വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

'ആരോഗ്യ രത്ന അവാർഡ് 2024'ഏറ്റുവാങ്ങി ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ്

പരമ്പരാഗത ശാസ്ത്രത്തിന്റെ- സഹായത്തോടെ ആതുര ശുശ്രൂഷ രംഗത്ത് അതുല്യമായ വ്യക്തിഗത നേട്ടത്തിനും  സേവനത്തിനും നാഷണൽ ഇന്റഗ്രേറ്റഡ് ഫെഡറേഷൻ നൽകുന്ന "ആരോഗ്യ രത്ന അവാർഡ് 2024"ന് ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ് അർഹയായി. ഹൈദരബാദ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര സയൻസ് കോൺഫറൻസിൽ വച്ച്  മുഹ്സിന പുരസ്കാരം ഏറ്റുവാങ്ങി

കേരളം

കണ്ണീർ കടലായി വയനാട് ; മരിച്ചവരുടെ എണ്ണം 292 ആയി

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 292 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം 400 ഓളം  കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.  മുണ്ടക്കൽ ഭാഗത്ത് സൈനികരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു  

കേരളം

വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6450 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5340 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കൂടിയ വില രേഖപ്പെടുത്തിയിരുന്നത് 55000 രൂപയാണ്. ഈ മാസം ഇത് മറികടക്കുമോ എന്നാണ് അറിയേണ്ടത്. അതേസമയം സ്വര്‍ണാഭരണം വാങ്ങാന്‍ ആവശ്യമുള്ളവര്‍ വേഗത്തില്‍ വാങ്ങുന്നതാകും ഉചിതം. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് ഭാവിയിലെ വില വര്‍ധനവ് ആശങ്ക ഒഴിവാക്കാം

കേരളം

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‌ വടക്കൻ കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ, വയനാട് ഉൾപ്പെടെ അഞ്ചു ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.

കേരളം

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും

താമരശ്ശേരി: വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ  വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി DYSP പി പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ.നമ്പർ:+91 94979 90122 ഈങ്ങാപ്പുഴയിൽ  വാഹന   പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ  ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്, അതിനാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി വരാതിരിക്കുക.

വിദ്യാഭ്യാസം

ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം; സ്‌​കൂ​ളു​ക​ളി​ലെ പ​ഠ​ന​സ​മ​യം മാ​റ്റാ​ന്‍ നി​ര്‍​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്തി​​​ല്‍ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സു​​​പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ന് മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​സ​​​മ​​​യം രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​മാ​​​ണ് ഡോ.​​​എം.​​​എ. ഖാ​​​ദ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി​​​യു​​​ടെ ര​​​ണ്ടാം റി​​​പ്പോ​​​ര്‍​ട്ടി​​​ലെ നി​​​ര്‍​ദേ​​​ശം. അ​​​തേ​​​സ​​​മ​​​യം പ്രാ​​​ദേ​​​ശി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കു സ​​​മ​​​യം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഓ​​​രോ​​​ന്നും പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു മാ​​​ത്ര​​​മേ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​വൂ എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ​​​യാ​​​ണു റി​​​പ്പോ​​​ര്‍​ട്ടി​​നു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ത​​​ത്വ​​​ത്തി​​​ല്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്. പ്രീ ​​​സ്‌​​​കൂ​​​ളു​​​ക​​​ള്‍, അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ഠ​​​ന​​​സ​​​മ​​​യം പ്രാ​​​ദേ​​​ശി​​​ക സ​​​മൂ​​​ഹം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും ഉ​​​ചി​​​ത​​​മെ​​​ന്നാ​​​ണു നി​​​ര്‍​ദേ​​​ശം. നാ​​​ലു-​​നാ​​​ല​​​ര മ​​​ണി​​​ക്കൂ​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ച്ചാ​​​ല്‍ മ​​​തി. പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്തി​​​നു പു​​​റ​​മേ ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ലു​​​വ​​​രെ ക​​​ലാ​​​കാ​​​യി​​​ക അ​​​ഭി​​​രു​​​ചി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും ലൈ​​​ബ്ര​​​റി, ല​​​ബോ​​​റ​​​ട്ട​​​റി, തൊ​​​ഴി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്‌ക്കുമാ യി വി​​​നി​​​യോ​​​ഗി​​​ക്കാം. എ​​​ന്നാ​​​ല്‍, നി​​​ല​​​വി​​​ലെ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യം ഇ​​​ത്ത​​​ര​​​മൊ​​​രു സ​​​മ​​​യ​​​മാ​​​റ്റ​​​ത്തി​​​നു പ​​​രു​​​വ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച്‌ ആ​​​വ​​​ശ്യ​​​മാ​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു ശേ​​​ഷ​​​മേ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​വൂ എ​​​ന്നും ശ​​​നി​​​യാ​​​ഴ്ച​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​ദി​​​ന​​​മാ​​​യി മാ​​​റ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം സീ​​​നി​​​യോ​​​റി​​​റ്റി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം ക​​​ഴി​​​വും അ​​​ഭി​​​രു​​​ചി​​​യും പ​​​രി​​​ഗ​​​ണി​​​ച്ചു ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു ന​​​ട​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ സു​​​താ​​​ര്യ​​​മാ​​​യി വേ​​​ണ​​​മെ​​​ന്നും അ​​​തി​​​നു ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്. അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​നി​​​ര്‍​ണ​​​യം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്‌​​​ക​​​രി​​​ക്ക​​​ണം, പ​​​ഠ​​​നമാ​​​ധ്യ​​​മം മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​ക​​​ണം, ഇം​​​ഗ്ലീ​​​ഷ് പ​​​ഠ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. പാ​​​ഠ്യേ​​​ത​​​ര മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​നു ന​​​ല്‍​കു​​​ന്ന ഗ്രേ​​​സ് മാ​​​ര്‍​ക്ക് തു​​​ട​​​ര​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഗ്രേ​​​സ് മാ​​​ര്‍​ക്കി​​​നു നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​ല​​​തും വി​​​വാ​​​ദ​​​മാ​​​കാ​​​നി​​​ട​​​യു​​​ള്ള​​​തി​​​നാ​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ചു മാ​​​ത്ര​​​മേ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​വൂ എ​​​ന്നാ​​​ണ് ത​​​ത്വ​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തി​​​നാ​​​ല്‍ ഓ​​​രോ നി​​​ര്‍​ദേ​​​ശ​​​വും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഉ​​​ള്‍​പ്പെ​​​ടെ പ്ര​​​ത്യേ​​​ക അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും.

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലി വയനാട്ടിലേക്ക് ഉള്ള വിഭവ ശേഖരണം നടക്കുന്ന കൗണ്ടറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA സന്ദർശിച്ചു

ഈരാറ്റുപേട്ട പൗരാവലി വയനാട്ടിലേക്ക് ഉള്ള വിഭവ ശേഖരണം നടക്കുന്ന കൗണ്ടറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു, ഈരാറ്റുപേട്ട പൗരവലിക്ക് ഉള്ള  പൂർണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു.  

കേരളം

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍; വയനാട് 13-ാം സ്ഥാനത്ത്

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്.  പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റ്ലസിൽ വ്യക്തമാക്കുന്നു.    പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ അധിവാസവും കെട്ടിടങ്ങളും മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. പ്രത്യേകിച്ചും, കേരളത്തില്‍ പശ്ചിമഘട്ട മേഖലയില്‍ ജനസാന്ദ്രതയും ഗാര്‍ഹിക സാന്ദ്രതയും വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ല്‍ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, കേരളത്തിലെ എല്ലാ ഉരുള്‍പൊട്ടല്‍ ഹോട്ട്സ്പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്ന് വ്യക്തമാക്കുന്നു. അത് ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.