ഈരാറ്റുപേട്ട: ചോലത്തടം മർത്ത് മറിയം പള്ളിയിൽ മർത്ത് മറിയത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ വിപുലമായ പരിപാടികളോടെ ജനുവരി 17, 18, 19 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി എട്ട് മുതൽ 11 വരേയും 13 മുതൽ 16 വരേയും വൈകുന്നേരം അഞ്ച് മണിക്ക് കുർബാനയും നൊവേനയും നടക്കും. 12 ന് ഞായറാഴ്ച സപ്രാ നമസ്‌കാരം, കുർബാന, ഖുത്താആ നമസ്‌കാരം, പുറത്തു നമസ്‌കാരം, കൽസ്ലീവാ വണക്കം എന്നിവയും നടക്കും. 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4.15 ന് കൊടിയേറ്റ് നടക്കും. 4.30 ന് സുരിയാനി ഭാഷയിൽ കുർബാന നടക്കും. 6.30 ന് നസ്രാണി സമുദായ സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്യും. ജനുവരി 18 ന് 4.45 ന് കുർബാന. 6.45 ന് പൂർവികാനുസ്മരണം, സെമിത്തേരി സന്ദർശനം, നെയ്യപ്പ നേർച്ച, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും.
പ്രധാന തിരുന്നാൾ ദിനമായ 19 ന് രാവിലെ ഏഴ് മണിക്ക് കുർബാന നടക്കും. വൈകുന്നേരം മൂന്നിന് പ്രദക്ഷിണം, നാസിക് ധോൾ, ബാന്റ് മേളം, ദേശ പ്രദക്ഷിണ സംഗമം, തിരുന്നാൾ പ്രദക്ഷിണം എന്നിവ നടക്കും. 7.45 ന്ആകാശ വിസ്മയം, എട്ടിന് പിന്നണി ഗായികയും ബിഗ്‌ബോസ് താരവുമായ ലക്ഷ്മി ജയൻ നയിക്കുന്ന ഗാനമേള എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ വികാരി സിറിൽ തോമസ് തയ്യിൽ, പ്രസുദേന്തി ഷിനോജ് ഫ്രാൻസിസ് വടയാറ്റ്, കൈക്കാരന്മാരായ സണ്ണി അമ്മോട്ടുകുന്നേൽ, ചാക്കോച്ചൻ നെടുമല, റിജോ ജോർജ് അമ്പാട്ട് എന്നിവർ പങ്കെടുത്തു.