വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

സവാളയും കൊച്ചുള്ളിയും വേണ്ട; ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍കറി

സവാളയും കൊച്ചുള്ളിയുമില്ലാതെ ഒരു കിടിലന്‍ ചിക്കന്‍കറി തയ്യാറാക്കിയാലോ ? നല്ല വെറൈറ്റി രുചിയില്‍ കിടിലന്‍ ചിക്കന്‍കറി വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? തയ്യാറാക്കുന്ന വിധം 1.ചിക്കന്‍ – അരക്കിലോ 2.എണ്ണ – അരക്കപ്പ് 3.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍ 4.തക്കാളി – 4-5 എണ്ണം, അരിഞ്ഞത് ഉപ്പ് – പാകത്തിന് 5.മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ കശ്മീരി മുളകുപൊടി – ഒര ചെറിയ സ്പൂണ്‍ വറ്റല്‍മുളക് ചതച്ചത് – ഒന്നര വലിയ സ്പൂണ്‍ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 6.പച്ചമുളക് – ആറ് ഇഞ്ചി, നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 7.മല്ലിയില, പൊടിയായി അരിഞ്ഞത് – അരക്കപ്പ് പാകം ചെയ്യുന്ന വിധം ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഇതിലേക്കു ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക. ചിക്കന്‍ പകുതി വേവാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വീണ്ടും മൂടിവച്ചു വേവിക്കുക. തക്കാളി വെന്ത് ഉടയണം. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം. ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. പച്ചമുളകും ഇഞ്ചിയും ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. മല്ലിയില അരിഞ്ഞതു വിതറി വിളമ്പാം.

ജനറൽ

ട്രെയിലര്‍ കിടിലം! ശേഷം സ്‌ക്രീനില്‍… ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ട്രെയിലര്‍ പ്രതീക്ഷയ്ക്കും മുകളില്‍

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളും പ്രമോ ഗാനവുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ‘ഗുണാ കേവ്‌സ്’ ‘ഡെവിള്‍സ് കിച്ചന്‍’ എന്നീ സംഭവങ്ങള്‍ ചിത്രത്തിന്റെ ട്രൈലറില്‍ വന്നത് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ കൗതകം ഉണര്‍ത്തിയിരിക്കുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് ‘ഡെവിള്‍സ് കിച്ചന്‍’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള ‘ഗുണാ കേവ്‌സ്’ സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികള്‍ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാന്‍ ഭയപ്പെട്ടിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിള്‍സ് കിച്ചന്‍’ ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്

കേരളം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്.കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മരണം

പാറയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (തമ്പിക്കണ്ണ് ) (82) മരണപ്പെട്ടു

 ഈരാറ്റുപേട്ട തെക്കേക്കര ഇസ്മയിൽപറമ്പ് ഭാഗംപാറയിൽ വീട്ടിൽ ഷാഹുൽ ഹമീദ്  (തമ്പിക്കണ്ണ് ) (82)  മരണപ്പെട്ടു ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഈരാറ്റുപേട്ട  തെക്കേക്കര , ഇസ്മയിൽപറമ്പ് ഭാഗം  

പ്രാദേശികം

എൽ ഡി എഫ് ബഹുജനസദസ് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട; കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപി, എം എൽ എ മാരും ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ  കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ്   ഇൻഡ്യൻ നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ ഉൽഘാടനം ചെയ്തു. ഫൈസൽ പി. ആർ.അദ്ധ്യഷത വഹിച്ചു.  യോഗത്തിൽ അഭിവാദ്യം അർപ്പിച്ച് സഖാവ്.ജോയി ജോർജ്,  സഖാവ്.എം.ജി.ശേഖരൻ , സഖാവ്.മുജീബ് ഇ. കെ, സഖാവ്. നൗഷാദ് കെ.ഐ ,അഡ്വ. ജയിംസ് വലിയവീട്ടിൽ,അക്ബർ നൗഷാദ്. ഷനീർ മഠത്തിൽ, പി.പി.എം. നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു

പ്രാദേശികം

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു.

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ ലൈസൻസി ഫസൽ ഫരീദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ സുനിൽകുമാർ ഉദ്യോഗസ്ഥരെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി, ഓവർസീയർ എന്നിവരും ലെൻസ് സംസ്ഥാന സെക്രട്ടറിയും കെ സ്മാർട്ട് ഫക്കൽറ്റിയുമായ പി എം സനൽകുമാർ, ജില്ലാ സമിതി അംഗം ജോർജ് ലാൽ എബ്രഹാം, യൂണിറ്റ് പ്രസിഡണ്ട് അനിത നാരായണൻ,യൂണിറ്റ് സെക്രട്ടറി റാഷിദ് പരിക്കുട്ടി, സിയാദ് പി എ മാഹിൻ കെ എ,  ഹാരിസ് എം എ, സുഹൈൽ വി കെ., നാഫി പി.എ. എന്നിവർ പങ്കെടുത്തു.

മരണം

തൈപ്പറമ്പിൽ വീട്ടിൽ റ്റീ കേ മുഹമ്മദ് (കോയാക്കാക്ക (68) മരണപ്പെട്ടു

ഈരാറ്റുപേട്ട ആനിയിളപ്പ് വെള്ളാത്തോട്ടം ഭാഗം തൈപ്പറമ്പിൽ വീട്ടിൽ റ്റീ കേ മുഹമ്മദ് (കോയാക്കാക്ക (68)  മരണപ്പെട്ടുഖബറടക്കം ഇന്ന് 05.02.2024 ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഈരാറ്റുപേട്ട ആനിയിളപ്പ് വെള്ളാത്തോട്ടം ഭാഗം

മരണം

തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി.

തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം  തിങ്കളാഴ്ച ഒന്നിന് മുഹയ്ദ്ദീൻ മസ്ജിദ്  കബർസ്ഥാനിൽ. ഭാര്യ ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ,  ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ തോട്ടുങ്കൽ ഈരാറ്റുപേട്ട, ജീജാ ഇടക്കുന്നം, ഷൈനി കോട്ടയം.