വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്. അതേസമയം ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്.  

കോട്ടയം

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചാർളി ഐസക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . |

കോട്ടയം: പാലാ: മുന്നിലവിൻ്റെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി ചാർലി ഐസകിനെ (യു.ഡി എഫ് ) തെരെഞ്ഞെടുത്തു.ഇന്ന് ചേർന്ന തെരെഞ്ഞെടുപ്പിലാണ് ചാർലിയെ തെരെഞ്ഞെടുത്തത് .ഇദ്ദേഹം ജോസഫ് ഗ്രൂപ്പ് അംഗമായിരുന്നെങ്കിലും മാണി ഗ്രൂപ്പിലേക്ക് കൂറ് മാറിയിരുന്നു.എന്നാൽ കുറ് മാറ്റ നിയമ മനുസരിച്ച് അംഗത്വം നഷ്ട്ടപ്പെടുമെന്നതിനാൽ അദ്ദേഹം മാണി ഗ്രൂപ്പിൽ നിന്നും രാജി വയ്ക്കുകയായിരുന്നു. മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിനെയാണ് ചാർലി ഐസക് പ്രതിനിധീകരിക്കുന്നത്. ചാർലിയുടെ പേര് ജോസഫ് ഗ്രൂപ്പിലെ ഷാൻറിമോൾ സാബു നിർദ്ദേശിച്ചു .കോൺഗ്രസിലെ പി.എൽ ജോസഫ് പിന്താങ്ങി. എൽ.ഡി.എഫ് അംഗങ്ങൾ ഹാജരായിരുന്നെങ്കിലും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

കേരളം

മണ്ണെടുത്തവർ മണ്ണിലേക്ക്; പുത്തുമലയിൽ കൂട്ടസംസ്കാരം, സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി നാട്

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത് .വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രം​ഗത്തുണ്ട്. അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

പ്രാദേശികം

ഫുട്ട്‌ബോൾ മാമാങ്കം 3.0. തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ് 💚

തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ്  ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി ഹൈസ്കൂൾ , എൽപി യുപി  അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഫുട്ബാൾ മത്സരം നടത്തി.  സ്കൂൾ HM ശ്രീമതി സിസി ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. വ്യത്യസ്ത ഹൗസ് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള മത്സരത്തിൽ ബ്ലൂ ഗ്രീൻ ഗ്രൂപ്പുകൾ ഫൈനൽ മത്സരം നടന്നു, ബ്ലൂ ഹൗസ് വിന്നർ പദവിയിലേക്ക്. വാശിയേറിയ മത്സരം നിയന്ത്രിച്ച് കൊണ്ട് അധ്യാപകർ നിന്ന്സീനിയർഅ സ്സിസ്റ്റൻ്റ് അഗസ്റ്റിൻ സർ റഫറിസ്ഥാനം അലങ്കരിച്ചു രാജി ടീച്ചർ ഇസ്മായിൽ സർ തുടങ്ങിയവർ  ഹിന്ദിയിലും അറബിയിലും  കമൻ്ററി നടത്തി മത്സരത്തിൻ്റെ മേന്മ വർധിപ്പിച്ചു സന്തോഷ് സർ  നിജാസ് സർ ബി, എഡ് വിദ്യാർത്ഥികളായഅൻഷാദ് അമീൻ തുടങ്ങിയവർ മത്സരത്തിൻ്റെ വിവിധ മേഖലകൾ നിയന്ത്രിച്ചു. .

പ്രാദേശികം

തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് രാജിവെച്ചു.

തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് രാജിവെച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പറന്മാരായ ശ്രീമതി മിനി ബിനോ, ലീനാ ജോർജ്, ബെറ്റി ബെന്നി, സ്‌കറിയ പൊട്ടനാനി, സുരേഷ് കാലായിൽ, ഓമന രമേശ്‌, ഷെറിൻ പെരുമാകുന്നേൽ, സന്ധ്യ ശിവകുമാർ, എ സി രമേശ് , ജോയിച്ചൻ കാവുങ്കൽ, ലിസ്സി തോമസ് അഴകത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിജി ജോർജ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.

കോട്ടയം

വയനാടിന്റെ മക്കൾക്ക് ഒരു കൈത്താങ്ങ്

കാഞ്ഞിരപ്പള്ളി പാറക്കടവ്  മുബാറക്ക് മസ്ജിദ് ഇമാം സക്കീർ ഹുസൈൻ മൗലവിയുടെ മക്കളായ, മുഹമ്മദ് മുബാറക്  മുഹമ്മദ് മുബഷിർ, ഉംറയ്ക്ക്പോകുന്നതിനു വേണ്ടി സ്വരൂപിച്ച പൈസ  വയനാടിന്റെ മക്കൾക്ക് വേണ്ടി കൈമാറുന്നു.  മുഹമ്മദ് മുബഷിർ പനമറ്റം ഹിദായത്തുൽ ഇസ്ലാംമദ്രസവിദ്യാർത്ഥിയും മുബാറക്, മദ്രസ പൂർവവിദ്യാർത്ഥിയും ആണ് ഇരുവരും ഇളംകുളം സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ്

പ്രാദേശികം

ഈരാറ്റുപേട്ട ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ ജോണി ജെ.പ്ലാത്തോട്ടം നിർവഹിച്ചു. പ്രഥമാധ്യാപിക സിസി പൈകട അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.അദ്ധ്യാപകരായ ജാൻസി ജേക്കബ്,അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ.

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന  സെമിനാർ സംഘടിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.  കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.