വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തിടനാട്  അമ്പലം  ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടം...

തിടനാട്  അമ്പലം  ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടം... പത്തോളം  ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി...

കോട്ടയം

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്.

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പേരില്‍ വ്യാജസന്ദേശം

കൊടും ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് വരുമെന്നും രക്തക്കുഴലുകള്‍ പൊട്ടുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് വിദഗ്ധര്‍.കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലാണ് വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.

കോട്ടയം

പാലായില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍; വെട്ടേറ്റ് ചോരവാര്‍ന്നനിലയില്‍ മൃതദേഹങ്ങള്‍

പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം

ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറി, രണ്ടായി പിളർന്ന നിലയിൽ

കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇ‍ടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർ‌ന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നിൽ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്.നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞു; ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ

കോട്ടയം: തടി ലോറി കാറിലേക്ക് ചരിഞ്ഞ് കാറിനടിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. തടിലോറിയ്ക്കടിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ കൊല്ലപ്പുരയിടത്തിൽ നജീബാണ് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.

കോട്ടയം

ജലജീവൻ മിഷൻ പദ്ധതി പൈപ്പ്‌ലൈൻ നിർമ്മാണം ആരംഭിച്ചു..ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് - കളത്തൂകടവ് - ഞണ്ടുകല്ല് - പഞ്ചായത്ത് ജംഗ്ഷൻ - ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് നിർമ്മിക്കുന്നത്. ആനിയിളപ്പിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂജാകർമ്മത്തോടെയാണ് തുടങ്ങിയത്.     തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ സിറിൽ റോയി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്‌ റ്റി സി , പിഡബ്ല്യുഡി, പഞ്ചായത്ത്, ബിഎസ്എൻഎൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

കോട്ടയം

കോട്ടയത്ത് അമോണിയയുമായി വന്ന ലോറി മറിഞ്ഞു

കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലർന്നത്. അതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.