വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്

അരുവിത്തുറ :പി എസ്  ഡബ്ലിയു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുജ മാത്യു. ഈരാറ്റുപേട്ട കൃഷി ഓഫീസർ സുഭാഷ് .പി എസ് .ഡബ്ലിയു. എസ് അരുവിത്തുറ സോണൽ കൺവീനർ ജോർജ് വടക്കേൽ , സോണൽ കോഡിനേറ്റർ ജോജോ പ്ലാത്തോട്ടം പി എസ് ഡബ്ലിയു. എസ്സ് സി ഇ ഒ സിബി കണിയാം പടി കോഡിനേറ്റർ ശാന്തമ്മ മേച്ചേരി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.വിവിധ ഫല വൃക്ഷ തൈകളുടെയും പച്ചക്കറി ഇനങ്ങളുടെയും വിത്തുകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ് ഫെസ്റ്റിവലിൽ നടന്നത്.നിരവധി ആളുകളാണ് ഫെസ്റ്റിവൽ പങ്കെടുത്തത്.

ജനറൽ

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. പ്രകമ്പനം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിൽ എത്തിയതായിരുന്നു.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തിയത്. പ്രശസ്ത‌ നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്‌തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 1995 ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നവാസിൻ്റെ സഹോദരൻ നിയാസ് ബക്കറും അറിയപെടുന്ന ടെലിവിഷൻ, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‌വാൻ, റിഹാൻ.

കോട്ടയം

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം :സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ : ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ സംസ്ഥാന കൗൺസിൽ അംഗം O P A സലാം, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, AIYF ജില്ലാ ഭാരവാഹികളായ ഷമ്മാസ് ലത്തീഫ്, കെ രഞ്ജിത്ത് കുമാർ, AISF ജില്ലാ ഭാരവാഹികളായ അഖിൽ കെ യു, ജിജോ ജെ ജോസഫ്, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ്, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനിൽ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, AISF സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് തമ്പി, AIYF മണ്ഡലം സെക്രട്ടറി അജിത മോൾ പി സതീഷ് തുടങ്ങിയവർ സംസാരിച്ചു. ദിലീഷ് ദിവാകരൻ, ശ്രീജിത്ത് ടി ആർ, സുലോചന സുരേഷ്, T P റഷീദ്, ദീപക് ദിലീഷ്, രഞ്ജിത്ത്, മേഘ സുരേഷ്, ദിൽഷിത്, ജെസ്മി മുരളി, ഷൈല സിബി തുടങ്ങിയവർ യുവജന സംഗമത്തിന് നേതൃത്വം നൽകി.

പ്രാദേശികം

മുഹമ്മദ് റാഫി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.വിശ്വ വിശ്രുത ഗായകൻ മുഹമ്മദ് റഫിയുടെ നാൽപ്പത്തിയഞ്ചാം ഓർമ്മദിനത്തിൽ ഫെയ്സ് മ്യൂസിക് ക്ലബ് അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സക്കീർ താപി ഉൽഘാടനം ചെയ്തു. 1967 മുഹമ്മദ് റഫിക്കൊപ്പം പാടിയ ഗായകൻ നാസറുദീൻ മഠത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സന്ധ്യാരാഗം പ്രസിഡന്റ് ബാബു പൂതക്കുഴി, തോമസ് മൂന്നാനപ്പള്ളി, ഷിബിലി തടിക്കപ്പറമ്പിൽ, റ്റി.എം. റഷീദ്, മുനീർ പുളിക്കീൽ, ഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, വൈസ് പ്രസിഡന്റുമാരായ പി.എസ്. ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, ട്രഷറർ തസ്നിം കെ.മുഹമ്മദ്, സെക്രട്ടറിമാരായ താഹിറ താഹാ, നസീറ. എൻ, സാഹിത്യവേദി ജനറൽ സെക്രട്ടറി പി.പി.എം നൗഷാദ്, വനിതാവേദി പ്രസിഡന്റ് മ്യുദുല നിഷാന്ത്, സെകട്ടറി റസീന ജാഫർ, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി ഹാഷിം ഡയറ, ട്രഷറർ ജലീൽ കണ്ടത്തിൽ, സുമയ്യ അലി, മനാഫ് നെടുങ്കിന്തി, മാഹീൻ മറ്റക്കാട്, മുഹ്സിൻ പി.എം, കെ.എ.റാസിഖ്, ഇബ്രാഹിം കാമ്പസ്, നുസൈഫ മജീദ്, നാഫി മാളിയേക്കൽ എന്നിവർ സംസാരിച്ചു.നസീർ കണ്ടത്തിൽ നയിച്ച ഗാനസന്ധ്യയിൽ നാസറുദ്ദീൻ മഠത്തിൽ, ഷിബിലി തടിക്കപ്പറമ്പിൽ, വിജയൻ.റ്റി.കെ, സക്കീർ താപി, ജലീൽ കണ്ടത്തിൽ ഹാഷിം,ഡയറ, അഫ്സി ക്രയോൺസ്, ജുബിന അഫ്സി, അജി പാലാ, ഷനിൽ എന്നിവർ മുഹമ്മദ് റാഫി അനുസ്മരണ ഗാനങ്ങൾ ആലപിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിലെ അപകടാവസ്ഥയിലായ നടപ്പാലത്തിന്റെ കൈവരികൾ പുനർ നിർമ്മിക്കുക.. സി പി ഐ

ഈരാറ്റുപേട്ട ടൗണിൽ വടക്കേക്കര ക്കുള്ള പിഡബ്ല്യു പാലത്തിന്റെ നടപ്പാതയിലെ കൈവരികൾ വെൽഡിങ് തകർന്ന് ആടി ഇളകി നിൽക്കുകയാണ്.മനുഷ്യർ ചാരുകയോ ആൾക്കൂട്ടം ചേർന്നു വരുമ്പോൾ സ്വല്പം ബലം കൈവരികളിൽ ചെലുത്തുകയോ ചെയ്താൽ തൽസമയം കൈവരി തകർന്ന് ആറ്റിൽ പതിക്കുന്ന അവസ്ഥയാണ് ഉള്ളത്.. എസി കാറിലും എസി മുറികളിലും മാത്രം ഇരിക്കുന്ന അധികാരികൾക്കോ ഉദ്യോഗസ്ഥർക്കോ ഇതൊന്നും കാണാൻ സമയമില്ല. അപകടം ഉണ്ടായാൽ ധനസഹായവുമായി ചെന്ന് അതും ഒരു ആഘോഷമാക്കാൻ ആ അവസരവും ഉപയോഗിക്കരുത് ഉടനെ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു...    എം ജി ശേഖരൻ 9747008483

പ്രാദേശികം

ഈരാറ്റുപേട്ടയിലെ അപകടാവസ്ഥയിലായ നടപ്പാലത്തിന്റെ കൈവരികൾ പുനർ നിർമ്മിക്കുക.. സി പി ഐ

ഈരാറ്റുപേട്ട ടൗണിൽ വടക്കേക്കര ക്കുള്ള പിഡബ്ല്യു പാലത്തിന്റെ നടപ്പാതയിലെ കൈവരികൾ വെൽഡിങ് തകർന്ന് ആടി ഇളകി നിൽക്കുകയാണ്.മനുഷ്യർ ചാരുകയോ ആൾക്കൂട്ടം ചേർന്നു വരുമ്പോൾ സ്വല്പം ബലം കൈവരികളിൽ ചെലുത്തുകയോ ചെയ്താൽ തൽസമയം കൈവരി തകർന്ന് ആറ്റിൽ പതിക്കുന്ന അവസ്ഥയാണ് ഉള്ളത്.. എസി കാറിലും എസി മുറികളിലും മാത്രം ഇരിക്കുന്ന അധികാരികൾക്കോ ഉദ്യോഗസ്ഥർക്കോ ഇതൊന്നും കാണാൻ സമയമില്ല. അപകടം ഉണ്ടായാൽ ധനസഹായവുമായി ചെന്ന് അതും ഒരു ആഘോഷമാക്കാൻ ആ അവസരവും ഉപയോഗിക്കരുത് ഉടനെ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു...    എം ജി ശേഖരൻ 9747008483

പ്രാദേശികം

ധീരതയ്ക്ക് ആദരവ്

ഈരാറ്റുപേട്ട.: രണ്ട് ജീവനുകളെ മീനച്ചിലാറിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത് രക്ഷപെടുത്തിയ ബിബിൻ തോമസിനെ മാതൃവിദ്യാലയം ആദരിച്ചു. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.  പ്രിൻസിപ്പൽ സജി തോമസ്, ഹെഡ് മാസ്റ്റർ ജോബിൻ തോമസ്, പിടിഎ പ്രസിഡന്റ് തോമസ് പി മാത്യൂ തുടങ്ങിയ വർ ആശംസകളർപ്പിച്ചു.    

കേരളം

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്