വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുല്ലപ്പെരിയാറിൽ ജലബോംബ്, പുതിയ ഡാം വേണം'; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്

  മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം  സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസുകൾ അനുവദിച്ചില്ല. പ്രതിഷേധം വ്യാപകം.

ഈരാറ്റുപേട്ട :സുരക്ഷിത യാത്രയ്ക്കായി കോട്ടയം ജില്ലയിലേക്ക് പുതുതായി അനുവദിക്കുന്ന 39 കെ.എസ്.ആർ ടി സി ബസുകളിൽ   ഒന്നു പോലും ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം.കഴിഞ്ഞ എട്ട് വർഷമായി ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ഒരു പുതിയ ബസു പോലും അനുവദിച്ചിട്ടില്ലായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുതുതായി പാലാ ഡിപ്പോയ്ക്ക് 14 ബസും എരുമേലിക്ക് 8 ബസും കോട്ടയത്തിന് 8 ബസും പൊൻകുന്നത്തിന് 2 ബസും ചങ്ങനാശേരിക്ക് 6 ബസും വൈക്കത്തിന് 1 ബസുമാണ് അനുവദിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ അധികൃതർ അവഗണിക്കുന്നതായി വർഷങ്ങളായുള്ളആക്ഷപമാണ്. .ദിവസം 51 സർവീസുകളാണ് ഇവിടെ നിന്ന് മുമ്പ് സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ 30 സർവ്വീ സുകളായി ചുരുങ്ങി .കൊവിഡ് മറവിൽ 20 ഓളംബസുകൾ മറ്റുഡിപ്പോകളിലേക്ക് കൊണ്ടുപോയി. പിന്നിട് പകരം ലഭിച്ചത് പഴയ ബസുകളാണ്.ഈ ബസുകൾ മലയോര മേഖലയിലേക്ക് സർവീസ് നടത്തുവാൻ പര്യാപ്തമല്ല. പഴക്കം ചെന്ന ബസുകളും ബസുകളുടെ കുറവും പൊതുഗതാഗത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി. ഇത് ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. വാഗമൺ,കോട്ടയം, എർണാകുളം,ആലപ്പുഴ തിരുവനന്തപുരം ,കോഴിക്കോട്, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളായ തലനാട്, മുണ്ടക്കയം, അടിവാരം  ചേന്നാട് എന്നീ സർവ്വീസുകളും പലതും മുടങ്ങുന്നു.  ബസ്സുകളുടെ കുറവ് കാരണംകെ.എസ്.ആർ.ടി.സി മാത്രം സർവ്വീസ് നടത്തുന്ന കോട്ടയം - ഈരാറ്റുപേട്ട ദേശസാൽകൃത റൂട്ടിൽ ഇപ്പോൾകടുത്ത യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം കളക്ടറേറ്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളേജിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇത് ദുരിതമാണ് സമ്മാനിക്കുന്നത്.  അതു കൊണ്ട് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ആവശ്യത്തിന്  പുതിയ ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കോട്ടയം

കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനത്തിന്ഓഗസ്റ്റ് 10 വരെ വിലക്ക്

കോട്ടയം: ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

പ്രാദേശികം

കോട്ടയം ജില്ലയിൽ 39 KSRTC ബസ്സുകൾ അനുവദിച്ചതിൽ ഈരാറ്റുപേട്ടയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം പ്രസി: ഫിർദൗസ് റെഷിദ് , മുൻസിപ്പൽ പ്രസിഡൻ്റ് വീഎം ഷഹിർ എന്നിവർ KSRTC ATO ക്ക് നിവേദനം നൽകി

ഈരാറ്റുപേട്ട :സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകൾ KSRTC ഏറ്റെടുത്തതിൻ്റെ ഭാഗമായി (ടേക്ക് ഓവർ സർവ്വീസ് ) കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോൾ ക്കും ബസ്സുകൾ അനുവദിക്കുന്നത് മായി ബനധപ്പെട്ട് ഈരാറ്റുപേട്ട ഡിപ്പോയെ മാത്രം ഒഴിവാക്കിയതായി പത്രമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു, ഇത് യാഥാർത്ഥ്യമെങ്കിൽ ഈരാറ്റുപേട്ടയോട് കടുത്ത അവഗണനയാണ് മാനേജ്മെൻ്റ് നടത്തിയിരിക്കുന്നത് മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട ഡിപ്പോ എന്ന നിലയിൽ ഈരാറ്റുപേട്ടയെ അവഗണിച്ചത് നീതീകരിക്കാനാവില്ല,   ഈരാറ്റുപേട്ട ഡിപ്പോക്ക് ആവശ്യമായ ബസ്സുകൾ അനുവദിക്കാൻ വേണ്ട നടപടി താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയം ഉടൻ പരിഹരി ച്ചില്ലെങ്കിൽ പ്രക്ഷേഭ പരിപാടികളുമായി മുന്നോട്ട് പോകും 

പ്രാദേശികം

അരുവിത്തുറ കോളേജിൽ പ്ലെസ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐ ടി ഡീൻ ഡോ എബിൻ രാജ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ന്റെ വിവിധ സാധ്യതകളെ കുറിച്ച് അദ്ദേഹം ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻമ്പിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസർ ഫാ ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി ജോർജ്, ഡോ ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ പ്ലെയ്സ്സ്മെൻ്റ് സെൽ വഴി 100 ൽ പരം വിദ്യാർത്ഥികൾ ഈ വർഷം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിൽ ജോലി നേടിയിരുന്നു.

ജനറൽ

ബെറ്റർ ആണ് ബട്ടർ ഫ്രൂട്ട്; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

പഴങ്ങളിലെ രാജകുമാരനാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ.ജൂലൈ 31നാണ് ദേശീയ വെണ്ണപ്പഴ ദിനം ആയി ആചരിക്കുന്നത് .ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന പുതുതലമുറയ്ക്ക് ഏറ്റവും ഗുണകരമാണ് ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന അവോക്കാഡോ. ബട്ടർ ഫ്രൂട്ടിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ  National Avocado Day എല്ലാ വര്‍ഷവും ജൂലൈ 31നാണ് ദേശിയ വെണ്ണപ്പഴ ദിനമായി ആഘോഷിക്കുന്നത്.വെണ്ണപ്പഴത്തെ പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ഒരു തരത്തില്‍ പറഞ്ഞാല്‍ ചെറിയൊരു രാജാവ് തന്നെയാണ് വെണ്ണപ്പഴം. Benefits of Avocado ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് വെണ്ണപ്പഴം നമുക്ക് തരുന്നത്.അതിനാല്‍ തന്നെ ഒരിക്കലും ഒഴിവാക്കാനാകാത്ത ഒരുപഴമാണ് വെണ്ണപ്പഴം അഥവാ അവോക്കാഡോ. വെണ്ണപ്പഴത്തിന്റെ 75 ശതമാനം കലോറിയും ഉണ്ടാകുന്നത് കൊഴുപ്പില്‍നിന്നാണ്.ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാള്‍ 60ശതമാനം കൂടുതല്‍ പൊട്ടാസ്യവും വെണ്ണപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.ജീവകം ബി, ജീവകം ഇ,ജീവകം കെ എന്നിവ കൊണ്ടും സമ്പന്നമാണിത്.മറ്റേത് പഴവര്‍ഗ്ഗത്തേക്കാളും നാരുകള്‍ വെണ്ണപ്പഴത്തിലുണ്ട്. Another names for avocado ലോറേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അംഗമാണ് വെണ്ണപ്പഴം. ബട്ടര്‍ പിയര്‍,അലീഗറ്റര്‍ പിയര്‍ എന്നിങ്ങനെയും ഇതിന് പേരുണ്ട്. Avocado Origin കരീബിയന്‍ ദ്വീപുകള്‍,മെക്‌സിക്കോ,തെക്കേഅമേരിക്ക,മധ്യ അമേരിക്ക തുടങ്ങിയവയാണ് വെണ്ണപ്പഴത്തിന്റെ ജന്മദേശങ്ങള്‍. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ വെണ്ണപ്പഴത്തിനകത്ത് കട്ടിയുള്ള അല്‍പം വലുപ്പമുള്ള വിത്താണ് ഉണ്ടാവുക.വാണിജ്യപ്രാധാന്യമുള്ള ഒരു വിള കൂടിയാണ് വെണ്ണപ്പഴം. Avocado Fruit Farming Information ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു.പച്ചനിറത്തിലുള്ള തൊലിയോടുകൂടിയ വെണ്ണപ്പഴം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു.മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാല്‍ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇൻഡ്യ

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിൽ;'ഡിഎൻഎ പരിശോധന വേണം'

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി കടൽ തീരത്തോട് ചേർന്ന് ഹോന്നവാരയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുൻ്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.  കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല.മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്.വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്.  അതേ സമയം അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാൾക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.  

പ്രാദേശികം

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി മിൻഹാജ് അസ്‌ലം മാതൃകയായി

ഈരാറ്റുപേട്ട ::വയനാട്ടിലെ ഉരുൾപൊട്ടൽ തകർത്തത് ഈ നാടിൻ്റെ യാകെ ഹൃദയമാണ്.ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടന്ന് വരുന്നത്.ഗൈഡൻസ് പബ്ലിക് സ്കൂളിലും ദുരിതാശ്വാസ നിധിയിലേക്ക് കളക്ഷൻ നടന്ന് വരുന്നു...സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിൻഹാജ് അസ്ലം കഴിഞ്ഞ വർഷം അവന് പെരുന്നാൾ പൊടിയായി ലഭിച്ച 5000/- രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി മാതൃക കാണിച്ചു. കേരളത്തിലാകമാനം ഇത്തരത്തിലുള്ള നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് വയനാടിന് വേണ്ടി നടന്ന് വരുന്നത്......