വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

ഈരാറ്റുപേട്ട. ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി  ഗൈഡൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ജി.ഇ എം.എസ് ൻ്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വ്യാപിച്ച് വരുന്ന  ലഹരിക്കെതിരെ സ്കൂൾ ക്യാമ്പസിലും, ഈരാറ്റുപേട്ട ടൗണിലെ വിവിധ ഭാഗങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.തെരിവ് നാടക,കവിതാ ആവിഷ്കാരം,ലഘുലേഖ വിതരണം,ലഹരി വിരുദ്ധ പ്രതിജ്ഞയടക്കം വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.ഫിനു ബിൻ നിസാർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു.ആലിയ അഷ്റഫ് ,ബിലാൽ നൗഷാദ് ,ഹന്ന പർവിൻ, ഹനാൻ ഷാഫി എന്നിവർ പ്രസംഗിച്ചു.ദേവ തീർത്ഥ എം രാജ്  കവിതാവിഷ്കാരം നടത്തി.അധ്യാപകരായ മഹേഷ് സി.ടി, സിജോ തോമസ്,നസീറ, സിയാദ് സി.എം, ഷെഫീന എന്നിവർ പ്രോഗ്രമിന് നേതൃത്വം നൽകി.    മാനേജർ പി.എ. ഹാഷിം, പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് കെ.പി ഷെഫീഖ്, ഇ എം സാബിർ, അക്ബർ സ്വലാഹി എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.  

പ്രാദേശികം

മറ്റയ്ക്കാട് അബ്ദുറഹ്മാൻ റോഡ് ഉദ്ഘാടനം ചെയ്തു

വളരെ കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു റോഡ്... ഈരാറ്റുപേട്ട നഗരസഭയിലെ ഡിവിഷൻ 17 കൊല്ലാംകണ്ടം -കൊട്ടുകപള്ളി ഭാഗത്തേക്ക്‌ നേരിട്ട് പോകാൻ കഴിയുന്ന രീതിയിലാണ് റോഡ് നിർമിച്ചത്..മുനിസിപ്പൽ ചെയർപേഴ്സൺ ശ്രിമതി സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിന് ഡിവിഷൻ  കൗൺസിലർ ശ്രീമതി റിസ്‌വാനാ സവാദ് സ്വാഗതം ആശംസിച്ചു... മുനിസിപ്പൽ കൗൺസിലർ മാരായ അനസ് പാറയിൽ,KPസിയാദ്, ഹബീബ് കപ്പിത്താൻ,നാസർ വെള്ളുപ്പറമ്പിൽ,ഷൈമ റസാഖ്,ലീന ജയിംസ് എന്നിവർ ആശംസകൾ നേർന്നു.. അബൂബക്കർ നന്ദി പ്രകാശിച്ചു

പ്രാദേശികം

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ജാഗ്രത സദസ്.

ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യമാണ് പ്രതിരോധം എന്ന പ്രമേയം മുൻനിർത്തി  മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഗ്രത സദസ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം ഫുഡ് ബുക്ക് ഓഡി റ്റോറിയത്തിലാണ്'ജാഗ്രത സദസ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്  അഡ്വ.മുഹമ്മദ് ഷാ വിഷയാവതരണം നടത്തി. ഭരണഘടനയെയും ജുഡീഷറിയെയും തകർത്ത് ഫാഷിസം അരങ്ങ് വാഴുമ്പോൾ ജനാധിപത്യ പ്രതിരോധം മാത്രമാണ് പരിഹാരമെന്നും വർഗീയതയും പ്രതി വർഗീയതയും നാടിന് ആപത്ത് മാത്രമാണ് നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു. ആൻ്റോ ആൻ്റണി എം.പി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഓമന ഗോപാലൻ, സുഹ്റ അബ്ദുൽ ഖാദർ , മുഹമ്മദ് നദീർ മൗലവി,ജോയ് ജോർജ്, ഫാ. അഗസ്റ്റിൻ പാലക്ക പറമ്പിൽ, പ്രൊഫ. റെജിമേക്കാട്ട് ,എം ജി ശേഖരൻ, എ.എം .എ ഖാദർ ,അഡ്വ. പീർ മുഹമ്മദ് ഖാൻ, അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി എ  ഹാഷിം ,പി ഇ മുഹമ്മദ്‌ സക്കീർ, സുബൈർ മൗലവി, ഹാരിസ് സ്വലാഹി, ഹസീബ് വെളിയത്ത്, തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ നൂറുകണക്കിന്  നേതൃത്വങ്ങൾ പരിപാടിയിൽ അണിനിരന്നു. വിഎം സിറാജ് സ്വാഗതവും അഡ്വ. വിപി നാസർ നന്ദിയും പറഞ്ഞു.

പ്രാദേശികം

ബഹുസ്വരത ഇന്ത്യയുടെ ആത്മാവെന്ന്: ഗവ.ചീഫ് വിപ്പ്

ഈരാറ്റുപേട്ട: ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും അത് കൈമോശം വരാൻ ആരെയും അനുവദിക്കരുതെന്നും കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അഭിപ്രായപ്പെട്ടു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയമത്തിൽ ഡിസംബറിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മത സൗഹാർദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കുന്നതിൽ     മുജാഹിദ് പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വക്കം മൗലവിയും സീതി സാഹിബും ഇതിൽ മാതൃക കാട്ടിയെന്നുംഅദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ആസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി എച്ച്. ജാഫർ, സെക്രട്ടറി എച്ച്.ഷാജഹാൻ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, നാസിറുദ്ദീൻ റഹ്മാനി, ടി.എ.ജബ്ബാർ, എൻ.വൈ.ജമാൽ, അക്ബർ സ്വലാഹി, പി.പി.എം.നൗഷാദ്, സക്കീർ വല്ലം എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

പ്രവാചകസ്മരണയിൽ നാടെങ്ങും നബിദിനാഘോഷം.

ഈരാറ്റുപേട്ട: സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിച്ച് മുഹമ്മദ് നബിയുടെ ജൻമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ  മദ്രസകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 8 മണിക്ക് നബിദിന സന്ദേശ റാലി നടത്തി. പുതുപ്പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കോസ് വേ വഴി ചേന്നാടു കവല ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി  കടുവാമുഴി ബസ്റ്റാന്റിൽ സമാപിച്ചു. വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വൈകുന്നേരം 5 മണിക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ മുതിർന്നവരുടെ നബിദിന സന്ദേശ റാലി നടത്തി.കടുവാമുഴി മസ്ജിദ് നൂർ അംഗണത്തിൽ നിന്നും ആരംഭിച്ച് തെക്കേക്കര ചുറ്റി നൈനാർ പള്ളിയിൽ  സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനം നടത്തി.  ആരായിരുന്നു പ്രവചകൻ എന്ന് തല കെട്ടിൽ ഒടിയപാറ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് നൗഫൽ ബാഖവി,സെക്രട്ടറി അർഷദ് ബദരി, ട്രഷറർ അനസ് മന്നാനി, സുബൈർ മൗലവി തുടങ്ങിയ മേഖലയിലെ മുഴുവൻ ഉസ്താദുമാരും പരിപാടിക്ക് നേതൃത്വം നൽകി.  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ടൗൺ ഡിവിഷൻ പാണം തോട് -വേലം തോട് റോഡ് അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു

ഈരാറ്റുപേട്ട:  ടൗൺപ്രദേശത്ത് ഏറ്റവും കൂടുതൽ വികസന സാധ്യതകളുള്ള  പാണം തോട് -വേലം തോട് റോഡ് ബഹു:പൂഞ്ഞാർ എം.എൽ.എ. സബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു, എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം ഘട്ട പണി പൂർത്തീകരിച്ചത്, തുടർ വർക്കിനുള്ള ബാക്കി തുക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുമെന്നും എം.എൽ.എ. ഉറപ്പ് നൽകി , ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാർഡ് കൗൺസിലർ ഡോ: സഹില ഫിർദൗസ് സ്വാഗതം പറഞ്ഞു, നഗരസഭ വൈസ് ചെയർമാൻ അഡ്വ: വി.എം.ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി, നഗരസഭ കൗൺസിലർമാരായ പി.എം  അബ്ദുൽ ഖാദർ ,എസ്.കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, അൻസൽ ന പരി ക്കുട്ടി എന്നിവരും ഐ.എൻ.എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരു പറമ്പിൽ, ഹസീബ് വെളിയത്ത്, എം.എഫ് അബ്ദുൽ ഖാദർ സാർ എന്നിവരും സംസാരിച്ചു, ഇർഷാദ് വേലം തോട്ടിൽ നന്ദിയും പറഞ്ഞു പ്രദേശവാസികളും നാട്ടുകാരും MGHS വിദ്യാർത്ഥികളും പങ്കെടുത്തു

പ്രാദേശികം

മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിൽ വ്യാപകമായ അഴിമതി: എൽഡിഎഫ്

പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിൽ നിലവിലെ ഭരണസമിതി സമീപകാലത്ത് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടത്തുന്നുവെന്ന് എൽഡിഎഫ്.  ബാങ്കിൽ കഴിഞ്ഞ മാസം 18-ാം തീയതി നടത്താനിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇപ്പോഴത്തെ ഭരണസമിതി തിരിച്ചറിയാൽ കാർഡുകൾ നിയമവിരുദ്ധമായി വിതരണം നടത്തുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തന മേഖലയ്ക്ക് വെളിയിൽ നിന്നും നിയമം വിട്ട് ധാരാളം ആളുകളെ അംഗങ്ങളാക്കുകയും, വിവിധ ശാഖകളിൽ ഓഹരി ഉടമകളുടെ തിരിച്ചറിയൽ കാർഡുകൾ നൽകാതെ അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്താനുള്ള അവകാശം മനഃപ്പൂർവ്വം നിലവിലുള്ള ഭരണസമിതി നിഷേധിച്ചിരിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ ആഫീസിൽ നിന്നും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാങ്കിൽ സ്വജന പക്ഷപാതവും ധൂർത്തും നടത്തുന്നതായി ജൂണിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. ആർബിഐയുടയോ, വകുപ്പിന്റയോ അനുമതിയില്ലാതെ വിവിധ ലോണുകളിൽ പതിനൊന്നര കോടിയോളം രൂപ ഇളവ് നൽകി.  ഇതിൽ തന്നെ 7.20 കോടി രൂപ ഭരണസമിതി അംഗങ്ങളുടെ കുടുംബാഗങ്ങൾക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. കൂടാതെ ജീവനാകരുടെ ഉല്ലാസ യാത്ര, ശാഖകളുടെ കമ്പ്യൂട്ടർ വത്കരണം, അരുവിത്തുറ ശാഖയുടെ നിർമാണം, ഹെഡ് ഓഫീസ് മേൽകൂര നിർമാണം എന്നിവയിൽ വാൻ സാമ്പത്തിക ക്രമകേടുകൾ, സംവരാണങ്ങൾ അട്ടിമറിച്ച് അനധികൃത നിയമനം, പ്രമോഷൻ മതിയായ ഇടുകളില്ലാതെ ലോൺ തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ജോയിന്റ് രജിസ്ട്രാർ അന്വേഷണത്തിൻ ഉത്തരവിട്ടിരിക്കുകയാണ്. അന്വഷണം നടന്നാൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൂടുതൽ അഴിമതികൾ പുറത്ത് വരുമെന്ന് ഭയന്ന് നിലവിൽ ഭരണസമിതി അന്വഷണത്തിനെതിരെ കോടതിയെ സമീപിക്കുകയും എന്നൽ കോടതി വകുപ്പിന് അനുകൂലമായി ഇടകാല ഉത്തരവ് നൽകിയിരിക്കുകയാണ്. ഇളവ് നൽകിയതിന്റെ ഭാഗമായി ഭരണ സമിതിയിലെ ജനപ്രതിനിധിക്ക് മൂന്ന് കോടിരൂപ ലഭിച്ചുവെന്നാണ് ബാങ്ക് വൃത്തങ്ങളിൽ നിന്നും അറിഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി ഓഹരി ഉടമകൾക് ലാഭ വിഹിതം നൽകാത്ത് ബാങ്ക് നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള അർബൺ ബാങ്കാണ്. ഭരണസമിതിയുടെ കൊള്ള ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. നിലനിൽപ്പ് പരുങ്ങലിലായപ്പോൾ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഏതുവിധേനയും ഭരണം നിലനിർത്താൻ നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നു. വർഗ്ഗീയ പാർട്ടികളുട ഭാരവാഹികളെ തന്നെ തങ്ങളുടെ പാനലിൽ ഉൾപ്പെടുത്തിക്കൊണ്ട് ആർ.എസ്.എസ്. ,സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ബാങ്കിനെ പണയപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ സാധാരണക്കാരായ ഓഹരി ഉടമകൾ ഒരിക്കലും അനുവദിച്ചുകൊടുക്കുകയില്ലെന്നും എൽഡിഎഫ് നേതാക്കളായ രമേഷ് ബി വെട്ടിമറ്റം, എംജി ശേഖരൻ, ജോഷി മൂഴിയാങ്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പ്രാദേശികം

ലോകവയോജനദിനത്തിൽ എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരുണ അഭയകേന്ദ്രത്തിൽ

ഈരാറ്റുപേട്ട.  എം ഇഎസ് കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് .  അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ  പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  . തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി