വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം ദില്ലി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം.  5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള  ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് .  ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എൻ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.  

ജനറൽ

മലപ്പുറത്തുകാരൻ‌ 'മൂസ' ആയി സുരേഷ് ​ഗോപി; 'മേ ഹും മൂസ' ബുക്കിം​ഗ് ആരംഭിച്ചു

വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിം​ഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്.  കേരളത്തിലെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ​ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്.  മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.  അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് മികച്ചൊരു സിനിമയെയാണ് സമ്മാനിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയർ ആരംഭിച്ചിരുന്നു.     

ജനറൽ

എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട്

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോള്‍ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളര്‍ച്ചയ്ക്കും വികാസത്തിനും പ്രാതല്‍ നിര്‍ബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. തയ്യാറാക്കുന്ന വിധം എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേര്‍ക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേര്‍ത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

ജനറൽ

രാത്രിയില്‍ കറങ്ങി നടക്കും, സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനം; ഏകലവ്യന്‍ പിടിയിൽ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വട്ടപ്പാറ മണലി സ്വദേശിയായ ഏകലവ്യൻ (30) ആണ് വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയിലാണ് പ്രതിയെ പിടികൂടിയത്.  ലഹരിവസ്തുക്കൾക്ക് അടിമയാണ് പ്രതിയെന്നും മദ്യലഹരിയിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാവ്  സ്ത്രീകൾ മാത്രമുള്ള വീടുകളുടെ മുന്നിലെത്തി നഗ്നത പ്രദർശനവും അതിക്രമവും നടത്തിവരുകയാണെന്നും ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വട്ടപ്പാറ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകളും നിരവധി പരാതികളും വട്ടപ്പാറ സ്റ്റേഷനിൽ നിലവിലുണ്ട്.  നേരത്തേയും നഗ്നതാ പ്രദര്‍ശനത്തിന്  നിരവധി പരാതികൾ ഏകലവ്യനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുട പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ  എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇൻഡ്യ

'കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ നടത്തുന്നത് ആർഎസ്എസും പോപ്പുലർ ഫ്രണ്ടും';വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ

ദില്ലി: കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ നടത്തുന്നത് ആർഎസ്എസും പോപ്പുലർ ഫ്രണ്ടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന  ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമർശം കേരളത്തിലെ സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണത്തിനും വേണ്ടിയുള്ളതാണെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. പ്രകോപനങ്ങൾ ഉണ്ടാക്കാതിരിക്കാനും ബിജെപി അധ്യക്ഷൻ ആർഎസ്എസിനോട് ഉപദേശിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ തീവ്ര സംഘടനകൾക്കുമെതിരെ എല്‍ഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് കർശന നടപടിയാണെന്നും കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദമുള്ളവരാണെന്നും അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും പിബി അഭിപ്രായപ്പെട്ടു. അതേസമയം, വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി പി എമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്‍ഡിപിഐ - സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് എസ്ഡിപിഐയെന്ന് എം വി ജയരാജനും കുറ്റപ്പെടുത്തി. ഇവരെ നിരോധിക്കുന്നത് ഒറ്റ മൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം

'ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം'; കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി:. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍  58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്.കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന്  ഹർജിയിൽ കുറ്റപ്പെടുത്തി.ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്

ജനറൽ

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

കൊച്ചി:വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.  ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്ബത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍നിന്നു ലഭിക്കാതാവുകയും ഭര്‍തൃമാതാവിന്റെ ഉപദ്രവം ഏറിവരികയും ചെയ്തതോടെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. യുവതി വിവാഹിതയായതിനാല്‍ ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവുമായി ചേര്‍ന്നുള്ള സംയുക്ത അപേക്ഷ വേണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഭാര്യയെ തിരിച്ചു സ്വീകരിക്കുന്നതില്‍ കോടതിയില്‍ പോലും ഭര്‍ത്താവ് അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് യുവതിയുടെ ആരോഗ്യത്തിനു ഗുണകരമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതും കോടതി പരിഗണിച്ചു. വിവാഹ മോചനത്തിനു രേഖകളില്ലെന്ന കാരണത്താല്‍ മാത്രം ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ തള്ളാനാവില്ലെന്ന് കോടതി വിലയിരുത്തി.

ജനറൽ

കെ പ്രശാന്ത് ഇനി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരം

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരം കെ പ്രശാന്ത് ഇനി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരം. ചെന്നൈയിൻ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈയിൻ ഇക്കാര്യം അറിയിച്ചു. 25കാരനായ താരം കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ ആറ് സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് പ്രശാന്ത്. 2017ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം ഐഎസ്എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ഇന്ത്യയുടെ മുൻ അണ്ടർ 14, 16, 20 ടീമുകളിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഐലീഗ് ക്ലബായ ചെന്നൈ സിറ്റിയ്ക്ക് വേണ്ടിയും പ്രശാന്ത് കളിച്ചിരുന്നു.