സെയ്ഫിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തിൽ നഷ്ടപ്പെട്ട ശേഷവും,കണ്ണൂരിൽ എത്തിയപ്പോൾ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്ന് പോലീസ് അന്വേഷിക്കുന്നു
കോഴിക്കോട്∙ തീവയ്പു നടന്ന ട്രെയിനിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിക്കാൻആരെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണം വിപുലമാക്കുന്നു. ഡി1 കോച്ചിൽ തീവയ്പ് ഉണ്ടായ സമയത്തു സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ഭയന്ന യാത്രക്കാർ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണു പ്രാഥമിക നിഗമനമെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. ട്രെയിൻ നിർത്തുമ്പോൾ ഡി1 കോച്ച്കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തിൽ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോൾ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു. പ്രതി ഷാറുഖ് സെയ്ഫി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രതിയെ ഇന്നലെയും ഡോക്ടർമാർ പൊലീസ് ക്യാംപിലെത്തി പരിശോധിച്ചു. ആരോഗ്യം ത്യപ്തികരമാണ്.