വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടാങ്കലിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

പാലാ : പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.മുണ്ടാങ്കൽ ഭാഗത്ത് വച്ച് ദിവസം രാവിലെ  ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി  നെടുംകുന്നം ചെറുവിള വീട്  ചന്ദൂസിനെ അറസ്റ്റ് ചെയ്യ്തു. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.

വിദ്യാഭ്യാസം

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ 18 മുതൽ 29 വരെ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29ന് ഓണാഘോഷ പരിപാടികള്‍ നടത്തുകയും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും.ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ മാത്രം 27-ന് പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. കാസര്‍കോഡ് ജില്ലയില്‍ 27ന് നടക്കേണ്ട പരീക്ഷ 29ന് നടത്തുകയും, പരീക്ഷയ്ക്ക് ശേഷം ഓണാഘോഷം നടത്തുകയും ചെയ്യും.

പ്രാദേശികം

സംരംഭക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അരുവിത്തുറ കോളേജിൽ സംരംഭക വികസന ക്ലബ്ബ്.

അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി,പോഗ്രാം കോഡിനേറ്റർമാരായ ബിനിൽ ജോസഫ് ,ജിയോ ജോസ് ,അനൂ കെ ജോസ് തുടങ്ങിയവർ സംസാരിച്ചു.നിരന്തര ആശയ സംവാദങ്ങളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സംരംഭകത്വ വികസന ക്ലബ്ബു കൊണ്ട് ലക്ഷ്യമിടുന്നത്.

കോട്ടയം

പാലാ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്

ജനറൽ

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്‍റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.50ഓടെയായിരുന്നു അന്ത്യം.  വഴുതക്കാട് ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈയിലെ ന്യൂ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80കളിൽ തിരക്കുള്ള നടനായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു.  2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനമായി വേഷമിട്ടത്. ചില തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ്: ഹബീബ ബീവി. ഭാര്യ: അയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന. ‘മണിയറ’, ‘പ്രശ്നം ഗുരുതരം’, ‘ആധിപത്യം’, ‘ഇവൻ ഒരു സിംഹം’, ‘മൈലാഞ്ചി’, ‘ചിത്രം’ തുടങ്ങിയവ ഷാനവാസ് അഭിനയിച്ച പ്രധാന സിനിമകളാണ്. ഖബറടക്കം ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് പാളയം മുസ്‍ലിം ജമാഅത്ത് ഖബർസ്‌ഥാനിൽ

കോട്ടയം

ലഹരിക്കടത്ത്; പാലാ സ്വദേശിനിയെ ബെ​ഗളൂരുവിൽ വെച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയത്. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : ആദിവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിൻ്റെ സമൃദ്ധിയുമായി പ്രശസ്ത നാടൻ പാട്ട് കലാകാരനും, ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിൻ്റെയും രാഷ്ട്രിയം വിദ്യാർത്ഥികൾക്ക് നേർക്കാഴ്ച്ചയായി മാറുകയായിരുന്നു. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ്റെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു. സിനിമ നിർമ്മിക്കാൻ അധസ്ഥിത വിഭാഗങ്ങൾക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിൻ്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം എന്നിവർ സംസാരിച്ചു.

കേരളം

ഓണത്തിനു സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലീറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നദ്ദേഹം പറഞ്ഞു.