വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 284

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 284 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.

പ്രാദേശികം

വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഈരാറ്റുപേട്ട എം ഇ എസ് കോളജ്.

വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഈരാറ്റുപേട്ട എം ഇ എസ് കോളജ്.    ഈരാറ്റുപേട്ട പൗരാവലി നടത്തുന്ന ധനശേഖണത്തിൽ പങ്കെടുത്ത് എം ഇ എസ് കോളജിലെ വിദ്യർത്ഥികൾ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ.

പ്രാദേശികം

മഴ: ജാഗ്രത പുലർത്താൻ സർവ്വകക്ഷി യോഗം ചേർന്ന് ഈരാറ്റുപേട്ട നഗരസഭ

സർക്കാർ മുന്നറിയിപ്പ് പ്രകാരം,മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി  വിവിധ ഡിപ്പാർട്ട്മെന്റ്കളിലെ ഉദ്യോഗസ്ഥർ , വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രഥമ അധ്യാപകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്നു.വരാൻ ഇരിക്കുന്ന മഴക്കാലത്തിന്റെ മുന്നോടിയായി പൊതു ജനങ്ങളുടെ സുരക്ഷയും,വേണ്ട സഹായ നടപടികളും,മുന്നൊരുക്കങ്ങളെ പറ്റിയും ചർച്ചചെയ്തു. പൊതു സ്ഥലങ്ങളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും, സ്ഥിരമായി വെള്ളപ്പൊക്കം മൂലം നാശ നഷ്ടങ്ങൾ ഉണ്ടാവുന്ന വാർഡുകളിലും എടുക്കേണ്ട നടപടികളെ പറ്റി ചർച്ച ചെയ്തു.നഗരസഭവൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ്,സെക്രട്ടറി ജോബിൻ ജോൺ, അസിസ്റ്റന്റ് എഞ്ചിനീയർ കാവ്യ, വില്ലേജ് ഓഫീസർ മറ്റു വിവിധ ഓഫീസുകളിലെ വകുപ്പ് തലവന്മാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളം

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 200 ആയി ഉയർ

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 200 ആയി ഉയർന്നു. കേരള ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്. ബന്ധുക്കൾ ആരോഗ്യ സ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാദൗത്യം പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ് 225 കാണാതായതായാണ് ഔദ്യോഗിക കണക്ക്. റവന്യു വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് 15 മൃതദേഹങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. ഇതിൽ നാല് പുരുഷൻമാരും 6 സ്ത്രീകളും ഉൾപ്പെടും. ഇന്നും ഇന്നലെയുമായി 72 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തേണ്ടി വന്നത്. അതേസമയം ബെയ്‌ലി പാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്.

കേരളം

മുണ്ടക്കൈയിൽ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്. രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടെത്തിയതെന്ന അകത്തുകയറി മൃതദേഹം പുറത്തെത്തിച്ചയാള്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ച ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ഇവര്‍ കിടക്കുകയോ ഇരിക്കുയോ ആയിരിക്കാമെന്ന് ഇയാള്‍ പറഞ്ഞു. ഇന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

വിദ്യാഭ്യാസം

പ്ലസ്‌ വൺ സ്കൂൾ മാറ്റത്തിന് ബുധനാഴ്ച കൂടി അപേക്ഷിക്കാം

ഏകജാലകം വഴി മെറിറ്റ്, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിൽ പ്ലസ്‌ വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ജില്ല, ജില്ലാന്തര സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ബുധനാഴ്ച വൈകീട്ട് നാല് വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷിക്കേണ്ടത്. പഠിക്കുന്ന സ്കൂളിൽ തന്നെ മറ്റൊരു വിഷയത്തിലോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലോ മറ്റൊരു വിഷയത്തിലേക്കോ അപേക്ഷ നൽകാം. ജില്ലക്ക് പുറത്തെ സ്കൂളുകളിലേക്കും അപേക്ഷ സമർപ്പിക്കാം. ഒന്നിലധികം സ്കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ തടസ്സമില്ല. മുൻഗണന ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. സീറ്റ് ഒഴിവിന്റെ വിശദാംശം വെബ്‌സൈറ്റിലുണ്ട്.

കേരളം

കണ്ണീരണിഞ്ഞ് വയനാട് :ഉരുള്‍പൊട്ടലിൽ മരണം 174 ആയി ; 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

മേപ്പാടി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയർന്നു. ഇതിൽ 123 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

കേരളം

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 120 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 120 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.