വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി  സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു  ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ ഉഴവൂർ ശാഖ പ്രസിഡൻ്റ് കെ അജിത്കുമാർ, സെക്രട്ടറി ടി ആർ വിശ്വംഭരൻ, ടി ആർ രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.  

കോട്ടയം

അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.  അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്.മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ.വിയാനി ചാർളി തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ..ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത്‌ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു..മേലുകാവ് സ്വദേശി ജോവാൻ (20) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാ ണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിംഗ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.. ആളുകൾ ഓടിമാറിയത്തിനാൽ ഒഴിവായത് വൻ ദുരന്തമാണ്.. സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു തകർന്നിട്ടും വാഹനം നിർത്താതെ പോയ ജോവാനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു...പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും കൊലവിളി തുടർന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്..

കോട്ടയം

വാഹനം ഇടിപ്പിച്ച ശേഷം നിർത്താതെ പോയ കാറുടമ ഡമ്മി പ്രതിയെ എത്തിച്ച് മുങ്ങി

പാലാ : കഴിഞ്ഞ ദിവസം പാലായിൽ ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിർത്താതെ പോയ സംഭവത്തിൽ വാഹന ഉടമ വാഹനവും ഡമ്മി ഡ്രൈവറെയും സ്റ്റേഷനിലെത്തിച്ച് മുങ്ങി. ഓട്ടോറിക്ഷയിൽ ഇടിച്ച ടയോട്ട ഹൈറൈഡർ കാർ പാലാ സ്വദേശിയായ ജോർജ്ജുകുട്ടി ആനിത്തോട്ടം എന്നയാളുടേതാണ്. പോലീസ് കേസെടുത്തതിനെ തുടർന്ന് തനിക്ക് പകരം മറ്റൊരാളെ ഇടിച്ച വാഹനവുമായി സ്റ്റേഷനിലെത്തിച്ച് തലയൂരാനായിരുന്നുജോർജ്ജുകുട്ടി ശ്രമിച്ചത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ജോർജ്കുട്ടി ഹാജരാക്കിയ ആൾ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെ ന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്തതോടെ ഇയാളല്ല വാഹനമോടിച്ചിരുന്നതെന്ന് സമ്മതിച്ചു. ഇതിനിടെ ജോർജ്ജുകുട്ടി ഒളിവിൽ പോവുകയും ചെയ്തു.ജോർജ് കുട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിലിരുന്ന പാലാ സ്വദേശിനിയായ റോസമ്മ ഉലഹന്നാൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഓട്ടോറിക്ഷ റോസമ്മയുടെ ദേഹത്ത് വീണ് ഇവർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു. കോട്ടയം തള്ളക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

കോട്ടയം

എം.ജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വനിതാ വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

അരുവിത്തുറ : 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 നവംബർ 8,9 തീയതികളിൽ നടക്കും.അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

കോട്ടയം

പത്താം ക്ലാസ്സ് തുല്യതാപരീക്ഷ ശനിയാഴ്ച മുതൽ

കോട്ടയം: സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷ നവംബർ എട്ടിന്(ശനിയാഴ്ച) ആരംഭിക്കും. ജില്ലയിൽ 19 വയസ്സ് മുതൽ 73 വയസ്സ് വരെയുള്ള 237 പഠിതാക്കളാണ് പരീക്ഷ എഴുതുന്നതെന്ന് സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു. 52 പുരുഷൻമാരും 185 സ്ത്രീകളുമാണ് പരീക്ഷ എഴുതുന്നത്.     നവംബർ എട്ട്, ഒൻപത്, 16, 17, 18 തീയതികളിലാണ് പരീക്ഷ. കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന 73 വയസ്സുള്ള പി.എം. മാത്യുവാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്.കോട്ടയം ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ, പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ എന്നിവയാണ് മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.

കോട്ടയം

ആച്ചൂകാവ്- ഊട്ടുകുളം റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട:  എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയ തീക്കോയി ഗ്രാമപഞ്ചായത്ത് 3-)o വാർഡിലെ ആച്ചൂകാവ്- ഊട്ടുകുളം റോഡ്  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിബി രഘുനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ സാജു പുല്ലാട്ട്, ഇ.ഡി രമണൻ, ബാലകൃഷ്ണൻ തെക്കേടത്ത്, ജോസുകുട്ടി കല്ലൂർ, ലിജോ, ഇടയ്ക്കാട്ട് ,ഡേവിസ് പാമ്പ്ലാനി,  ജിലു സജി, തുടങ്ങിയവർ പ്രസംഗിച്ചു.  ഊട്ടുകുളം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമായ ഈ റോഡ്   യാത്രായോഗ്യമല്ലാതിരുന്നത്  മൂലം പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു. വിദ്യാർത്ഥികളും പ്രായമായവരും തൊഴിലാളികളും ഉൾപ്പെടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മഴക്കാലത്തും മറ്റും ഒരു നിലയിലും യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡ് ദുരിത പൂർണമായിരുന്നു. ഈ സാഹചര്യത്തിൽ വാർഡ് മെമ്പർ സിബി രഘുനാഥന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ എംഎൽഎയ്ക്ക് നൽകിയ നിവേദനം തുടർന്നാണ് ഫണ്ട് അനുവദിച്ചത്.  

കോട്ടയം

കോട്ടയം റവന്യൂ ജില്ലാശാസ്ത്രോത്സവത്തിന് ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ

ഈരാറ്റുപേട്ട- കുറവിലങ്ങാട് വെച്ചു നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിലും പ്രവൃത്തിപരിചയ മേളയിലും ഒന്നാംസ്ഥാനവും ഐ ടിമേളയിൽ രണ്ടാം സ്ഥാനവും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ആകെ 454 പോയിന്റ് നേടിയാണ് സ്കൂൾ ഓവറോൾ നിലനിർത്തിയത്. സ്കൂളിനെ ബെസ്റ്റ് സ്കൂളായും ഈ വർഷം തെരഞ്ഞെടുത്തു.