ചില്ലറതുട്ടുമായ് ഐദിൻ
ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുമായ്,വയനാട് ജനതക്കായ് ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ)ഈരാറ്റുപേട്ട ❤️
ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുമായ്,വയനാട് ജനതക്കായ് ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ)ഈരാറ്റുപേട്ട ❤️
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. സൈന്യം മുണ്ടക്കൈ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്നു കണ്ടെടുത്തത്. വൈകിട്ട് അഞ്ചു മണിവരെ മരിച്ചവരുടെ എണ്ണം 107 ആണ്.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി വയനാട്ടിൽ 60 മൃതദേഹങ്ങൾ കണ്ടെത്തി 16 മൃതദേഹങ്ങൾ നിലമ്പൂരിലാണ് കണ്ടെത്തിയത് എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്.. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും 9447120471, 9447809501, 9447515850, 9947002880 car choice തോട്ടുമുക്ക് കോസ്വേ
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ മലപ്പുറം നിലമ്പൂര്‍ ഭാഗങ്ങള്‍ വരെ ഒഴുകിയെത്തുന്നു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണിത്.ഒരു കുട്ടിയുടേത് ഉള്‍പ്പെടെ പത്തുപേരുടെ മൃതദേഹം രാവിലെ തന്നെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ കണ്ടെത്തി. വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍. ചാലിയാര്‍ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങള്‍ പോത്തുകല്‍ മേഖലയിലെത്തിയതെന്നാണ് സംശയിക്കുന്നത്. പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്, പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി വിവരമുണ്ട്. കുനിപ്പാറയില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ സ്ത്രീയുടെ ഉള്‍പ്പെടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഇതുവരെ എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ സൂചനകള്‍ വലിയ ദുരന്തത്തിന്റേതാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
വയനാട്: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നൂറോളം പേരെ കാണാതായതായാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ചൂരൽമല ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തായി ഉണ്ടായിരുന്ന എഴുപതോളം വീടുകൾ അവിടെ കാണാനില്ല. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകൾ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്. എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെ ലഭിച്ചിട്ടില്ല. ചൂരൽമലയിലെ എച്ച്എംഎലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളു.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധസേനാ പ്രവര്‍ത്തകരും പുറപ്പെട്ടു. ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് 2 വാഹനങ്ങളിലായി വയനാട്ടിലേയ്ക്ക് പോയത്. അപകടസ്ഥലത്ത് പ്രവര്‍ത്തക്കുന്നതിന് പോലീസിന്റെയും നഗരസഭയുടെയും അനുമതി പത്രങ്ങളുമായാണ് സംഘം യാത്ര തിരിച്ചത്. ടീം എമര്‍ജസിയിലെ 10 പേരും നന്‍മക്കൂട്ടത്തിലെ 8 പേരുമാണ് സംഘത്തിലുള്ളത്. വെള്ളച്ചാട്ടങ്ങളിലും കയങ്ങളിലും അടക്കം ജീവന്‍ പണയപ്പെടുത്തി മൃതദേഹങ്ങളും ജീവനും തിരികെ പിടിച്ചവരാണ് ഇരു സംഘടനാ പ്രവര്‍ത്തകരും. കൂട്ടിക്കല്‍ ദുരന്തത്തിലടക്കം ഇവര്‍ വലിയ രക്ഷാപ്രവര്‍ത്തന നടത്തിയിരുന്നു. കൂടുതല്‍ പേര്‍ തെരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുക്കും.
പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 70 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. പുഴ ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃതദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ) ബെംഗളൂരുവിൽ നിന്നാണ് എത്തുക.