വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം

ഈരാറ്റുപേട്ട : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു.യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല. അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ.

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു,  ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ നടന്ന സസ്യശാസ്ത്ര സെമിനാറിൻ്റെയും ബോട്ടണി അസോസിയേഷൻ്റെയും ഉദ്ഘാടനം  നിർവഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യജാലങ്ങളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപിനാധാരമാണെന്നും അദ്ധേഹം പറഞ്ഞു. ബോട്ടണി അസോസിയേഷൻ പ്രസിഡൻ്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എം ഇ എസ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു.

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ നാഷണൽ സർവീസ് സ്കീമിന്റ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ഇൻറർ ഡിപ്പാർട്ട്മെൻ്റൽ ത്രീസ് ഫുട്ബോൾ മത്സരം നടത്തി. ഉമർ മുഖ്താർ നയിച്ച ടീം വിജയികളായി. വിജയികൾക്ക് പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് ട്രോഫി നൽകി. എൻ എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ് മി സുഹാന , കലാധരൻ സി.പി , റസിയ യൂസഫ് , വൊളണ്ടിയർ സെക്രട്ടിമാരായ ഉമർ മുഖ്താർ , ആമിനാ അഫ്സൽ എന്നിവർ നേതൃത്വം നൽകി.  

പ്രാദേശികം

അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പൂഞ്ഞാർ: അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രീഷ്യനായ  യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. പൂഞ്ഞാർ കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.  ജോമീസിനെ ഷോക്കേറ്റ ഉടൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

പ്രാദേശികം

വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

ഈരാറ്റുപേട്ട. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്ത‌ിവയ്‌പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമായി ജില്ലാ കളക്ടർ രൂപീകരിച്ചിരിക്കുന്ന സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 18 സ്ഥപനങ്ങളിൽ നടത്തിയ പരിശോധനയിൽ 3 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി.തുടർനടപടികൾക്കായി കളക്ടർക്ക്റിപ്പോർട്ട് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുന്നതാണ്.ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും പൂഴ്ത്ത‌ിവയ്‌പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമായി ജില്ലാ കളക്ടർ രൂപീകരിച്ചിരിക്കുന്ന സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് ഈരാറ്റുപേട്ടയിലെ വ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്‌. പരിശോധനയിൽ താലൂക്ക് സപ്ലൈ ആഫീസർ സജനി ബി,ഡെപ്യൂട്ടി തഹസീൽദാർ വിനോദ്ചന്ദ്രൻ, ഫുഡ് സേഫ്റ്റി ഓഫീസർനിമ്മി അഗസ്റ്റിൻ, ലീഗൽ മെട്രോളജിഇൻസ്പെക്ടർ ബിനുമോൻ പി കെ,റേഷനിംഗ് ഇൻസ്പെക്ടർമാരായടോബിൻ ജേക്കബ്, സിൽവിസമുവേൽ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട .കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു.കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു.വൈസ് ചെയർമാൻ adv മുഹമ്മദ്‌ ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ്  തുടങ്ങിയവർ  സംസാരിച്ചു  

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ.

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ "ഫിഫ്ത്ത് എസ്റ്റേറ്റ്" മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം "കണ്ണൂർ സ്ക്വാഡ്" തിരക്കഥാകൃത്ത്  മുഹമ്മദ് ഷാഫി നിർവഹിച്ചു.നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക്   അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്..  മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ   മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും  അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, മീഡിയ ഡിപ്പാർട്ട്മെന്റ് മേധാവി ജൂലി ജോൺ, അസോസിയേഷൻ പ്രസിഡന്റ് ജെയിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

എം ഇ എസ് കോളജിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട ; എം ഇ എസ് കോളജിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ പ്രചരണത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ലോക സാക്ഷരതാ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സാക്ഷരതാ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്റർ പ്രദർശനം, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടത്തി. വൈസ് പ്രിൻസിപ്പൽ പി.എ യാസിർ ദിനാചരണം ഉദ്ഘാടനം ചെയ്തു.