വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. അതെസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനലില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. ആറ് ജില്ലകളിലാണ് കൂടിയ ചൂടിന്റെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ തന്നെ തുടരുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ആറ് ജില്ലകളിളും ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അതെസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

പ്രവാസം

മദീനയിൽ ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി.

റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  റിയാദ്: മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസുകളുടെ സമയം കൂട്ടി. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണിത്. റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽശുഹ്ദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹയ്യ് ഖാലിദിയ, ഹയ്യ് ഷദാഅ് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഷട്ടിൽ ബസ് സേവനം ഒരുക്കിയിരിക്കുന്നത്.  കൂടാതെ സിറ്റി ബസ് പദ്ധതിയിൽ പട്ടണത്തിനുള്ളിൽ സർവിസ് നടത്തുന്നതിനായി നിരവധി ബസുകളുമുണ്ട്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു റിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.  റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മക്ക ആക്ടിങ് മേയർ സാലിഹ് അൽതുർക്കി,  മക്ക, മശാഇർ റോയൽ കമീഷൻ ചെയർമാൻ എൻജി. സാലിഹ് അൽറഷീദ് എന്നിവർ പങ്കെടുത്തു.  റമദാൻ മാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിർമാണ ജോലികൾ പുരോഗമിക്കുന്ന കിംഗ് അബ്ദുൽ അസീസ് റോഡിന്‍റെ 3.65 കിലോമീറ്റർ ദൂരം താല്‍ക്കാലികമായി തുറന്നിരിക്കുന്നത്. ഇതോടെ ബസുകൾക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികൾക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.  

ഇൻഡ്യ

കൊവിഡ് വര്‍ദ്ധനവ്, ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്. ഓണ്‍ലൈനായാണ് യോഗം ചേരുക സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി.

കേരളം

ഇടുക്കി കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. വിഷുദര്‍ശനത്തിനായി തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അല്‍പസമയം മുന്‍പാണ് അപകടം നടന്നത്. ഇറക്കമിറങ്ങിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ 25പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. മറ്റൊരു വാഹനം സംഘടിപ്പിച്ച് യാത്ര തുടരാനാണ് സംഘത്തിന്റെ തീരുമാനം.

കേരളം

ഷാറൂഖ് സെയ്‌ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർസ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. വെള്ളിയാഴ്ച്ച മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷികൾ പ്രതി ഷാരൂഖ് സെയ്‌ഫിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് മാലൂർകുന്നിലെ പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിൽ എത്തിയത്. നേരത്തെ പ്രതിയെ ഫോട്ടോയിലൂടെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ നടന്ന തെളിവെടുപ്പിൽ ഷൊർണ്ണൂരിലെ പെട്രോൾ പമ്പ് ജീവനക്കാരും ഷാരൂഖിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ അക്രമം നടന്ന ട്രെയിനിലും, പെട്രോൾ പമ്പിലും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലുമാണ് ഷാറൂഖിന്റെ തെളിവെടുപ്പ് നടന്നത്. ഈ മാസം 18നാണ് ഷാറൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. അന്ന് തന്നെ ഷാറൂഖിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ലീഗൽ എയ്ഡ്ഡിഫൻസ് കൗൺസൽ ആണ് ഷാറൂഖിനായി ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസ് അന്വേഷണം ദില്ലിയിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

കേരളം

വന്ദേ ഭാരത്: കേരളത്തിലെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍; ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തില്‍

കൊച്ചി: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു. ഇന്ത്യന്‍ നിര്‍മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. 'മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,' ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. 'മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്. ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം

ഫ്ലാറ്റ് പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി, 20 മടങ്ങ് വർധന; സംസ്ഥാനത്ത് വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിൽ

ഫ്ലാറ്റ് പെര്‍മിറ്റ് ചാര്‍ജ്ജ് കുത്തനെ കൂട്ടി സർക്കാർ.10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. തിരുവനന്തപുരം : പെര്‍മിറ്റ് ചാര്‍ജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സർക്കാർ. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.  10,000 സ്ക്വയര്‍ മീറ്ററിൽ കോര്‍പറേഷൻ പരിധിയിൽ നടക്കുന്ന നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാൻ ചെലവ് വന്നിരുന്ന  ഒരു ലക്ഷം രൂപയായിരുന്നു.  നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. പരിഷ്കരിച്ച നികുതിഘടന മുതൽ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. തനത് വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ കൂടി. 10000 സ്ക്വയര്‍ മീറ്ററിന് കോര്‍പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 100050 രൂപയിൽ നിന്ന് 2005000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 150300 രൂപയായി. വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയര്‍ ഫീറ്റിനുണ്ടായിരുന്ന നിര്‍മ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം ര‍ജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം. അതായത് വൻകിട നിര്‍മ്മാണ മേഖലയിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 38.20 രൂപ പലതലത്തിൽ സര്‍ക്കാരിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് കണക്ക് പ്രതിസന്ധി തീര്‍ക്കാര്‍ സര്ക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചാൽ മാത്രം പോര തിരിച്ച് നൽകുന്ന സേവനങ്ങൾ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.     

പ്രാദേശികം

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ.

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ നടത്തപ്പെടുന്നു. ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 9.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ഡളത്തിൽ പ്രതിഷ്ഠിക്കും. പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 തീയതി ദൈവാലയം യഥാവിധി സന്ദർശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കും. 25 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊൻകുരിശുമായി പെരുന്നാളിന്റെ കൊടിയേറ്റ് ദിവസമായ 22 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് വടക്കേക്കര കുരിശുപള്ളിവരെ നഗരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ് പുറത്തു നമസ്കാരവും കഴിഞ്ഞാണ് നഗരപ്രദക്ഷിണം. വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. അരുവിത്തുറ തിരുനാളിന്റെ ചരിത്രത്തിലാദ്യമായി 101 പൊൻകുരിശുമായി പെരുന്നാളിന്റെ കൊടിയേറ്റ് ദിവസമായ 22 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് വടക്കേക്കര കുരിശുപള്ളിവരെ നഗരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ് പുറത്തു നമസ്കാരവും കഴിഞ്ഞാണ് നഗരപ്രദക്ഷിണം. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, മെത്രാന്മാരായ മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജേക്കബ് മുരിയ്ക്കൻ, മാർ മാത്യു അറയ്ക്കൽ തുടങ്ങിയവർ പെരുന്നാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതാണ്. വികാരി ജനറാൾമാരായ വെരി. റവ. ഫാ. ജോസഫ് തടത്തിൽ, വെരി. റവ. ഫാ. ജോസഫ് കണിയോടിയ്ക്കൽ, വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ആർച്ച് പ്രീസ്റ്റ് വെരി. റവ. ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തുടങ്ങിയവരും തിരുനാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനങ്ങളിൽ തുടർച്ചയായി വിശുദ്ധ കുർബാന ദൈവാലയത്തിൽ ഉണ്ടായിരിക്കും. 15 ആം തീയതി മുതൽ മെയ് 1 വരെ രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും ഉള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വി. ഗീവർഗീസ് സഹദായുടെ നൊവേന ഉണ്ടായിരിക്കുന്നതാണ്. 23 ആം തീയതി വൈകിട്ട് 7 മണിക്ക് തിരുനാൾ പ്രദക്ഷിണവും, 24 ആം തീയതി ഉച്ചയ്ക്ക് 12.30 ന് ഉള്ള തിരുനാൾ പ്രദക്ഷിണവും പതിവുപോലെ ഉണ്ടായിരിക്കും. .മധ്യതിരുവിതാംകൂറിന്റെ ആഘോഷമായ അരുവിത്തുറ തിരുനാളിൽ ഹൈറേഞ്ച് മേഖലയിൽ നിന്നും, മലബാറിൽ നിന്നും കുടിയേറ്റ ക്രിസ്ത്യാനികൾ വിശുദ്ധനെ വണങ്ങുന്നതിനുവേണ്ടി ഭക്തിയോടെ ദൈവാലയത്തിൽ എത്തുന്നു. പെരുന്നാളിന്റെ പ്രസുദേന്തി അമ്പാറനിരപ്പേൽ ചോങ്കര ജോസ് കുര്യനും, എലിസബത്ത് കുര്യനും ആണ്. അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ റവ. ഫാ. ആന്റണി തോണക്കര, റവ. ഫാ. ഡിറ്റോ തോട്ടത്തിൽ, റവ. ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പിരിച്വൽ ഫാദർ റവ. ഫാ. സെബാസ്റ്റ്യൻ നടുത്തടം, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാ. പോൾ നാടുവിലേടം, അരുവിത്തുറ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ് എ. സി കണ്ടത്തിൻകര, ജോണി കുര്യൻ പുല്ലാട്ട്, ബിജു കെ ജോർജ് കല്ലാച്ചേരിയിൽ എന്നിവർ പെരുന്നാളിന് നേതൃത്വം വഹിക്കും.