പേ വിഷബാധാ ദിനം ആചരിച്ചു.
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സാഫ് അംഗങ്ങൾ നിർമ്മിച്ച കൊളാഷുകൾ പേ വിഷബാധയുടെ ഭീകരത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്ന വിധം ശ്രദ്ധേയമായി. ജീവശാസ്ത്രാദ്ധ്യാപകൻ മുഹമ്മദ് ലൈസൽ വിഷബാധയെക്കുറിച്ചും റാബിസ് വൈറസ് മനുഷ്യ ശരീരത്തിൽ എത്തിച്ചേരുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും , പ്രഥമ ശുശ്രൂഷാരീതികളെക്കുറിച്ചും ക്ലാസ്സെടുത്തു. ഹെഡ് മിസ്ട്രസ്സ് എം.പി ലീന വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അദ്ധ്യാ പകരായ റസിയ, പാർവ്വതി, സുമി കെ.എം, ശ്രീജ. ഇ.വി , ഷൈലജ, റമീസ്. പി.എസ്, ജവാദ് ജയൻ എന്നിവർ പങ്കെടുത്തു.