വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളം ഭാഗത്ത് കാറും പിക് അപ് വാനും കൂട്ടിയിടിച്ച്‌ കൊഴുവനാൽ സ്വദേശിക്ക് പരിക്കേറ്റു

പാലാ:  കാറും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30  മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളം  ഭാഗത്തു വച്ചായിരുന്നു അപകടം.

കോട്ടയം

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*

*കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*  ശക്തമായ മഴയും  കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്.

കോട്ടയം

ഭരണങ്ങാനം വില്ലേജിൽ ഇടമറുകിൽ ഉരുൾപൊട്ടൽ; 7 വീടുകൾ തകർന്നു, ആളപായമില്ല

ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.

കോട്ടയം

കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, സിനിമാ നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ സോമരാജ് അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം, പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തു വന്ന സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്.ഷാജി പാലാ നിർമ്മാതാവായ  കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ.എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഈ സിനിമ പാതിവഴിയിൽ നിലച്ചു. സംസ്കാരം നാളെ കോട്ടയം കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.

കോട്ടയം

കുറുപ്പന്തറയിൽഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു നാട്ടുകാരുടെ ജാഗ്രതയിൽ യാത്രക്കാർ രക്ഷപെട്ടു

കോട്ടയം: കുറുപ്പന്തറയിൽഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.

കോട്ടയം

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള  വീട്ടുകാർക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിൻ്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലിൽ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. കതക് തുറക്കാനാകാതെ വന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. രാത്രിയായതും, കർട്ടൻ മൂലം മുറിയിലെ കാഴ്ചകൾ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളിയിൽ ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ  ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറി. ഇതെല്ലാം നടക്കുമ്പോഴും കുട്ടി പക്ഷേ മുറിയ്ക്കുള്ളിൽ സുഖമായുറങ്ങുകയായിരുന്നു.   അമ്മ വന്നെടുത്തപ്പോൾ മാത്രമാണ് കുട്ടി ഉറക്കമുണർന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയിൽ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയിരുന്നു. അന്നും ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് വിജയ്, എം.കെ സജുമോൻ, അരവിന്ദ് എസ്.എസ്, ശരത്ചന്ദ്രൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.

കോട്ടയം

തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു

കോട്ടയം: ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.