വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഇന്ന് മുതൽ ട്രാഫിക്ക് പരിഷ്കരണം കർശനമായി നടപ്പാക്കുന്നു

ഈരാറ്റുപേട്ട .നഗരത്തിൽ ഇന്ന് ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്ക്കരണംകർശനമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.ട്രാഫിക്ക്പരിഷ്ക്കരണക്കമ്മിറ്റിയും നഗരസഭ കൗൺസിലും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ ,വ്യാപാരി, ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികൾ മുതലായവരുടെ സംയുക്ത തീരുമാനം അനുസരിച്ച് രണ്ട് മാസത്തെ നിരന്തരമായ ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പത്തിന ട്രാഫിക് പരിഷ്ക്കാരങ്ങൾ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു  ദിശാ ബോർഡുകൾ ,ട്രാഫിക് മീഡിയനുകൾ, നിരീക്ഷണ ക്യാമറകൾ ,പോലീസ് ,ഹോം ഗാർഡ്, നഗരസഭ ജീവനക്കാർ തുടങ്ങിയ സംവിധാനത്തിൽ പൂർണ്ണമായും പൊതുജന സഹകരണത്തോടുകൂടിയാണ് ഈ ട്രാഫിക് പരിഷ്ക്കാരം ഈരാറ്റുപേട്ടയിൽ ഇന്ന് ആരംഭിക്കുന്നത്.  എല്ലാ മാസവും ആദ്യവാരം ട്രാഫിക് അവലോകന മീറ്റിംഗ് നടത്തുവാനും വെള്ളിയാഴ്ച ചേർന്ന ട്രാഫിക്ക് പരിഷ്ക്കരണക്കമ്മിറ്റി തീരുമാനിച്ചതായും പോലീസ് ,ഗതാഗത വകുപ്പ് ,റവന്യു ,പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരും ,നഗരസഭ ജീവനക്കാരും ട്രാഫിക്ക് അവലോകന യോഗത്തിൽ പങ്കെടുത്തതായും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,ട്രാഫിക്ക് പരിഷ്ക്കരണ സമിതി അംഗങ്ങളായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ ,അബ്ദുൽ ലത്തീഫ് ,പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ റഷീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

പ്രാദേശികം

ഈരാർകപ്പ് - ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന് നാളെ ഈരാറ്റുപേട്ട സ്പോർട്ടിഗോയിൽ തുടക്കം

ഈരാറ്റുപേട്ട. ക്രിക്കറ്റിലെ കേരളത്തിലെ പ്രമുഖ  8 ടീമുകൾ മാത്രം അണിനിരത്തി കൊണ്ട് ശനി, ഞായർ (28 ,29 )തിയതികളിൽ നടയ്ക്കൽ സ്പോട്ടിക്കോ ടർഫിൽ ആൾ കേരള ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കും. ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ആന്റോ ആൻറണി എം.പി മൽസരം ഉദ്ഘാടനം ചെയ്യും അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യാ തിഥി ആയിരിക്കും മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക് ഒന്നാം സമാനമായി 50000 രൂപയും ട്രോഫിയും സ്പോൺസർ ചെയുന്നത് Go ഗ്രിൽ മന്തി മഹൽ ഈരാറ്റുപേട്ടയും  രണ്ടാം സ്ഥാനാർക്കുള്ള 25000 രൂപ ക്യാഷ് പ്രൈസ് സ്പോൺസർ ചെയുന്നത് റെഡ് ടാഗ് മെൻസ് വെയർ  ഈരാറ്റുപേട്ടയും ട്രോഫി സ്പോൺസർചെയുന്നത് മാലിക് ഗ്രൂപ്പ്‌ മാണ്. ഞായറാഴ്ച സമാപന സമ്മേളണം ഉദ്ഘടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവ്വഹിക്കും സമ്മാന വിതരണംസിനിമ താരം പാഷാണം ഷാജി നിർവ്വഹിക്കും എല്ലാ കായിക പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ബഹുനില കെട്ടിടം മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട :  ഗവ.ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടത്തിൻ്റെ   ഉദ്ഘാടനം ഒക്ടോബർ 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്കുള്ള സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം രൂപീകരിക്കാനുള്ള യോഗത്തിൽ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ഫാത്തിമ മാഹീൻ, വിദ്യാ കിരണം കോർഡിനേറ്റർ കെ.ജെ.പ്രസാദ്,പ്രിൻസിപ്പൽ എസ്.സജാദ്,വി. എം  അബ്ദുള്ള ഖാൻ, വി.എം.സിറാജ്, ബിൻസ് ജോസഫ്,സിസി പൈകട,പി.പി.നൗഷാദ്,അഗസ്റ്റിൻ സേവ്യർ,മുജീബ് മടത്തിപ്പറമ്പിൽ, അനസ് കൊച്ചെപ്പറമ്പിൽ,എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം - ആൻ്റോ ആൻ്റണി എംപി (രക്ഷാധികാരി),അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ (ചെയർമാൻ), നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ,അഡ്വ.മുഹമ്മദ് ഇല്യാസ് (വൈസ് ചെയർമാൻമാർ)അനസ് പാറയിൽ (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ ജന പ്രതിനിധികളെ ഉൾപ്പെടുത്തി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

പ്രാദേശികം

റെഗുലേറ്റർ കം ബ്രിഡ്ജ് :ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട വടക്കേക്കരയിൽ റെഗുലേറ്റർ കം ബ്രിഡ്ജി(RCB) നുള്ള സാധ്യതാ പഠനത്തിന് മുന്നോടിയായി മൈനർ ഇറിഗേഷൻ എക്സി എഞ്ചിനിയർ കോട്ടയം, MVIP പ്രൊജക്ട് ഡിവിഷൻ കൂത്താട്ടുകുളം ,മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സി.  എൻജിനിയർ &അസി. എൻജിനിയർ പാലാ, തുടങ്ങിയവരുടെ നേതൃത്വത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സൈറ്റ് സന്ദർശനം നടത്തി.  ഈരാറ്റുപേട്ടയിലെ കുടിവെള്ള പ്രശ്നത്തിനും, പുഴയിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് ഒഴിവാക്കി അടിക്കടിയുണ്ടാവുന്ന പ്രളയദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ RCB ക്ക് കഴിയും എന്നു കരുതുന്നു, ടൗൺ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വാഹന ഗതാഗതം സാധ്യമായ പാലം കൂടി പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ ടൗണിലെ ഗതാഗത കുരുക്ക് കുറക്കുന്നതിനും സഹായകരമാകും. പദ്ധതി പൂർത്തിയാകുമ്പോൾ രണ്ട് പുഴകളിലുമായി രൂപപ്പെടുന്ന ജലാശായത്തിൽ പ്രാദേശിക ജല ടൂറിസം പ്രൊജക്റ്റ്‌ നടപ്പാക്കാനും സാധിക്കും. 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ RCB  ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട ടൗൺ -തടവനാൽ ചെക്ക് ഡാമും, ഈറ്റിലക്കയം ചെക്ക് ഡാമും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന എം.എൽ.എ   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ എന്നിവരുമായി എക്സിക്യുട്ടീവ് എഞ്ചിനീയർ ഫോൺ മുഖാന്തിരംആശയ വിനിമയം നടത്തി..

പ്രാദേശികം

മഴവിൽ റസിഡൻ്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: നടയ്ക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷന്റെ  പുതിയ ഭാരവാഹികളായി  പി.എം മുഹമ്മദ് ആരിഫ് പുത്തൻപറമ്പിൽ ( പ്രസിഡൻ്റ് ) , വി.ടി.ഹബീബ് വെട്ടിയ്ക്കൽ ( ജനറൽ സെക്രട്ടറി ) കെ.കെ സാദിക് മറ്റക്കൊമ്പനാൽ ( ട്രഷറർ ) എന്നിവരെ വീണ്ടും  എതിരില്ലാതെ  തെരഞ്ഞെടുത്തു.  

പ്രാദേശികം

കെ .എൻ.എം. കോട്ടയം ജില്ലാ കൺവൻഷൻ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കെ.എൻ.എം കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവൻഷൻ 27 ന് വെളളിയാഴ്ച്ച വൈകുന്നേരം 4  ന് ഈരാറ്റുപേട്ട മസ്ജിദുസ്സലാം ഓഡിറ്റോറ്റയത്തിൽ നടക്കും.കെ.എൻ.എം ,ഐ.എസ്.എം സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും പൂഞ്ഞാറിൽ നടന്നു.

പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും  പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുൾ റസാഖ് കെ. എസ്സ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 80 വയസ്സ് പൂർത്തികരിച്ച അംഗങ്ങൾ, എസ്.എസ്. എൽ. സി. , പ്ലസ് 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ്സ് നേടിയ കുടബാഗങ്ങൾ, യുവ കവയത്രിമാർ എന്നിവരെ ആദരിച്ചു. യൂണിറ്റ് അംഗങ്ങളും കുടുംബാഗങ്ങളും അവതരിപ്പിച്ച കലാ പരിപാടികളും ചടങ്ങിന് മോഡി കൂട്ടി.

പ്രാദേശികം

'ഡിവൈൻ മാരത്തോൺ' 29 ന്

ഈരാറ്റുപേട്ട: ഡിവൈൻ എജുക്കേഷണൽ സെന്റർ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 7മണിക്ക് ഡിവൈൻ മാരത്തോൺ എന്ന പേരിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് ഇങ്ങനൊരു മാരത്തോൺ സംഘടിപ്പിക്കുന്നത്. ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും വിവിധ ക്ലബ്ബുകളും പങ്കാളികളാകുന്ന മാരത്തോൺ നടക്കൽ ഹുദാ ജംഗ്ഷനിൽ നിന്ന് തുടങ്ങി ടൗൺ ചുറ്റി മുട്ടം ജങ്ഷനിൽ സമാപിക്കും ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും മാരത്തോണിൽ രജിസ്റ്റർ ചെയ്യുന്നതിനും  9847694948