വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ മുണ്ടാങ്കലിൽ രണ്ട് സ്ത്രീകൾ മരിക്കാനിടയായ അപകടം ; കാർ ഡ്രൈവറുടെ ജാമ്യം നിഷേധിച്ച് കോടതി

പാലാ: 5-ാം തീയതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള ചന്ദൂസ് (24) എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) തള്ളി.

കോട്ടയം

മുണ്ടാങ്കലിൽ വാഹനാപകടത്തിൽ മരിച്ച ജോമോളുടെ മൃതസംസ്കാരം നാളെ നടക്കും

പാലാ: മുണ്ടാങ്കലിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജോമോളുടെ മൃതസംസ്കാരം നാളെ(ഓഗസ്റ്റ് 7) നടക്കും.രാവിലെ 9 മണിക്ക് പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളിയങ്കണത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം 10 .30 ന് ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കും. പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോൾ. ഭർത്താവ് : അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിൽ. ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് സുനിൽ. ഏക മകൾ അന്നമോളെ പാലായിലെ സ്കൂളിൽ എത്തിക്കുന്നതിനായിരുന്നു ജോമോൾ സ്കൂട്ടറിൽ പുറപ്പെട്ടത്. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശൂപത്രറയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മകൾ അന്നയുടെ നിലയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു

കോട്ടയം

മഴ പെയ്യുമോ? കൃത്യമായി അറിയാൻ 'ഐ ഇൻ ദി സ്‌കൈ

കോട്ടയം: രണ്ടു മണിക്കൂർ മുമ്പേ കൃത്യമായി മഴസാധ്യത അറിയാനാകുന്ന തരത്തിൽ നിർമിതബുദ്ധിയുടെ പിന്തുണയോടെ കാലാവസ്ഥാ പ്രവചനം മാറുന്നു. അതും പ്രാദേശികമായ വിശദാംശങ്ങൾ സഹിതം. കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) തത്സമയ മഴപ്രവചനങ്ങൾ നൽകുന്നതിനായി രൂപം കൊടുത്ത എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'ഐ ഇൻ ദി സ്‌കൈ' ഐ.സി.സി.എസ.് നൗകാസ്റ്റിംഗ് സിസ്റ്റം സംസ്ഥാനത്തെ കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ തുണയേകും. മൊബൈൽ ആപ് വഴി ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണിത് തയ്യാറാക്കുന്നത്.   മഴ കൃത്യമായി പ്രവചിക്കാനാകുന്ന ഈ സംവിധാനത്തിനു പെട്ടെന്നുള്ളതും തീവ്രവുമായ മഴയെ നേരിടുന്നതിന് ജനങ്ങളെ സജ്ജരാക്കാൻ കഴിയും. തീവ്രമഴ സംബന്ധിച്ചും മണ്ണിടിച്ചിൽ സംബന്ധിച്ചും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്കടക്കം ഇത് ഏറെ പ്രയോജനം ചെയ്യും.ഓഗസ്റ്റ് ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ(കെ.എസ്.സി.എസ്.ടി.ഇ) ഗവേഷണ വികസന ഉച്ചകോടിയിൽ ഐ.സി.സി.എസ് ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. കെ.എസ്.സി.എസ്.ടി.ഇ. കീഴിൽ കോട്ടയത്തു കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഐ.സി.സി.എസ് കാലാവസ്ഥാമാറ്റങ്ങൾ കേരളത്തിന്റെ പരിസ്ഥിതി, നദീതടങ്ങൾ, തീരദേശം തുടങ്ങിയ വിവിധ രംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച മിനി-പോർട്ടബിൾ വെതർ സ്‌റ്റേഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച കരാറിൽ ഐ.സി.സി.എസ.് ഉടൻ ഒപ്പുവെക്കും.കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളും ഉൾപ്പെടെയുള്ളവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾക്കൂടിപ്രയോജനപ്പെടുത്തി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ഐ.സി.സി.എസിന് കഴിയുന്നുവെന്ന്ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.  കാലാവസ്ഥാശാസ്ത്ര മേഖലയിൽ സഹകരണ ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) എന്നിവയുമായി ഐ.സി.സി.എസ്. ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർഥികൾക്കും വേണ്ടി ജലശാസ്ത്ര പഠനത്തിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നിരവധി സാങ്കേതിക ശിൽപശാലകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഐ.സി.സി.എസ്. മുൻകൈയെടുക്കുന്നുണ്ട്. കാലാവസ്ഥാ ഗവേഷണത്തിനുള്ള മുൻനിരകേന്ദ്രമാക്കി ഐ.സി.സി.എസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കിഫ്ബി വഴി സംസ്ഥാനസർക്കാർ പിന്തുണ നൽകുന്നുണ്ട്. നിലവിൽ കഞ്ഞിക്കുഴി ദീപ്തിനഗർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം സെപ്റ്റംബറോടെ ഗാന്ധിനഗറിലേക്ക് മാറും.        

കോട്ടയം

മുണ്ടാങ്കലിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

പാലാ : പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പാലാ പോലീസ്.മുണ്ടാങ്കൽ ഭാഗത്ത് വച്ച് ദിവസം രാവിലെ  ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും  ഇടയാക്കിയ വാഹനം ഓടിച്ച ഇടുക്കി  നെടുംകുന്നം ചെറുവിള വീട്  ചന്ദൂസിനെ അറസ്റ്റ് ചെയ്യ്തു. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.

കോട്ടയം

പാലാ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്

കോട്ടയം

ലഹരിക്കടത്ത്; പാലാ സ്വദേശിനിയെ ബെ​ഗളൂരുവിൽ വെച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയത്. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . കല്ലത്തിനു സമീപം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെത്തുടർന്നാണ് അപകടമുണ്ടായത് എന്ന് പറയുന്നു.നിയന്ത്രണം നഷ്ടമായ ജീപ്പ് എതിർവശത്ത് പാർക്ക് ചെയിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന് സമീപത്താണ് വാഹനംഇടിച്ചുകയറിയത്.അപകടത്തെ തുടർന്ന് ജീപ്പിന്റെ എയർബാഗുകൾ പുറത്തുവന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രീതി എന്ന സ്ത്രീക്കും, അഭിചിത്ര എന്ന കുട്ടിക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലാ : കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന റോയൽ പെറ്റൽസ് ഹോൾസെയിൽ പൂക്കടയുടെ പുറകിലായിട്ടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാർ വീട്ടിൽ രതീഷാണ് ജീവനൊടുക്കിയത്. കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടർന്നിവർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിക്കുക ആയിരുന്നു.പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു