ വീട്ടിൽ ടാർസൺ എന്ന് വിളിക്കുന്ന മനീഷ് എം എം, ഭാര്യ ജോസ്‌ വി എ എന്നിവരെയാണ് ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. .കഴിഞ്ഞ 29 ആം തിയതി വാഴുർ ചെങ്കല്ലേൽ പളളി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥൻ ഭാര്യുയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും മോഷണം ചെയ്ത കേസിലും,28 ആം തീയതി ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്‌ടാക്കൾ വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിലും ആണ് അറസ്റ്.   എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നും ആണ് പ്രതികളെ അറസ്റ്റുചെയ്‌തത്‌. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോട്ടയം

പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലാ : കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന റോയൽ പെറ്റൽസ് ഹോൾസെയിൽ പൂക്കടയുടെ പുറകിലായിട്ടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാർ വീട്ടിൽ രതീഷാണ് ജീവനൊടുക്കിയത്. കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടർന്നിവർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിക്കുക ആയിരുന്നു.പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു

പ്രാദേശികം

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു.

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട നഗരത്തിൽ സീനിയർ കേഡറ്റുകൾ എസ് പി സി തീം ഡാൻസ് അവതരിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ആശംസ പ്രസംഗം നിർവഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി എസ് റമീസ്, ഷമീന ഫാസിൽ ഡ്രിൽ ഇൻസ്ട്രക്ടർ ജോബി സെബാസ്റ്റ്യൻ അധ്യാപകരായ മുക്താർ നജീബ്, മാഹിൻ സി എച്ച്, അൻസാർ അലി, ഷീനി അവിനാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജനറൽ

കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം; സംസ്‌കാരം വൈകിട്ട്

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്റ്റേജിലും സജീവമാണ് നവാസ്. വിധി കര്‍ത്താവിന്റെ റോളില്‍ റിയാലിറ്റി ഷോകളില്‍ തിളങ്ങി. 1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളര്‍ന്നു. അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ എന്ന നിലയിലെ നിറസാന്നിധ്യം ഉറപ്പിച്ചു. 1999ലാണ് നവാസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിലീസുകള്‍. ചന്ദാമാമയും മൈ ഡിയര്‍ കരടിയും. രണ്ടും മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. പിന്നീടങ്ങോട്ട് വണ്‍മാന്‍ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് എന്നിങ്ങനെ ഹിറ്റുകളുടെ ചിരിപ്പടക്കം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിക്റ്റക്റ്റീവ് ഉജ്ജ്വലന്‍. നീലാകാശം നിറയെ’ എന്ന ചിത്രത്തിലൂടെ ആണ് കലാഭവന്‍ നവാസ് ആദ്യമായി നായകനായി വേഷമിടുന്നത്. നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹനാ നവാസാണ്

ഇൻഡ്യ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയാണ്.മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്.  അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്.