ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി.
ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കൂളിൽ പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ 8.30ന് തുടക്കമായി. സ്കൂൾ നടത്തിപ്പ് കാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 60 കുട്ടികൾക്കാണ് ഇന്ന് ഭക്ഷണം നൽകിയത്. ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജൂൺ മുതൽ 60 വിദ്യാർത്ഥികൾക്ക് മാസം തോറും ആയിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും നിലവിലുണ്ട്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ 1900തോളം പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇന്ന് ഇഡലിയായിരുന്നു പ്രഭാത ഭക്ഷണം. ഒരോ ദിവസവും വിത്യസ്ത വിഭവങ്ങളാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണമായി നൽകുന്നത്. 60 വിദ്യാർത്ഥികൾക്ക് ഇന്ന് ഭക്ഷണം നൽകിയത്.സൗജന്യ പ്രഭാത ഭക്ഷണവിതരണോൽഘാടനം എം.ഇ.റ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൾ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി ലീന, പി.ടി.എ പ്രസിഡൻ്റ് തസ്നി മുഹമ്മദ് എന്നിവർ സംസാരിച്ചു.
