വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വഖഫ് ഭേദഗതി ബിൽ കത്തിച്ച് വെൽഫയർ പാർട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: ജെ.പി.സിയെ നോക്കുകുത്തിയാക്കി ബി.ജെ.പി ഭരണകൂടം ചുട്ടെടുത്ത വംശഹത്യാ പദ്ധതിയായ വഖഫ് ഭേദഗതി ബില്ല് കത്തിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ടയിലെ വിവിധ യൂണിറ്റുകളിൽ   പ്രതിഷേധം നടത്തി. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും സ്വയംനിർണയാവകാശത്തിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രതിഷേധത്തിന് നടയ്ക്കൽ യൂണിറ്റിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിക്ക്, കാരക്കാട് യൂണിറ്റിൽ മണ്ഡലം സെക്രട്ടറി യൂസഫ് ഹിബ, മുരിക്കോലി യൂനിറ്റിൽ മുനിസിപ്പൽ പ്രസിഡന്റ് വി.എ. ഹസീബ്, ടൗൺ യൂണിറ്റിൽ ജില്ലാ ട്രഷറർ ഷാഫി പി.കെ. എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 വികസന സെമിനാർ

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി മാത്യു പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ശ്രീ. ആനന്ദ് ജോസഫ് തലപ്പലം, ശ്രീ. രജനി സുധാകരൻ തലനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ ബി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ, മെമ്പർമാരായ ശ്രീകല ആർ, ജോസഫ് ജോർജ്, മിനിസാവിയോ, രമമോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. എബി ലൂക്കോസ്, ബി.ഡി.ഒ, ശ്രീ. ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രാദേശികം

ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍ കത്തിച്ച് പ്രതിഷേധിച്ചു.

ഈരാറ്റുപേട്ട : വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഒളിയജണ്ടയാണ് എന്ന് എസ്.ഡി പി.ഐ. 'വഖ്ഫ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചതിനെതിരേ എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനവും തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ബിൽ കത്തിച്ച്  പ്രതിഷേധിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സി.എച്ച്. ഹസീബ് , സുബൈർ വെള്ളാപള്ളീൽ ഇസ്മായിൽ കീഴേടം, യാസിർ കാരയ്ക്കാട്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

കോട്ടയം

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ വച്ച് നടന്നു. ഹാഫിള് മുഹമ്മദ് അൽഫാസിൻറെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗംകേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പി ഇ മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ച യോഗം ഹജ്ജ് കമ്മിറ്റി ട്രെയിനർ റഫീഖ് അമ്പഴത്തിനാൽ സ്വാഗതമാശംസിച്ചു.  യോഗത്തിൽ ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ശിഫാർ കൗസരി തുടങ്ങിയവർ സംസാരിച്ചു   സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ. പി. ഷാജഹാൻ. അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ സാങ്കേതിക പരിശീലന ക്ലാസിന് നേതൃത്വം നൽകി. ജില്ലാ ട്രെയിനർ ശിഹാബ് പുതുപ്പറമ്പിൽ. ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ. നജീബ് കല്ലുങ്കൽ. മിസാബ് ഖാൻ. സിയാദ് ഖാലിദ്. സഫറുള്ള ഖാൻ. അൽത്താഫ് സലാം. മാഹിൻ പാറയിൽ. നാസർ പി എ. അജി കെ മുഹമ്മദ്. നാസർ ദാറുസ്സലാം. അഡ്വക്കറ്റ് സദറുൽ അനാം.ഫസീല. എന്നിവർ പങ്കെടുത്തു. വൈക്കം താലൂക്ക് ട്രെയിനർ അബൂബക്കർ വി എം നന്ദി രേഖപ്പെടുത്തി

പ്രാദേശികം

*തീക്കോയി ടൗണിൽ പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു

തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ ഒഴിപ്പിച്ചത്

കോട്ടയം

കോടതികൾ സന്ദർശിച്ചും ജഡ്ജിയുമൊത്ത് സംവദിച്ചും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾ

പൂഞ്ഞാർ : കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്. പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ ക്ലാസെടുത്തു.റൂണിയ എബ്രഹാം മോട്ടിവേഷൻ ക്ലാസ് നൽകി.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,എസ് പി സി ഓഫീസർമാരായ ടോണി തോമസ്, മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ

കോട്ടയം :പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ വീതവും, എരുമേലി 4, പൊൻകുന്നം 3, കോട്ടയം വെസ്റ്റ്,ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, വൈക്കം, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജില്ലയിൽ മൊത്തം ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 141 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ. 2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും.ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ വാഹനങ്ങൾ, രേഖകൾ ഇല്ലാതെ വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം തീർപ്പാക്കൽ പരിധിയിൽവരുമെന്ന് കോട്ടയം ആർ.ടി.ഒ. അറിയിച്ചു.