വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 47 മരണം സ്ഥിരീകരിച്ചു

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 47 മരണം സ്ഥിരീകരിച്ചു. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് എത്തിപെടാൻ പോലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്. ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല.

കേരളം

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ; 11 മരണം; വ്യാപക നഷ്ടം*

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ അപകട ഭീതിയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വനം മന്ത്രി എകെ ശശീന്ദ്രൻ വയനാട്ടിലേക്ക് എത്തും. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രക്ഷാപ്രവർത്തിനായി സൈന്യം വയനാട്ടിലേക്ക് എത്തും. വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ​ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂറ്റൻ മരങ്ങളാണ് ഉരുൾപൊട്ടലിൽ വന്ന് അടിഞ്ഞിരിക്കുന്നത്      

കോട്ടയം

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*

*കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*  ശക്തമായ മഴയും  കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കേരളം

മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.   തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടത്തി വിശദാംശങ്ങള്‍ തയ്യാറാക്കണം. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍.      

പ്രാദേശികം

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അരുവിത്തുറ :1965 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ്  ബർസാർ ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  ഐക്യു ഏസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് നാക്ക് കൺവീനർ ഡോ.മിഥുൻ ജോൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ചെണ്ടമേളവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും  സംഘടിപ്പിച്ചിരുന്നു.

കേരളം

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. പെരുമഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

മരണം

ഇന്നാലില്ലാഹി.. ഫാത്തിമ ഈരാറ്റുപേട്ട.

ഫാത്തിമ ഈരാറ്റുപേട്ട. നടയ്ക്കൽ നെടുമ്പുറത്ത് പരേതനായ അബ്ദുൽ സലാമിൻ്റെ ഭാര്യ ഫാത്തിമ (79) നിര്യാതയായി.പരേത തൊടുപുഴ കുമ്പം കല്ല് മുണ്ടയ്ക്കൽ കുടുംബാംഗംമക്കൾ. മുഹമ്മദ് ഹാഷിം, ഹാരിസ്, ഹാറൂൺ, റസിയ ഇഖ്ബാൽ,ഷിബ താജുദ്ദീൻ (ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ്)മരുമക്കൾ .ഇഖ്ബാൽ, താജുദ്ദീൻ, നെസി, ഷെമി, റാഷിദ

മരണം

ഇന്നാലില്ലാഹി..... നൗഫൽ 52 (മങ്കൊബ്ബൻ )

ഇന്നാലില്ലാഹി..... നൗഫൽ 52 (മങ്കൊബ്ബൻ ) പടിപ്പുരക്കൽ മരണപ്പെട്ടു