വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സെക്രട്ടേറിയറ്റിൽ തീപിടുത്തം; ആളപായമില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കർട്ടനുo സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.  

കേരളം

തിരൂർ: അപകടത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള 14 പേർ ദാരുണമായി മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി

താനൂർ :പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്‌ല (13 ), ഫിദദിൽന (8) സഹോദരി നുസ്റത്ത് (35),​ മകൾ ആയിഷ മെഹ്രിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരണസംഖ്യ 21 ആയി  ഉയർന്നു. ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന്  സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം മരിച്ചവരിൽപെടുന്നു. ഒരു പൊലീസുകാരനും മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . ബോട്ട്തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു.

കേരളം

കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ്ടാകും…’; മുരളി തുമ്മാരുകുടി ഒരുമാസം മുമ്പേ മുന്നറിയിപ്പ് നൽക

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദ​ഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അ​ദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിൽ അധികം വൈകാതെ പത്തിലേറെപ്പേർ കൊല്ലപ്പെടുന്ന ബോട്ടപകടമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഹൗസ് ബോട്ട് രം​ഗത്തെ സുരക്ഷാപ്പിഴവ്, ആധുനികവത്കരിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അ​ദ്ദേഹം കുറിപ്പെഴുതിയത്. കുറിപ്പെഴുതി കൃത്യം ഒരുമാസം കഴിയുമ്പോൾ അപകടമുണ്ടായിരിക്കുകയാണ്. അ​ദ്ദേഹം സൂചിപ്പിച്ചതുപോലെ മിക്ക സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് താനൂരിലെ ബോട്ട് സർവീസ് നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലപ്പുറം താനൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 21 പേരാണ് മരിച്ചത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

മരണം

ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ സൂമിയ- മക്കൾ - ഐഷ, സൽമാൻ, ജസീം.  മരുമക്കൾ -അനസ്, ഐഷ

മരണം

നടക്കൽ പാറയിൽ പറമ്പിൽ അബ്ദുൽ ഹമീദ് ദാരിമി (62) നിര്യാതനായി.

നിര്യാതനായി ഈരാറ്റുപേട്ട മിഫ്താഹുൽ ഉലൂം മദ്രസ മുഅല്ലിം ആയി പതിറ്റാണ്ടുകളായി സേവനം ചെയ്തുവന്ന നടക്കൽ പാറയിൽ പറമ്പിൽ  അബ്ദുൽ ഹമീദ് ദാരിമി (62) നിര്യാതനായി. ഭാര്യ : ഈരാറ്റുപേട്ട ഈരാറ്റുപേട്ട പടിപ്പുരക്കൽ കുടുംബാംഗം പി. ഇ സലാമത്ത് മക്കൾ : ഹാഫിസ് അബ്ദുൽ ബാസിത്ത് നദ്‌വി, ഹാഫിസ് മുഹമ്മദ്‌ മുസമ്മിൽ, ഹാഫിസ സുആദ, ഹാഫിസ സ്വാലിഹ. മരുമക്കൾ : ഹാഫിസ അനീസ (വടുതല), ഹാഫിസ ബുർഹാന (കോട്ടയം), സുഹൈൽ ഖാസിമി (കാഞ്ഞാർ), ഹാഫിസ് അബ്ദുൽ റഹ്മാൻ (പത്തനംതിട്ട)

മരണം

ഈരാറ്റുപേട്ട: വട്ടക്കയത്ത് വി കെ പരീത് ( 85 ) നിര്യാതനായി.

നിര്യാതനായി  ഈരാറ്റുപേട്ട: വട്ടക്കയത്ത് വി കെ  പരീത് ( 85 ) നിര്യാതനായി. ഭാര്യ വലിയ വീട്ടിൽ കുടുംബം ഐഷാ  മക്കൾ  കൊച്ച്മുഹമ്മദ് ,നൗഷാദ്, മാരിയത്ത്,ബീന, ലീന,നാസിം (കുവൈറ്റ്) മരുമക്കൾ മൻസൂർ സൈഫ് ഇജാസ് ഷീമ ബുഷുറ റുബിൻ ഖബറടക്കം ശനിയാഴ്ച1 മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ.

മരണം

ഈരാറ്റുപേട്ട നടയ്ക്കൽ വലിയ വീട്ടിൽ വി.കെ. താജുദ്ദീൻ ( 70 ) മരണപ്പെട്ടു

ഈരാറ്റുപേട്ട നടയ്ക്കൽ വലിയ വീട്ടിൽ വി.കെ. താജുദ്ദീൻ ( 70 ) മരണപ്പെട്ടു .ഖബറടക്കം നടത്തി .ഭാര്യ  ലൈല കോട്ടയം താഴത്തങ്ങാടി കിഴക്കേടത്ത് കുടുംബാംഗം .മക്കൾ .. ഷമീർ വലിയ വീട്ടിൽ ( ഖത്തർ ) അസ് ലം ( ഖത്തർ ) ,ഷമീമ ,ഷാമില ,ഫാത്തിമ ,മരുമക്കൾ .. വി.ടി. ഹബീബ് ( രജിസ്ട്രേഷൻ വകുപ്പ് ) , സിനാജ് ,അർഷദ് ( സൗദി ) ,ബുഷ്റ ,ഹനീന

മരണം

വി .കെ.അബ്ദുൽഖാദർ മേത്തർ (84)മരണപ്പെട്ടു.

വി .കെ.അബ്ദുൽഖാദർ മേത്തർ (84)മരണപ്പെട്ടു. വലിയവീട്ടിൽ,നടയ്ക്കൽ,പത്താഴപ്പടി,(സെൻട്രൽഹാർഡ് വെയേഴ്സ്) ഖബറടക്കം 6-05-2023  വൈകുന്നേരം 4 മണിക്ക് ഈ രാറ്റുപേട്ട പുത്തൻപള്ളിഖബർസ്ഥാനിൽനടത്തി.ഭാര്യ തെക്കേക്കര കിണറ്റുംമൂട്ടിൽ പരീത് റാവുത്തർ മകൾ പരേതയായ പെണ്ണമ്മ. മക്കൾ ,നസ്‌ലി,നൗഫൽ,നവാസ്,സിയാദ്. മരുമക്കൾ അയ്യൂബ് ഖാൻ മുണ്ടക്കയം. ഫൗസിയാ, സുമി,സൈഫ