വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ്; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്  സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടിയേ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലേർട്ടാണ്.

കേരളം

𝐊 𝐒 𝐄 𝐁 യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അപകടസാദ്ധ്യത അറിയിക്കാം

അപകടസാദ്ധ്യതയുള്ള ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുതലൈനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കാം. സെക്ഷന്‍ ഓഫീസിന്റെ പേരും ട്രാന്‍സ്ഫോര്‍മര്‍, പോസ്റ്റ് നമ്പര്‍ ഉള്‍പെടെയുള്ള സ്ഥലവിവരങ്ങളും സഹിതം വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കാം. വൈദ്യുതക്കമ്പി പൊട്ടിവീണാല്‍ ഒരുകാരണവശാലും സ്പര്‍ശിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ കാണാനിടയായാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലോ അടിയന്തര നമ്പറായ 9496010101 ലോ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912ലോ അറിയിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും

ഈരാറ്റുപേട്ട : പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ് അഡ്മിഷൻ കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , ജന.സെക്രട്ടറി വി എം സിറാജ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹിൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ വി പി നാസർ, യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ്, സി പി ബാസിത്ത്, വി പി മജീദ്, നാസർ വെള്ളൂ പ്പറമ്പിൽ, സുനിൽകുമാർ, പി എം അബ്ദുൽഖാദർ, ഹാഷിം പുളിക്കീൽ, ഒബി യഹിയ, ഷിഹാബ്, അമീൻ പിട്ടയിൽ, അബ്സാർ മുരിക്കോലിൽ,അബ്ദുല്ല മുഹ്സിൻ , മാഹിൻ കടുവാമുഴി എന്നിവർ സംസാരിച്ചു.

ജനറൽ

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം. തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ.. തുടർ പരാജയങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാൻ പറ്റാത്ത ആത്മവീര്യമുള്ള മോഹൻ ലാൽ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയത് 2010 നു ശേഷമായിരുന്നു. സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ പോലും അനായാസേന ആ മുഖത്ത് മിന്നി മറഞ്ഞു. ദൃശ്യവും പുലിമുരുഗനുമെല്ലാം അതിനുദാഹരണങ്ങൾ.കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു.ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു. ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

കോട്ടയം

തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു

കോട്ടയം: ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബൈപ്പാസ്: സ്ഥലം ഏറ്റെടുപ്പിന് സർക്കാർ അനുമതി ലഭിച്ചു -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും, യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്രകാരം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ട ഭൂമി 2013 ലെ ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് വ്യവസ്ഥകൾക്ക് അനുസൃതമായിട്ടായിരിക്കും ഏറ്റെടുക്കുക. ഈരാറ്റുപേട്ട വില്ലേജിലെ ബ്ലോക്ക് നമ്പർ 69 ൽ പെട്ട വിവിധ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടു വരുന്ന ഭൂമിയാണ് ഏറ്റെടുക്കുക. വസ്തു ഉടമകൾക്ക് മികച്ച പ്രതിഫലം ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുകയെന്നും എം.എൽ.എ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കോട്ടയം ജില്ലാ കളക്ടറെ അധികാരപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുപ്പിന്റെ പ്രായോഗിക നടപടികൾക്ക് തുടക്കം കുറിക്കുകയും പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് മുഖേന സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യും. തുടർന്ന് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കി ആവശ്യമായ തുക അനുവദിപ്പിച്ച് ബൈപ്പാസ് യാഥാർത്ഥ്യമാക്കും. ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടുകൂടി കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല സ്‌റ്റേറ്റ് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾക്ക് ടൗണിന്റെ അതിർത്തിയായ തെക്കേക്കരയിൽ നിന്നും തിരിഞ്ഞ് ബൈപ്പാസിലൂടെ എം.ഇ.എസ് ജംഗ്ഷനിൽ എത്തി പൂഞ്ഞാർ ഭാഗത്തേക്കും, തീക്കോയി ഭാഗത്തേക്കും, വാഗമൺ മുതലായ സ്ഥലങ്ങളിലേക്കുമെല്ലാം പോകുവാൻ കഴിയും. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും, ഈരാറ്റുപേട്ട ടൗണിലെ യാത്രാ സൗകര്യം കൂടുതൽ സുഗമമാകുന്നതിനും ഏറെ പ്രയോജനപ്രദമാകും. ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണത്തിന് പ്രാരംഭമായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. ആവശ്യമായി വരുന്ന മുഴുവൻ തുകയും അനുവദിപ്പിച്ച് പരമാവധി വേഗത്തിൽ ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

പ്രാദേശികം

മലയോര മേഖലയിൽ ശക്തമായ മഴ; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു

ഈരാറ്റുപേട്ട: കിഴക്കൻ മലയോര മേഖലയിൽ പലയിടത്തും ശക്തമഴ. തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. മീനച്ചിലാറിന്റെ കൈവഴികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാറിന്റെ തീക്കോയി മേഖലയിൽ ജലനിരപ്പ് ഉയർന്നു. മൂന്നിലവിലും ശക്തമായ വെള്ളമൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. മൂന്നിലവിൽ ശക്തമായ മഴ രേഖപ്പെടുത്തി. വാകക്കാട് പാലം വെള്ളത്തിൽ മുങ്ങി. പ ഴുക്കാക്കാനം അടക്കമുള്ള മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. തലനാട് പഞ്ചായത്ത് പരിധിയിലും ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുന്നതു കാരണം ഈരാറ്റുപേട്ട നഗരപ്രദേശത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.

ജനറൽ

ഗെറ്റ് റെഡി ഫോർ ജോസേട്ടൻ… അടിയോടടിയുമായി ടർബോ ട്രെയിലർ പുറത്ത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. വൈശാഖിന്റെ സംവിധാനത്തിൽ ജോസേട്ടനായി ടർബോയിൽ മമ്മൂട്ടിയെത്തുമ്പോൾ തീയറ്ററുകൾ അടിയുടെ പൂരപ്പറമ്പാകും പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ആക്ഷൻ രം​ഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ഓസ്ലർ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുൻ വർക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.