വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

തപാൽ വാരാചരണം

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫിന്റെ ആഭിമുഖ്യത്തിൽ തപാൽ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിദ്യാർത്ഥികൾ ലഹരിക്കെതിരെ കത്തുകളെഴുതി പോസ്റ്റു ചെയ്തു. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും വിദ്യാർത്ഥികളുടെ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടും കേരള മുഖ്യമന്ത്രിക്ക് 101 കത്തുകളാണ് വിദ്യാർത്ഥികൾ പോസ്റ്റു ചെയ്തത്. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻമാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ.കെ വിനു തപാൽ സംവിധാനങ്ങളെക്കുറിച്ചും ലഹരിയുടെ വിപത്തുകളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട പോസ്റ്റുമാൻ അഖിൽ കുമാർ , അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ ,ടെ സിമോൾ മാത്യു , കെ.ശോഭ , ജയൻ പി.ജി, അനസ് റ്റി.എസ്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമലുത്ഫുള്ള എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുമി . കെ എം നന്ദിയും പറഞ്ഞു.

പ്രാദേശികം

ജലവിതരണ പദ്ധതി ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട . നഗരസഭയുടെ മേജർ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കാട്ടാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പുതിയ അംഗൻവാടി സബ് സെൻ്റർ  കെട്ടിടത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും രാജ്യസഭ എം.പിയുമായ അഡ്വ .ജെ ബി മേത്തർ നിർവ്വഹിച്ചു.ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ കൗൺസിലർമാരായ സുനിത ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ ,നാസർ വെള്ളൂപ്പറമ്പിൽ ,സുനിൽ കുമാർ ,പി .എം അബ്ദുൽ ഖാദർ ,അൻസൽനപരിക്കുട്ടി ,അൻസർ പുള്ളോലിൽ ,ഫാസില അബ്സാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനസ് നാസർ ,സി.പി ബാസിത് ,കെ.ഐ നൗഷാദ് ,അഡ്വ.ജെയിംസ് വലിയ വീട്ടിൽ ,കെ.ഇ.എ ഖാദർ ,റസാഖ് മoത്തിൽ ,സിറാജ് പടിപ്പുരയ്ക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വിമൺ എംപവർമെന്റ് സെന്ററിന്റെ  പ്രവർത്തനോദ്ഘാടനം രാജ്യസഭാംഗം അഡ്വ.ജെ ബി മേത്തർ എം.പി നിർവ്വഹിച്ചു

ഈരാറ്റുപേട്ട .മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വിമൺ എംപവർമെന്റ് സെന്ററിന്റെ  പ്രവർത്തനോദ്ഘാടനം രാജ്യസഭാംഗം അഡ്വ.ജെ ബി മേത്തർ എം.പി നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ട്രസ്റ്റ് ചെയർമാൻ ഡോ: എം.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഈ സെന്ററിൽ നിന്നും വിവിധ മൽസര പരീക്ഷാ , സ്കോളർഷിപ്പ് പരിശീലനങ്ങൾ, എഫക്ടീവ് പേരന്റിംഗ് ക്ലാസ്സുകൾ, സ്കോൾ കേരള ഡി.സി എ ടെയിനിംഗ് , കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ്സുകൾ, ഹയർ സ്റ്റഡീസ്, സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് , എപ്ലസ് നേടിയവർക്കുള്ള പിന്തുണാ സഹായങ്ങൾ , കൗൺസലിംഗ് സെൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. യോഗത്തിന്ഡോ: ആസാദ് മൂപ്പൻ ഓൺലൈനിലൂടെ സന്ദേഷം നൽകി. മാനേജർ പ്രൊഫ.എം.കെ ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്കൂൾ അദ്ധ്യാപിക മഞ്ജു . കെ.എം നെയും , ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് വിന്നർ അവാർഡ് നേടിയ ഹയർ സെക്കന്ററി വിഭാഗം അധ്യാപിക സജന സഫറുവിനെയും ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, നഗരസഭാ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പി.ടി.എ.പ്രസിഡന്റ് ബൽ ക്കീസ് നവാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ കെ.എം ഫൗസിയാ ബീവി സ്വാഗതവും, ഹെഡ് മിസ്ട്രസ് എം.പി ലീന നന്ദിയും പറഞ്ഞു.

പ്രാദേശികം

പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം ജീവനെടുത്തു: മീനച്ചിലാറിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

 ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയിൽ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 15 വയസ്സായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു  അഫ്സലും അനുജനും സുഹൃത്തും. ആറിൻ്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും  ചേർന്ന്  നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രാദേശികം

എം ഇ.എസ് കോളജിൽ ലോക തപാൽദിനാചരണം നടത്തി

ഈരാറ്റുപേട്ട .എം ഇ.എസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകതപാൽദിനം ആചരിച്ചു . ഇമെയിൽ പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ വരവോടെ  ഇല്ലാതായ കത്തെഴുത്ത് പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമ്മക്കൊരു കത്ത് എന്ന പേരിൽ ഒരു കത്തെഴുത്ത്മത്‌സരം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു . 35 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി മലയാള വിഭാഗംമേധാവി മനോജ് നേതൃത്വംനൽകി

പ്രാദേശികം

വലിയവീട്ടിൽകടവ്-മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡിലെ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പ്രസിദ്ധമായ മൂർത്തട്ടക്കാവ് ദേവി ക്ഷേത്രത്തിലേക്ക് ഉള്ള ഏക ഗതാഗതമാർഗം ആയ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് എന്ന റോഡ്  വർഷങ്ങളായി  തകർന്നു കിടന്നിരുന്നതു മൂലം ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യാത്ര ഏറെ ദുഷ്കര മായിരുന്നു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ തോടെ  ക്ഷേത്രത്തിലേക്ക് എത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും സുഗമമായി സഞ്ചാര യോഗ്യമായിരിക്കുകയാണ്.  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ്ജ് ജോസഫ് വെള്ളൂകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിജു ആക്കക്കുന്നേൽ, സ്‌കറിയ പൊട്ടനാനി, റോഡ് നിർമാണ കമ്മറ്റി അംഗങ്ങളായ വിനീത് ജി നായർ, മനു കെ. എം, രതീഷ് കൈപ്പടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

കോടതി വളപ്പിലെ സംരക്ഷണഭിത്തി യാത്രകാർക്ക് ഭീഷണിയാകുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് റോഡിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഇടിഞ്ഞ് വീഴാറായ സംരക്ഷണ ഭിത്തി വാഹനങ്ങൾക്കും വഴി യാത്ര കാർക്കും ഭീഷണി യാകുന്നു.ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, അരുവിത്തുറ സെൻറ് ജോർജ്, ഹൈസ് സ്ക്കൂൾ  ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് ഇവിടെ. സ്കൂൾ വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെ പല ആവശ്യങ്ങൾക്കായി ദൈനം ദിനം നൂറ് കണക്കിന് പേർ യാത്ര ചെയ്യുന്ന റോഡിന് സൈഡിലാണ്  വലിയ പൊക്കത്തിലുള്ള സംരക്ഷണഭിത്തി നിലകൊള്ളുന്നത്. സംരക്ഷണ ഭിത്തി നാല്മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞതായിട്ടാണ് പരിസരവാസികൾ പറയുന്നത്. കോടതിയിലേക്കും മറ്റ്  പല ഓഫീസുകളിലേക്കും  എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്തിരുന്നത് ഈ ഭാഗത്തായിരുന്നു. എന്നാൽ ഇപ്പോ ഇവിടെ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാറില്ല. ഇടിഞ്ഞ് വീഴാറായ ഭിത്തി പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രാദേശികം

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ ക്യാമ്പ്

ഈരാറ്റുപേട്ട : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു)കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ്   വാഗമൺ കെ.സി.എം സെന്ററിൽ പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.  കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിച്ചുസംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്,  ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ , ജോസ് ആൻഡ്രൂസ്, ബാബു തോമസ്, ജില്ലാ സെകട്ടറി രാജു കുടിലിൽ തുടങ്ങിയവർ സംസാരിച്ചു.ഞയറാഴ്ച നടന്ന സമാപന സമ്മേളനം ആഷിക് മണിയംകുളം ഉദ്ഘാടനം ചെയ്തു.എ.എസ് .മനാഫ് അധ്യക്ഷത വഹിച്ചു പി.എം അബ്ദുൽ സലാം, എസ് ദയാൽ, സന്തോഷ് വർമ്മ ,ഷൈജു തെക്കുംചേരി, മനോജ് പുളിവേലിൽ എ.കെ.നാസർ, എൻ .വി പ്രസേനൻ, എന്നിവർ സംസാരിച്ചു.