വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഒലിച്ചുപോയത് 86,000 ചതുരശ്ര മീറ്റർ ഭൂമി; അവശിഷ്ടങ്ങള്‍ ഒഴുകിയത് എട്ട് കിലോമീറ്റർ, ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റർ ഭൂമി ഒലിച്ചുപോയതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഉരുള്‍പൊട്ടലിന് മുൻപും ശേഷവുമുള്ള ചൂരല്‍മലയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണല്‍ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) പുറത്തുവിട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം എട്ട് കിലോ മീറ്ററോളം ഒഴുകിയെത്തിയതായും ഐഎസ്ആർഒ വ്യക്തമാക്കുന്നു. പഴയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന്റെ അടുത്തു തന്നെയാണ് ഇത്തവണത്തെ ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനവും. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റർ ഉയരത്തിലാണിത്. കനത്ത മഴയാണ് ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങളുടെ വേഗത്തിലുള്ള ഒഴുക്കിന് കാരണമായതെന്നും ഐഎസ്ആർഒ ചൂണ്ടിക്കാണിക്കുന്നു. "ക്രൗണ്‍ സോണ്‍ പണ്ടുണ്ടായ മണ്ണിടിച്ചിലിന്റെ അതേ സ്ഥാനം തന്നെയാണ്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഇരുവഞ്ഞിപ്പുഴ കരകവിയുന്നതിന് കാരണമായി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്," എൻആർഎസ്‌സി വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത മേഖലയിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. നാല് പേരെയും ബന്ധുവീട്ടിലേക്ക് അയച്ചതായും അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ നാലാം നാളാണ് രക്ഷപ്പെടുത്തല്‍. 40 ടീമുകളായി തിരഞ്ഞ് ആറ് മേഖലകളിലായി നടത്തിയ വ്യാപക തിരച്ചിലിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപക തിരച്ചില്‍. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ഭാഗമാണ് ആറാമത്തെ സോണ്‍.

കേരളം

പാചക വാതക വില കൂട്ടി

രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ചാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 1,652.50 രൂപയായി.

കേരളം

തീവ്രമഴ തുടരും: 9 ജില്ലകളിൽ ഓറഞ്ച് അല‌‌‌ർട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോൾ ഓറഞ്ച് അലര്‍ട്ടാണ്. അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ് ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണുള്ളത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം ഉണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

കേരളം

നാലാം നാളിലെ അതിജീവനത്തിന്റെ ശുഭവാര്‍ത്ത; പടവെട്ടിക്കുന്നില്‍ അഞ്ചുപേരെ ജീവനോടെ കണ്ടെത്തി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും തകര്‍ന്ന വയനാട്ടില്‍ നിന്ന് നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിലാണ് നാലുപേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു. എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇവരെ എയര്‍ ലിഫ്റ്റിംഗ് ചെയ്ത് രക്ഷപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്

കേരളം

മരണ സംഖ്യ 318 ആയി ഉയര്‍ന്നു

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 318 ആയി ഉയര്‍ന്നു.105 ല്‍ അധികം മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നും ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാണ്. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും.പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് പോലീസ് എന്നിവരുടെയും ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍. ബോട്ടുകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.കഴിഞ്ഞദിവസം മണന്തലക്കടവ് ഭാഗത്ത് നിന്ന് 10 വയസ്സുകാരിയുടെ മൃതദേഹം ലഭിച്ചിരുന്നു .ഇന്നലെ അറപ്പുഴ കടവില്‍ നിന്ന് പുരുഷന്റെ കാലും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് – മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

പ്രാദേശികം

എം.കെ.ആൻസാരി എംജിഎം എച്ച്എസ്എസ് മാനേജർ

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മാനേജരായി എം.കെ. അൻസാരി മറ്റക്കൊമ്പനാൽ ചുമതലയേറ്റു. എം.എ എക്കോണമിക്സ്, എം.എ.ഹാന്ധി സ്റ്റഡീസ് ,എം ഫിൽ ഡവലപ്പ്മെൻ്റ് ഇക്കോണി മിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി വൈസ് ചെയർമാൻ, ഫിക്കി-എം.എസ്.എം.ഇ ദൽഹി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എം.ജി യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

പ്രാദേശികം

ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്..

വയനാട് ദുരന്ത മുഖത്തേക്ക് ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്, ഒരു ലോറി നിറയെ വിഭവങ്ങളും 15 ഓളം ഈരാറ്റുപേട്ട പൗരാവലി പ്രവർത്തകരും പുറപ്പെട്ടു. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ, പൂഞ്ഞാർ MLA adv സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ, നദീർ മൗലവി, ടീം നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ, പൊതു പ്രവർത്തകർ വിവിധ രാഷ്ട്രീയ പ്രവർത്തകർ, ഈരാറ്റുപേട്ട പൗരാവലി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫ് കർമ്മം adv സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു.ഈരാറ്റുപേട്ട പൗരാവലിയുടെ ലക്ഷ്യം വയനാടിനു ഒരു വീട് എന്നത് ആണ്, അതിനു വേണ്ട എല്ലാ സഹായങ്ങളും MLA എന്ന നിലയിൽ ചെയ്യും എന്നും അദ്ദേഹം ഉറപ്പ് നൽകി, ഇങ്ങനെ ചാടുലതയോടെ ഉള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ ഈരാറ്റുപേട്ട യിലെ യുവ തലമുറക്കെ സാധിക്കു എന്നും അദ്ദേഹം കൂട്ടി ചേർത്തു    

പ്രാദേശികം

പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ ഒരു വീട്ടമ്മ

 മുഖ്യമന്ത്രിയുടെ     ദുരിദാശ്വാസ നിധിയിലേക്ക്.തന്റെ ഈ മാസത്തെ പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ വീട്ടമ്മ .....