വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു. മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ: അമേരിക്കാറ്റ്‌സി (അർമേനിയ) ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ) ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്) ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്) ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്) ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ) സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ) ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ) 20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ) സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ) ടീച്ചേഴ്സ് ലോഞ്ച് (ജർമനി) ഗോഡ്ലാൻഡ് (ഐസ്ലാൻഡ്) ലോ ക്യാപിറ്റാനോ (ഇറ്റലി) പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ) ടോട്ടം (മെക്സിക്കോ)

ജനറൽ

ഇത് മമ്മൂട്ടിയുടെ 'ഭ്രമ'യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിറ്റരത്തരം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റർ റിലീസ്. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.  

ജനറൽ

ബദാം കഴിക്കാൻ മടി ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ കഴിച്ച് നോക്കൂ, പോഷകഗുണങ്ങൾ ഏറെ

പോഷകാഹാരങ്ങളിൽ ഒന്നാമതുള്ളത് ബദാം ആണ്. ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ബദാം കഴിക്കാൻ പൊതുവെ ആർക്കും അത്ര താൽപര്യം ഇല്ല. എന്നാൽ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തിനും പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുന്നു. വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ ബദാമിന്റെ കട്ടി കുറയുകയും കൂടുതൽ രുചിയുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, ചർമ്മ സംരക്ഷണം, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനൊക്കെ ബദാം കഴിക്കുന്നതിലൂടെ സഹായിക്കും.

ലോകം

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കും. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ട്.

കേരളം

നാടെങ്ങും പുതുവത്സരാഘോഷം., 2024നെ വരവേറ്റ് ലോകവും;കേരളവും

തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി ജനങ്ങള്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

കേരളം

പിഎസ്‌എൽവി C58 കുതിച്ചുയർന്നു; പുതുവർഷത്തിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ

പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58  രാവിലെ 9:10ന്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 841 പുതിയ കേസുകള്‍, 3 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയർന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധന ഉണ്ടായി. ഡിസംബർ 28 വരെ 145 JN 1 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‍തത്. കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്.

പ്രാദേശികം

വര ഏകദിന ചിത്രകല പരിശീലനം

ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  അൽമനാർ സ്കൂളിൽ വച്ച്  അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 'വര' എന്ന പേരിൽ ഏകദിന ചിത്രരചന പരിശീലനം സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനുമായ ജയൻ പി.ജി ചിത്രം വരച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വരയ്ക്കാനും പെയിന്റിങ്ങിനും ഉള്ള അഭിരുചിയെ  സർഗാത്മകമായി വികസിപ്പിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ചിത്രകാരനായ നസീർ കണ്ടത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി. തനിമ ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി അമീൻ ഒപ്റ്റിമ, ഏക്സിക്യുട്ടീവ് അംഗങ്ങളായ  നാസർ പി എസ്, ഹാഫിസ് പി അലിയാർ, ഹസീന കെ എച്ച്, റഷീദ നിജാസ് തുടങ്ങിയവർ സംസാരിച്ചു.