വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.  നാളെയും ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളം

മലയോര പട്ടയം: ജനകീയ കൺവെൻഷൻ നാളെ പുഞ്ചവയലിൽ

മുണ്ടക്കയം :എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട, കൊട്ടാരം കട, നൂറ്റിപ്പതിനാറ് , ഇരുമ്പൂന്നിക്കര, തുമരം പാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ചെറുകിട,നാമ മാത്ര കൃഷിക്കാർക്ക് കാലങ്ങളായി അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല.  പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും മലയോര മേഖലകളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി നിരന്തരമായ സമരങ്ങളും നടന്നുവന്നിരുന്നു. വനം വകുപ്പിന്റെ തടസ വാദങ്ങളും മറ്റ് നിയമ കുരുക്കുകളുമായിരുന്നു പട്ടയം നൽകുന്നതിന് തടസ്സമായിരുന്നത്. ഇപ്പോഴത്തെ സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യൂ വകുപ്പ് മന്ത്രി കെ.രാജനും ഇടപെട്ട് നിയമ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകുന്നതിന് സജ്ജമായിരിക്കുകയാണ്. ഇതിനായി ഒരു സ്പെഷ്യൽ തഹസിൽദാർ ഓഫീസും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. തഹസിൽദാർ ഉൾപ്പെടെ 17 പുതിയ തസ്തികളോടെയാണ് പട്ടയ നടപടികൾ പൂർത്തീകരിക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഈ ഓഫീസ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും അവിടെ സ്ഥല സൗകര്യം പരിമിതമായതിനാൽ ഇപ്പോൾ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പട്ടയ അപേക്ഷകർക്ക് വിവിധ ആവശ്യങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നത് അധിക ബുദ്ധിമുട്ട് ആയതിനാൽ ഈ ഓഫീസ് മുണ്ടക്കയം പുത്തൻ ചന്തയിൽ നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നിശ്ചയിച്ചിരിക്കുകയാണ്. പട്ടയം നൽകുന്നതിനു മുന്നോടിയായി വസ്തുക്കളുടെ ഡിജിറ്റൽ സർവ്വേ നടപടികളും , സ്കെച്ച് ,പ്ലാൻ എന്നിവ തയ്യാറാക്കുന്ന പ്രവർത്തികളും ആരംഭിക്കുകയാണ്. ഇത്തരം അനുബന്ധ സർവ്വേ നടപടികളുടെ സുഗമമായ പൂർത്തീകരണത്തിന് പൊതുജനങ്ങളുടെ സഹകരണവും, പങ്കാളിത്തവും ഉറപ്പാക്കുന്നതിന് പട്ടയം ലഭിക്കാനുള്ള പ്രദേശങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി ഒരു ജനകീയ കൺവെൻഷൻ ഓഗസ്റ്റ് നാലാം തീയതി (ഞായറാഴ്ച ) വൈകുന്നേരം നാലുമണിക്ക് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ പാരിഷ് ഹാളിൽ ചേരും. കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസ്തുത കൺവെൻഷനിൽ പട്ടയ നടപടികളിൽ അപേക്ഷകരുടെ ഭാഗഭാഗിത്വം സംബന്ധിച്ചും, നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ചും വിശദീകരിക്കുന്നതും പട്ടയ നടപടികൾ ഊർജ്ജിതമായും, കാര്യക്ഷമമായും, സമയബന്ധിതമായും നടത്തുന്നതിന് ഉദ്യോഗസ്ഥ സംവിധാനത്തെ സഹായിക്കുന്നതിനും നടപടിക്രമങ്ങളും, പ്രായോഗിക പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും, ജനപ്രതിനിധികൾ ഉൾപ്പെടെ ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതുമാണ്.

കേരളം

മുണ്ടക്കൈയിൽ കൂടുതൽ റഡാറുകൾ എത്തിച്ച് പരിശോധന; കണ്ടെത്താനുള്ളത് 189 പ്രദേശവാസികളെ

വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ അഞ്ചാം ദിവസവും തിരച്ചിൽ തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐബോഡ്, റഡാര്‍ പരിശോധനകള്‍ കൂടുതല്‍ മേഖലകളില്‍ നടത്തും. ഇന്നലെ ആറു സോണുകളായി തിരിച്ച് നടത്തിയ പരിശോധനയിൽ 60 ശതമാനം പ്രദേശത്തെ പരിശോധനയും പൂർത്തിയായി. സൈന്യത്തിൻ്റെ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ചും ഇന്ന് രക്ഷാപ്രവർത്തനം തുടരും. ഒരു സാവർ റഡാറും നാലു റെക്കോ റഡാറുകളുമാണ് ദൗത്യത്തിനായി എത്തിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ചെവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. പ്രദേശവാസികളായ189 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും

പ്രാദേശികം

നിരാലംബർക്ക് ഭവനപദ്ധതിയുമായി വീണ്ടും പുത്തൻപള്ളി ജമാഅത്ത്

ഈരാറ്റുപേട്ട പുത്തൻ പള്ളി ജമാഅത്തിൻ്റെ  ആഭിമുഖ്യത്തിൽ നിർധനർക്കുള്ള  ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ  കട്ടിള വെയ്ക്കൽ കർമ്മം ഇന്ന് രാവിലെ നെല്ലിക്കച്ചാലിൽ നടന്നു. പദ്ധതിക്ക് കീഴിൽ പുതുതായി അഞ്ച് വീടുകളാണ് നിർമിക്കുന്നത്. ഇതിനോടകം  പുത്തൻ പള്ളി ജമാഅത്ത്  50 ഓളം കുടുംബങ്ങൾക്ക് വീട് കൈമാറിയതായി ജമാഅത്ത് മുതവല്ലി *മുഹമ്മദ് നദീർ മാലവി പറഞ്ഞു. ഈ പദ്ധതിയ്ക്ക് മുഴുവൻ ഉദാരമനസ്കരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹo അഭ്യർത്ഥിച്ചു.. ജമാത്ത് പ്രസിഡന്റ് മുഹമ്മദ് സാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ജമാത്ത് ജന. സെക്രട്ടറി വി എച് നാസർ  സ്വാഗതം പറഞ്ഞു.നജീബ് ഓലിക്കാവിൽ റഫീഖ്  അമ്പഴത്തിനാൽ നജീബ് പാറനാനി റഷീദ്  വലിയ വീട്ടിൽ റഷീദ് പുതുപറമ്പിൽ റഷീദ്  പഴേമ്പളളിൽ.  സലിം നാകുന്നത്ത് എന്നിവർ പങ്കെടുത്തു

കേരളം

*മണ്ണിനടിയിൽ പ്രതീക്ഷയായി സിഗ്നൽ; ദുരന്തഭൂമിയിൽ ജീവനായി റഡാര്‍ പരിശോധന

ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളിൽ റഡാര്‍ പരിശോധന ശക്തമാക്കി. മണ്ണിടിയിൽ ജീവന്റെ തുടിപ്പുകൾ സിഗ്നൽ വഴി ലഭിച്ചു. സ്ഥലത്ത് തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. മണ്ണിനടിയിൽ ജീവികളോ മനുഷ്യരോ ആരുമാകാം ഉണ്ടാവുക. ശുഭ പ്രതീക്ഷയോടെ ജീവനായി തിരച്ചിൽ ശക്തം.   ദുരന്തമുണ്ടായമേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന തുടങ്ങി. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.   മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.   അതേസമയം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖല ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെയാണ് ദുരന്ത മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലിൽ നാമാവശേഷമായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേപ്പാടി. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ് വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.   ഇനിയും 206പേരെയാണ് കണ്ടെത്താനുള്ളത്. 339 പേരാണ് വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം ദുരന്തത്തിൽ മരിച്ചത്. ആറു സോണുകളായി തിരിച്ചാണ് നാലാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്.

കോട്ടയം

ടിപ്പറിന്റെ ടയര്‍ താഴ്ന്നു; കോട്ടയത്ത് റോഡില്‍ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍

കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി. കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണര്‍ ആയിരുന്നു ഇതെന്നും നാട്ടകാര്‍ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

കേരളം

കേരളത്തിൽ ഉരുൾപൊട്ടലിന് സാധ്യത ഇല്ലാത്തത് ഒരു ജില്ലയിൽ മാത്രം; ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാമത്

ഐ എസ് ആർ ഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകൾ. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാലാണ് കേരളം ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐഎസ്ആർഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ള ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. കേരളത്തിൽ ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുണ്ടാകുന്ന മരണനിരക്ക് വളരെ കൂടുതലാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് തന്നെ അവിടെ മരണനിരക്കും കുറവാണ്.