വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ കഴിയുന്നില്ല എന്നാണ് വസ്തുതയെന്നും തുക ചിലവായിപ്പോയിട്ടുണ്ടെങ്കില്‍ ആ വിവരം കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ആണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ പറ്റി ഉദ്യോഗസ്ഥ തലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരമായി ഇതിനെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൃത്യമായി നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ വര്‍ഷം നഗരസഭയിലെ ജീവനക്കാരന്‍ രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഫണ്ടിനത്തില്‍ തട്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.  

കോട്ടയം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ  കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പരിക്ക് ഗുരതരമാണ്.  

കോട്ടയം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം ; മരിച്ചത് വടവാതൂർ സ്വദേശിനി എക്സ്‌സിബാ മേരി ജെയിംസ് , അപകടം അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിട

കോട്ടയം

വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കോട്ടയം: മതസ്‌പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ട‌ിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.   സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.

കോട്ടയം

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം.വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്ക് ഒപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.  കോട്ടയം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അബുദാബിയിൽ എൻജിനിയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവരാണ് മക്കളും ആൻമരിയ, ഡൽനയും മരുമക്കളുമാണ്.

കോട്ടയം

വിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍

കൊച്ചി : വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. വിഷയത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വിമര്‍ശനം ശക്തമായപ്പേള്‍, പിസി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി താന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ് ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.  

കോട്ടയം

പാലായിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം

*പി സി ജോര്‍ജിനെതിരേ കേസെടുത്തു; മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസ്

ഈരാറ്റുപേട്ട: മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. രാവിലെ പരാതിക്കാരായ യൂത്ത് ലീഗ് ഭാരവാഹികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചു