വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിൽ; പൂർണ ആരോഗ്യവാനെന്നും വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരികെ നടക്കുന്നതായാണ് സൂചന. പെരിയാര്‍ വന്യജീവി സങ്കേതത്തിന് അകത്തുതന്നെയാണ് അരിക്കൊമ്പനുള്ളതെന്ന് ഒടുവില്‍ ലഭിച്ച സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും, മയക്കം വിട്ടുണര്‍ന്ന ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. റേഡിയോ കോളര്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ ട്രാക്കിങ്ങ് നടത്തുന്നുണ്ട്. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്‌നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്‌നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്താന്‍ സാധ്യതയുണ്ട്.

പ്രാദേശികം

മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനം

പൂഞ്ഞാർ മണ്ഡലത്തിൽ ഈരാറ്റുപേട്ടയിൽ AITUC യുടെ നേതൃത്വത്തിൽ  നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സ. PS ബാബു (AITUC മണ്ഡലം സെക്രട്ടറി) അധ്യക്ഷനായി. പാർട്ടി മണ്ഡലം സെക്രട്ടറി  ഇ കെ മുജീബ് സ്വാഗതം പറഞ്ഞു. എംജി ശേഖരൻ, പി എസ് സുനിൽ, കെ വി എബ്രഹാം, കെ എസ് രാജു, വി എൽ തങ്കച്ചൻ, ഓമന രമേശ് ,സോളി ഷാജി തുടങ്ങിയവർ സംസാരിച്ചു. ഷമ്മാസ് ലത്തീഫ്, മുഹമ്മദ് ഹാഷിം, അപർണ ഷാജി, KI നൗഷാദ്, നൗഫൽ ഖാൻ ,കെ എസ് നൗഷാദ് , മനാഫ്, മാഹിൻ എം എം,തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

പാലാ സന്മനസ്സ് കൂട്ടായ്മ നഗരസഭാ ജീവനക്കാരൻ ബിജോയി മണർകാടിനെ ആദരിച്ചു

പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച  ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി. സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച്  രാവിലെ  കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ്  ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും  ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്  ജോർജ്  അറിയിച്ചു. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന്  ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ  ബിജോയ് അറിയിച്ചു.

മരണം

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി മക്കൾ ഷിറാസ്, ഷഹ്സാദ്, ഷാമിസ് മരുമക്കൾ ഫാത്തിമ, ദിൽഷത്ത് റൈഹാന

പ്രാദേശികം

ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ അയൂബ് ഖാന് പുരസ്ക്കാരം

ഈരാറ്റുപേട്ട .കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ  രണ്ട് കോടിയോളം രൂപ ഈരാറ്റുപേട്ട വില്ലേജിൽ നിന്ന് പിരിച്ചെടുത്തതിന്  ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ പി എസ് അയൂബ് ഖാന് മികച്ച വില്ലേജ് ഓഫീസറിനുള്ള  പുരസ്ക്കാരം ലഭിച്ചു. ഇദ്ദേഹം പാറത്തോട് ഇടക്കുന്നം സ്വദേശിയാണ്. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയിൽ പുരസ്ക്കാരം അയൂബ് ഖാൻ ഏറ്റുവാങ്ങി.  

പ്രാദേശികം

പുത്തൻപള്ളി കൺവൻഷൻ സെന്റർ നാടിനായിസമർപ്പിച്ചു

ഈരാറ്റുപേട്ട:പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 8500 സ്വകയർ ഫീറ്റിൽ കാരക്കാട് പ്രദേശത്ത് നിർമാണം പൂർത്തിയാക്കിയ  വിശാലമായ കൺവൻഷൻ സെന്റ പി എം ഫൗണ്ടേഷൻ ചെയർമാൻ  ഡോ.ഗൾഫാർ പി എം മുഹമ്മദലി നാടിനായി തുറന്ന് നൽകി. മനുഷ്യ മനസുകൾ അകന്ന് കൊണ്ടിരിക്കുമ്പോൾ ഒന്നിച്ചിരിക്കുവാനുള്ള വേഥി ആകണം  കൺവൻഷൻ സെന്ററുകൾ. ഒരു മതമോ ഒരു പാർട്ടിയോ മാത്ര മായി കൂടി ഇരിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കു ചേർന്നിരിക്കാനുള്ള പൊതു ഇടമായി ഈ സെന്റർ മാറട്ടെ എന്നും അദ്ദേഹം കൂട്ടിചേർത്തു. പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് കെ ഇപരീത് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സാംസ്കാരിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ  മുഖ്യപ്രഭാഷണം നിർവഹിച്ചു  സെക്രട്ടറി മജീദ് വട്ടക്കയം റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ സക്കാത്ത് വീടുകളുടെ താക്കോൽ കൈമാറ്റം നടത്തി. സീനിയർ ചാർട്ടേഡ് അകൗണ്ട് സി എച്ച് റഹീം,ഒബ്രോൺ മാൾ മാനേജിങ് ഡയറക്ടർ എം എ മുഹമ്മദ് , അമീർ അഹമ്മദ് , എം വഹാബ് ഐ പി എസ്,  അൽ അസർ ഗ്രൂപ്പ് ചെയർമാൻ കെ എം മൂസ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ,അരുവിത്തറ ചർച്ച് വികാരി അഗസ്റ്റ്യൻ പാലക്ക പറമ്പിൽ, അഷ്റഫ് മൗലവി ,ദിലീപ് കുമാർ വർമ്മ, സുബൈർ മൗലവി, പ്രൊഫ. എം കെ , കെ എ മുഹമ്മദ് അഷ്റഫ് ,അഡ്വക്കേറ്റ് മുഹമ്മദ് യൂസഫ്, പി ഇ  മുഹമ്മദ് സക്കീർ , എ എം എ ഖാദർ, അഫ്സാറുദ്ദീൻ, സുനിൽകുമാർ , ഹാഷിർ നദവി, സാബിത്ത് മൗലവി, എപി നിസാർ, എന്നിവർ സംസാരിച്ചു. ഡോ എം എ മുഹമ്മദ് സ്വാഗതവും  വി കെ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.  

പ്രാദേശികം

വിദ്യാർത്ഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട.മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കായംകുളം സ്വദേശി സൽമാൻ (19) ആണ് മുങ്ങിമരിച്ചത്. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർത്ഥിയാണ്. 'ഞായറാഴ്ച ഉചകഴിഞ്ഞ് 3 നാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ട നടയ്ക്കലിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. തുടർന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുകകൾക്കൊപ്പം ഈരാറ്റുപേട്ട പാലാ റോഡിൽ അരുവിത്തുറ കോളേജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളി ക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.  ഈരാറ്റുപേട്ട ഫയർഫോഴ്സും നൻമക്കൂട്ടവും ചേർന്നാണ്  മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ട യിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ഷാജി കായംകുളം

മരണം

ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി  ഭാര്യ ചെമ്പുകാം പറമ്പിൽ കുടുംബാംഗം  സൈനബ. മക്കൾ സാദിഖ് മൗലവി,ബുഷറ, ഫാത്തിമ, ഐഷ, നുസൈഫ, റുഷീദ ,മരുമകൾ ഷാനി (കോട്ടയം) നിസാർ, , സുബൈർ, ഹാറൂൻ, നവാസ് , പരേതനായ മൂസ മൗലവി