വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഉച്ചയൂണിനൊരുക്കാം കിടിലൻ കിച്ചടി

ഇന്നത്തെ ഉച്ചയൂണിനൊപ്പം ഒരടിപൊളി കിച്ചടി ആയാലോ? കിച്ചടി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ 1. ചെറുപയർപരിപ്പ് – അരക്കപ്പ് 2. അരി – അരക്കപ്പ് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കുരുമുളക് – ഒരുചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. നെയ്യ് – രണ്ടു വലിയ സ്പൂൺ 5. കായംപൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ആദ്യം പരിപ്പും അരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുതിർത്ത മിശ്രിതം ഊറ്റിയെടുത്ത് മൂന്നു കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി  മഞ്ഞൾപ്പൊടി ചേർത്തു തിളപ്പിക്കണം. കുക്കർ അടച്ച് ഇടത്തരം തീയിൽ വേവിക്കുക. നാലഞ്ചു വിസിൽ വന്ന ശേഷം തീ അണയ്ക്കണം.  പ്രഷർ പോയ ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക. പാനിൽ നെയ്യ് ചൂടാക്കി കായം ചേർത്ത് മൂപ്പിച്ച് കിച്ചടിയിൽ ഒഴിക്കുക. ഊണിനൊപ്പം കഴിക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.

ജനറൽ

നല്ല മധുരം കിനിയും ചക്ക അട എടുക്കട്ടേ…

ചക്കയുടെ സീസണ്‍ ആയിക്കഴിഞ്ഞു. മിക്ക ആളുകളുടെയും വീട്ടില്‍ ചക്ക അവിയലും ചക്ക പായസവുമൊക്കെ പാചകം ചെയ്യാറുണ്ട്. ഇന്ന് ഒരു വെറൈറ്റിക്ക് ചക്ക അട തയാറാക്കിയോലോ ? ചേരുവകള്‍ ചക്കവരട്ടിയത് 3 കപ്പ് ശര്‍ക്കരപ്പാനി 1 1/2 കപ്പ് അരിപ്പൊടി (വറുക്കാത്തത് ) 3 കപ്പ് ഏലയ്ക്ക പൊടിച്ചത് 1/2 സ്പൂണ്‍ ജീരകം പൊടിച്ചത് 1/2 സ്പൂണ്‍ ചുക്ക് പൊടിച്ചത് 1/4 സ്പൂണ്‍ തയാറാക്കുന്ന വിധം ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക മാവ് ഇലയില്‍ പൊതിയാന്‍ പറ്റുന്ന പാകത്തിലായിരിക്കണം രുചിച്ചു നോക്കി മധുരമോ മറ്റോ ചേര്‍ക്കണമെങ്കില്‍ വീണ്ടും ചേര്‍ക്കാം ഇനി വാഴ ഇലയില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക

ജനറൽ

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും': മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും.  

ജനറൽ

നിങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവാണോ? ശരീരത്തിലെ ജലാംശം കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം

ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം . ഉയര്‍ന്ന സെറം സോഡിയംതോത് ഉള്ളവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 11,000ലധികം പേരുടെ 30 വര്‍ഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. സെറം സോഡിയം തോത് 142ന് മുകളില്‍ ആണെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതില്‍ സെറം സോഡിയം നിലനിര്‍ത്തിയാല്‍ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തില്‍ ദ്രാവകങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ജനറൽ

മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നുണ്ടോ? പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് ആവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ധര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതി്ക്കുന്ന ഒന്നാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നതിന് വീട്ടില്‍ തന്നെ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. * വെളിച്ചെണ്ണ – ചര്‍മ്മത്തിനും മുടിക്കും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. വേനല്‍ക്കാലത്ത് ഇത് ഉപയോഗിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍. എന്നാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എണ്ണ പുരട്ടാം. * തൈര് – ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഡിയുമുണ്ട്. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈര് നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു. * ബദാം ഓയില്‍ – ബദാം ഓയിലില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്ന പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു. നിങ്ങളുടെ മുഖം മസാജ് ചെയ്യാന്‍ ബദാം എണ്ണ ഉപയോഗിക്കാം. രാത്രി ഇത് തേച്ച് രാവിലെ കഴുകിക്കളയുക. കുളി കഴിഞ്ഞ ശേഷം ഇത് ശരീരത്തിലും പുരട്ടാം. ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ നീക്കാന്‍ സഹായിക്കും. * കറ്റാര്‍ വാഴ – കറ്റാര്‍ വാഴ ജെല്‍ ഒരു മികച്ച മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മുഖക്കുരുവും ചുളിവുകള്‍ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. * പാല്‍ – മഞ്ഞുകാലത്തെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നമാണ് പാല്‍. ഇതില്‍ ലാക്റ്റിക് ആസിഡും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയെ മിനുസപ്പെടുത്തുന്നു. കറുത്ത പാടുകള്‍ക്കും ടാനിങ്ങിനും പരിഹാരമാണ് ഇത്. പാല്‍ നിങ്ങള്‍ക്ക് ബദാംപൊടി, മഞ്ഞള്‍, പപ്പായ, തേന്‍, ഓട്സ് എന്നിവയുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കാം. * കക്കിരിക്ക – ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കക്കിരി. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നേരിട്ട് കഴിക്കുകയോ മുഖത്ത് പുരട്ടുകയോ ചെയ്യാം. * മുട്ടയുടെ വെള്ള – ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് മോയ്സ്ചറൈസേഷന്‍ നല്‍കുകയും ചുവപ്പ്, തിണര്‍പ്പ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തേന്‍, നാരങ്ങ, ഓറഞ്ച്, തൈര് മുതലായവയുമായി കൂട്ടിക്കലര്‍ത്തി മുട്ടയുടെ വെള്ള നിങ്ങള്‍ക്ക് ഉപയോഗിക്കാം. * വാഴപ്പഴം – വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ വാഴപ്പഴം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പരുക്കന്‍ ചര്‍മ്മത്തെ മൃദുവുമാക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ജലാംശവും ഇതിലുണ്ട്. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി വൈകിട്ട് നിങ്ങളുടെ മുഖത്ത് പുരട്ടാം.

ജനറൽ

മഹാറാണി': പ്രണയദിനത്തില്‍ പുതിയ പോസ്റ്റര്‍

എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. കൊച്ചി: ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ചിത്രത്തിന്‍റെ രണ്ടാം പോസ്റ്റര്‍ പ്രണയ ദിനത്തില്‍ പുറത്തിറക്കി.  ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ജി.മാര്‍ത്താണ്ഡന്‍  ഫേസ്ബുക്കില്‍ കുറിച്ചത്.  എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. എംഎം ബാദുഷ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ്. ലോകനാഥ് ആണ് ഛായഗ്രഹണം.  മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും മഹാറാണിയില്‍ അഭിനയിക്കുന്നുണ്ട്.                  

ജനറൽ

മാമ്പഴം-മാതളനാരങ്ങ സ്മൂത്തി; ഹെൽത്തിയാണ്, ടേസ്റ്റിയുമാണ്

മാമ്പഴവും മാതളനാരങ്ങയും കൊണ്ട് ആരോ​ഗ്യകരമായ ഒരടിപൊളി സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്നുനോക്കാം. ആവശ്യമായ ചേരുവകൾ മാമ്പഴം 2 എണ്ണം മാതളം 1 ബൗൾ പാൽ 1 കപ്പ് തണുത്ത വെള്ളം 1 കപ്പ് ആൽമണ്ട് ഒരു പിടി ഫ്ളാക്സ് സീഡ് 1 ടീസ്പൂൺ പുതിന ഇല ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ഒന്നിച്ച് യോജിപ്പിക്കണം. ശേഷം ആൽമണ്ടും ഫ്ളാക്സ് സീഡും യോജിപ്പിച്ച് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളിൽ ആവശ്യമെങ്കിൽ പുതിനയിലയും ഐസ് ക്യൂബുകളും ചേർത്ത് വിളമ്പാം.

ജനറൽ

കടകളിൽ നിന്നും മിഠായി വാങ്ങിക്കഴിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ.ഇതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ നൽകിയിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി. പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉതിന് പിന്നാലെ സ്കൂളിനടുത്തുള്ള കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.