വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

മധുരം കിനിയും നല്ല സോഫ്റ്റ് ഉണ്ണിയപ്പം

വീട്ടില്‍ തയാറാക്കാം മധുരം കിനിയും നല്ല സോഫ്റ്റ് ഉണ്ണിയപ്പം. നല്ല നാടന്‍ വെളിച്ചെണ്ണയില്‍ ഉണ്ണിയപ്പം നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ണിയപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… റവ 1 കപ്പ് പഴം 1 എണ്ണം (ചെറുത്) ശര്‍ക്കര 1 /2 കപ്പ് നെയ്യ് 1 ടീസ്പൂണ്‍ ചുക്ക്,ഏലക്ക, ജീരകം കൂടി പൊടിച്ചത് 1 ടീസ്പൂണ്‍ തേങ്ങ 3 ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡാ 1 പിഞ്ച് ഉപ്പ് 1 പിഞ്ച് എള്ള് 1 ടീസ്പൂണ്‍ ജീരകം 1/2 ടീസ്പൂണ്‍ നാടന്‍ വെളിച്ചെണ്ണ ആവശ്യത്തിന് തയാറാക്കുന്ന വിധം. മിക്‌സിയുടെ ബ്ലെന്‍ഡറില്‍ 1/2 കപ്പ് റവയും പഴവും ശര്‍ക്കരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് അരക്കുക. റവ കൂടി ചേര്‍ത്ത് അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേര്‍ത്ത് ഇളക്കുക.അപ്പകാര ചൂടാകുമ്പോള്‍ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.

ജനറൽ

മനസും വയറും തണുപ്പിക്കും മിക്‌സഡ് ഫ്രൂട്ട് സാലഡ്

പഴങ്ങള്‍ കഴിക്കാത്ത പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഫ്രൂട്ട് സാലഡ്. നല്ല കളര്‍ഫുളായിട്ടുള്ള ഫ്രൂട്ട് സാലഡ് കാണുമ്പോള്‍ തന്നെ നമുക്ക് കഴിക്കാന്‍ തോന്നും. നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ തന്നെ വയറും മനസും ഒരുപോലെ തണുക്കും. രുചിയൂറും മിക്‌സഡ് ഫ്രൂട്ട് സാലഡ് തയാറാക്കിയാലോ ? ചേരുവകള്‍ ഏത്തപ്പഴം – രണ്ട് ഓറഞ്ച് – രണ്ട് മാമ്പഴം – ഒന്ന് ആപ്പിള്‍ – ഒന്ന് പേരയ്ക്ക – ഒന്ന് പച്ച മുന്തിരിങ്ങ – 150ഗ്രാം ചെറി – 1 നാരങ്ങ – 1 പഞ്ചാര – 100ഗ്രാം തയ്യാറാക്കുന്ന വിധം എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം  തണുപ്പിച്ച് ക‍ഴിക്കുക

ജനറൽ

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

പരിശോധന സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റ നേതൃത്വത്തില്‍ കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

ജനറൽ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബാദം ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്നുണ്ട്. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.ബദാമില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു.കൊളസ്‌ട്രോളിന് ഓക്‌സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാര്‍ഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്. എങ്കിലും ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്‌സ് അലര്‍ജിയുള്ളവരില്‍ ഇത് അലര്‍ജി കാരണമാകും. ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്.

ജനറൽ

ബോക്സ് ഓഫീസിലും ചിരിക്കിലുക്കം; കളക്ഷനില്‍ കുതിപ്പുമായി 'രോമാഞ്ചം'

ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ആദ്യ ഹിറ്റ് ആവും ചിത്രമെന്ന് വിലയിരുത്തല്‍ റിലീസിനു മുന്‍പ് വലിയ പ്രേക്ഷകശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തുന്ന ചില സിനിമകളുടെ ജാതകം ആദ്യ ഷോയ്ക്ക് ശേഷം മാറിമറിയാറുണ്ട്. അവയില്‍ ചിലത് വലിയ തോതില്‍ മൌത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് കണക്കുകളില്‍ അത്ഭുതപ്പെടുത്താറുണ്ട്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ആ നിരയിലേക്ക് നീങ്ങിനില്‍ക്കുകയാണ് നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 146 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. നൂണ്‍ ഷോകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വന്‍ അഭിപ്രായം പുറത്തെത്തിയതോടെ പോയ വാരാന്ത്യത്തില്‍ മികച്ച നേട്ടമുണ്ടാക്കി ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 4.35 കോടിയാണെന്നും ഇന്നത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ ചിത്രം 5 കോടി കടക്കുമെന്നുമാണ് വിവിധ ട്രാക്കര്‍മാരുടെ കണക്ക്. പല മള്‍ട്ടിപ്ലെക്സുകളിളും ചെറിയ സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്‍റ് വര്‍ധിച്ചതോടെ വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ആദ്യ ഹിറ്റ് ആയിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജ് വിലയിരുത്തുന്നു. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്.   

ജനറൽ

തിയേറ്റർ-ഒടിടി റിലീസ് തർക്ക പരിഹാരം; ഫിലിം ചേമ്പർ യോഗം ഇന്ന്

തിയേറ്റർ-ഒടിടി റിലീസ് തർക്കം പരിഹരിക്കുന്നതിനായുള്ള ഫിലിം ചേമ്പർ യോഗം ഇന്ന് നടക്കും. ഒടിടി റിലീസ് 42 ദിവസത്തിന് ശേഷമാക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് തിയേറ്റർ ഉടമകൾ. ഇത് പാലിക്കാത്തവരുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്നുമാണ് ഫിയോക്കിന്റെ നിബന്ധന. ഇക്കാര്യത്തിലാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടുകുക. വ്യക്തിബന്ധം ഉപയോ​ഗിച്ച് പല നിർമ്മാതാക്കളും നടന്മാരും തിയേറ്റർ റിലീസ് ചെയ്ത ഉ‌ടൻ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ അത് അനുവ​ദിക്കില്ല എന്നും 42 ദിവസത്തെ നിബന്ധന നിർമ്മതാക്കളുടെ ചേംബർ തന്നെ ഒപ്പിട്ട് നൽകിയിരുന്നു. കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതൽ ചേംബർ പരി​ഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിർമ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററിൽ കാണികൾ കുറയാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൾക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകൾ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികൾ കുറയുന്നത് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

ജനറൽ

അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; സ്ഫടികം 4കെ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.  1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തുപറയേണ്ടുന്നത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.  റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് നേവുണര്‍ത്തുന്നുണ്ട്.  അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

ജനറൽ

അതിര്‍‍ത്തി മലനിരകളില്‍ അതി മനോഹരിയായി ഞണ്ടാര്‍മെട്ട്

ഇടുക്കി: ഇടുക്കി ജില്ലയിലെ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളുടെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതില്‍ ഏറ്റവും മനോഹരമായ പ്രദേശമാണ് ശാന്തമ്പാറ പഞ്ചായത്തിലെ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ ഞണ്ടാര്‍മെട്ട്. ഇടുക്കി അണക്കെട്ടിന്‍റെ ഇരുവശവും നിലനില്‍ക്കുന്ന കുറവന്‍ കുറത്തി മലകള്‍ക്ക് സമാനമായി ഉയര്‍ന്ന് നില്‍ക്കുന്ന രണ്ട് മലകള്‍. അതിനിടയിലൂടെ തമിഴ്നാടിന്‍റെ അതിമനഹോരമായ ദൃശ്യം. ബോഡി മനായ്ക്കന്നൂരിലെ കൃഷി പാടങ്ങളുടെ കാഴ്ചകളും കാണാന്‍ സാധിക്കും. പൊട്ടിപ്പുറം കണികാ പരീക്ഷണ ശാലയുടെ തുരംഗം വന്നെത്തി നില്‍ക്കുന്നതും ഈ മലയടിവാരത്താണ്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ കാനന ഭംഗിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ആയിരക്കണക്കിന് അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം. അവ-താര്‍ സിനിമിയിലെ രംഗങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തും. അതിരാവിലെ ഇവിടെ നിന്നുള്ള ഉദയകാഴ്ചയും ഏറെ ആസ്വാദ്യകരമാണ്. ഒപ്പം രാവിലെ തമിഴ്നാടിന്‍റെ ഭാഗം പൂര്‍ണ്ണമായും മഞ്ഞ് മൂടം. ആ സമയം ഭൂമിയുടെ ഏറ്റവും അറ്റത്ത് നമ്മള്‍ എത്തിയത് പോലെയും മേഘപാളികള്‍‍ക്ക് മുകളിലെന്നപോലുയുമുള്ള അനുഭവമാണ് ഞണ്ടാർമെട്ട് പകർന്ന് നല്‍കുക. സഞ്ചാരികള്‍ക്ക് അധികം പരിചിതമല്ലാത്ത ഈ പ്രദേശത്തേയ്ക്ക് ഇപ്പോള്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. പൂപ്പാറ കുമളി സംസ്ഥാന പാതയില്‍ ശാന്തമ്പാറയില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചാരിച്ചാൽ പേതൊട്ടിയിൽ എത്തിച്ചേരാം. ഇവിടെ നിന്നും ജീപ്പില്‍ ഓഫ് റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ മല കയറി എത്തിയതിന് ശേഷം നൂറ് മീറ്റര്‍ മാത്രം കാല്‍നടയായി കാട്ടിലൂടെ സഞ്ചരിച്ചാല്‍ ഈ മനോഹര വ്യൂപ്പോയിന്‍റില്‍ എത്താന്‍ സാധിക്കും. ഇടുക്കിയിലെ കാണാ കാഴ്ചകളില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു പ്രദേശശം കൂടിയാണ് ഞണ്ടാര്‍മെട്ട്.